കേരളം
മെയ് ഒന്ന് മുതൽ 18 വയസിന് മുകളിലുള്ളവര്‍ വാക്സിനേഷൻ; രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ
18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരെയും വാക്സിനേഷന് വിധേയമാക്കുന്നതിനുള്ള യജ്ഞത്തിന് മെയ് ഒന്നിന് തുടക്കമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാറിന് കീഴിലെ കൊവിഡ് സെന്ററുകളില്‍ വാക്സിനേഷന് സൗജന്യമായിരിക്കും. മൂന്നാം ഘട്ടത്തിന്റെ ഭാഗമായി കോവിന്‍ ആപ്പിലൂടെ വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം.
കൊവിന്‍ ഔദ്യോഗിക വെബ്സൈറ്റായ https://www.cowin.gov.in/home സന്ദര്‍ശിക്കുക
നിങ്ങളുടെ 10 അക്ക മൊബൈല്‍ നമ്പറോ ആധാര്‍ നമ്പറോ നല്‍കുക
മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒ.ടി.പി നമ്പര്‍ നിശ്ചിത സ്ഥലത്ത് പൂരിപ്പിക്കുക
രജിസ്ട്രേഷന് പൂര്‍ത്തിയായാല്‍ വാക്സിനേഷനായി സൗകര്യപ്രദമായ ദിവസവും സമയവും തെരഞ്ഞെടുക്കുക
കൊവിഡ് വാക്സിന് സ്വീകരിക്കുക
ഇതിന് ശേഷം ലഭിക്കുന്ന റഫറന്‍സ് ഐ.ഡി വെച്ച് നിങ്ങള്‍ക്ക് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
വാക്സിനേഷന് മൂന്നാം ഘട്ടത്തിനാവശ്യമായ രേഖകള്‍:
വാക്സിനേഷനായി രജിസ്റ്റര്‍ചെയ്യുന്ന വേളയില്‍ ഫോട്ടോ പതിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ വേണം.
ആധാര്‍ കാര്‍ഡ്
പാന്‍ കാര്‍ഡ്
വോട്ടര്‍ ഐ.ഡി
ഡ്രൈവിങ് ലൈസന്‍സ്
പാസ്പോര്‍ട്ട്
തൊഴില്‍ മന്ത്രാലയം അനുവദിച്ച ആരോഗ്യ ഇന്‍ഷൂറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴില്‍ കാര്‍ഡ്
എം.പി/എം.എല്‍.എ/എം.എല്‍.സി എന്നിവര്‍ക്ക് അനുവദിച്ച ഔദ്യോഗിക തിരിച്ചറിയല്‍ രേഖ
ബാങ്ക്/പോസ്റ്റ് ഓഫിസ് പാസ്ബുക്ക്
പെന്ഷന് രേഖ
എന്നിവയിൽ ഏതെങ്കിലും ഒന്ന് കയ്യിൽ കരുതിയാൽ മതിയാകും