Connect with us

കേരളം

അടുത്ത മാസത്തോടെ പരിശോധന രണ്ടു ലക്ഷമാക്കും; എല്ലാവര്‍ക്കും വാക്‌സിന്‍ നൽകുമെന്ന് ആരോഗ്യ വകുപ്പ്

vaccine 3

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധനയും വാക്‌സിനേഷനും കൂട്ടാന്‍ സർക്കാർ തീരുമാനം. ആരോഗ്യമന്ത്രി വിളിച്ചു ചേര്‍ത്ത ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം. ദിവസം രണ്ടു ലക്ഷം പരിശോധന നടത്താന്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ് നിര്‍ദേശിച്ചു. സെപ്റ്റംബറിനകം ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എല്ലാവര്‍ക്കും ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഇതിനായി വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കണം. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം കൂട്ടാനും യോഗത്തില്‍ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആശുപത്രി സൗകര്യങ്ങള്‍ വേഗത്തില്‍ വിപുലീകരിക്കണം. കോവിഡിനൊപ്പം കോവിഡ് ഇതര ചികില്‍സയ്ക്കും പ്രാധാന്യം നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാനത്തെ രോഗ വ്യാപനമേഖലകളില്‍ കോവിഡ് നിയന്ത്രണം കര്‍ശനമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ആള്‍ക്കൂട്ടം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലെ ഡിഎംഒമാരും വാക്‌സിനേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ഓണക്കാല ഇളവുകളെത്തുടര്‍ന്ന് കോവിഡ് വ്യാപനം വര്‍ധിച്ചേക്കാമെന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം മന്ത്രി വിളിച്ചു ചേര്‍ത്തത്.

ഓണാവധിക്ക് മുമ്പ് അഞ്ചരലക്ഷം വരെ വാക്‌സിനേഷന്‍ നല്‍കിയിരുന്നു എങ്കില്‍ ഓണാവധി ദിനങ്ങളില്‍ വാക്‌സിനേഷന്‍ നാല്‍പ്പതിനായിരത്തിലേക്ക് താണുപോയിരുന്നു. ഈ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കോവിഡ് സ്ഥിതിയും, നിയന്ത്രണങ്ങളും തീരുമാനിക്കാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് അവലോകനയോഗവും ചേരുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം14 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം16 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം16 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം17 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം20 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം21 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം21 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം1 day ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം1 day ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version