കേരളം
വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സുകൾ മാറ്റത്തിന്റെ പാതയിൽ; തൊഴിൽമേളകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സുകൾ മാറ്റത്തിന്റെ പാതയിലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വൊക്കേഷണൽ ഹയർ സെക്കന്ററി തൊഴിൽമേളകൾ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് വിഎച്ച്എസ്സി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ സ്കൂളിൽ സംഘടിപ്പിച്ച തൊഴിൽ മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയതായി ആരംഭിച്ച NSQF ജോബ് റോളുകൾ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായ സംവിധാനമാണ്. സ്കിൽ കോഴ്സുകൾ പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾ സ്വയംതൊഴിൽ കണ്ടെത്തുന്നതിനും സംരംഭകരാകുവാനും മറ്റുള്ളവർക്ക് തൊഴിൽ നൽകുവാനും സാധിക്കുന്ന തരത്തിലാണ് ക്രമീകരണമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
എഞ്ചിനീയറിംഗ്, അഗ്രികൾച്ചറൽ ആന്റ് ഫിഷറീസ്, പാരാമെഡിക്കൽ, കൊമേഴ്സ് ആന്റ് ടൂറിസം, ജനറൽ കാറ്റഗറി എന്നിങ്ങനെയാണ് അവ. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ മേന്മ വിളിച്ചോതിക്കൊണ്ട് വൊക്കേഷണൽ വിഷയങ്ങൾ പഠിച്ച വിദ്യാർത്ഥികൾക്ക് ആ മേഖലയിൽ തന്നെ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ നേടുവാനും ഇത്തരം സംരംഭങ്ങളിലൂടെ സാധിക്കുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.