Connect with us

കേരളം

ഉത്ര വധം: അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തല്‍ നിര്‍ണായകം

Published

on

ഉത്ര വധക്കേസിലെ പ്രതി സൂരജിനു പാമ്പുകളുമായുള്ള ബന്ധം സൂചിപ്പിക്കുന്ന അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തല്‍ നിര്‍ണായകമാകും. സൂരജിന്റെ അടുത്ത ബന്ധുവായ വീട്ടമ്മയാണ്‌ ഇക്കാര്യം ഉത്രയുടെ വീട്ടുകാരോട്‌ വെളിപ്പെടുത്തിയത്‌. ഉത്ര പാമ്പ്‌ കടിയേറ്റാണു മരിച്ചതെന്ന്‌ അറിഞ്ഞപ്പോഴാണ്‌ ഇവര്‍ ഇക്കാര്യം പറഞ്ഞത്‌.


അടൂരിലെ വീട്ടില്‍ സൂരജ്‌ പാമ്പുമായി എത്തിയത്‌ കണ്ടിരുന്നെന്നും ആ പാമ്പാണോ കടിച്ചതെന്ന സംശയവും വീട്ടമ്മ പ്രകടിപ്പിച്ചിരുന്നു. സൂരജിന്റെ മറ്റു ചില ബന്ധുക്കള്‍ക്കള്‍ക്കും ഇത്‌ അറിയാമെന്ന്‌ പോലീസ്‌ സംശയിക്കുന്നു. ഉത്രയ്‌ക്ക്‌ പാമ്പ്‌ കടിയേറ്റശേഷം സൂരജിന്റെ ഇടപെടലില്‍ അസ്വഭാവികത കണ്ടതായി ഉത്രയുടെ സഹോദരന്‍ വിഷുവും മൊഴി നല്‍കിയിരുന്നു.

ഉത്രയുടെ സ്വര്‍ണത്തിന്റെ ഏറെ ഭാഗവും കൈവശപ്പെടുത്തിയ സൂരജ്‌ ഒരു ഭാഗം സ്വന്തം വീട്ടുകാര്‍ക്കു നല്‍കിയതായും കണ്ടെത്തി. മകന്റെ അറസ്‌റ്റിന്‌ മുമ്പ്‌ തന്നെ സൂരജിന്റെ പിതാവ്‌ സുരേന്ദ്രപ്പണിക്കര്‍ തന്റെ പേരിലുള്ള വസ്‌തുവകകള്‍ തന്റെ കൂടി അനുമതിയില്ലാതെ അറ്റാച്ച്‌ ചെയ്യാന്‍ പാടില്ലെന്നു കാണിച്ച്‌ കെവിയറ്റ്‌ ഹര്‍ജി നല്‍കിയിരുന്നതായി അന്വേഷക സംഘം ചോദ്യം ചെയ്‌തപ്പോള്‍ വെളിപ്പെടുത്തി. കൊട്ടാരക്കര ക്രൈംബ്രാഞ്ച്‌ ഓഫീസില്‍ വിളിച്ചു വരുത്തിയാണു സുരേന്ദ്രപ്പണിക്കരെ അറസ്‌റ്റ് ചെയ്‌തത്‌. ഉത്രയുടെ സ്വര്‍ണം വിറ്റതിനും പണയംവച്ചതിനും പകരമായി വസ്‌തുവകകള്‍ അറ്റാച്ച്‌ ചെയ്യുന്നത്‌ ഒഴിവാക്കാനായിരുന്നു ഇത്‌.
പ്രതിക്ക്‌ ഒളിച്ചിരിക്കാന്‍ സൗകര്യമൊരുക്കിയ സഹോദരിയുടെ സുഹൃത്തിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ഉത്രയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയപ്പോള്‍ സൂരജിന്‌ ഒളിവില്‍ പോകാന്‍ സൗകര്യമൊരുക്കിയത്‌ സഹോദരി സൂര്യയാണെന്നതിനുള്ള തെളിവും ലഭിച്ചിട്ടുണ്ട്‌. സൂരജിനു പാമ്പുപിടുത്തത്തില്‍ പരിശീലനം ലഭിച്ചത്‌ ആരില്‍ നിന്നാണെന്നും അന്വേഷണം നടത്തുന്നുണ്ട്‌. യുട്യൂബില്‍ നോക്കിയാണ്‌ പഠിച്ചതെന്ന്‌ സൂരജ്‌ പറഞ്ഞെങ്കിലും പോലീസ്‌ ഇക്കാര്യം പൂര്‍ണമായി വിശ്വസിക്കുന്നില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം3 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം3 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം5 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം5 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം5 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം5 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം6 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം6 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

കേരളം6 days ago

പക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിർത്തിയിൽ ജാഗ്രതാ നിർദേശം; പരിശോധന കർശനമാക്കി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version