Connect with us

കേരളം

പൂരത്തിന്റെ സൈബര്‍ സുരക്ഷ അഖിലയുടെ കൈകളില്‍ ഭദ്രം

Published

on

20240419 160932.jpg

തൃശൂര്‍ പൂരത്തിന് ഇത്തവണ സൈബര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഒരു സ്ത്രീയാണ്. കോഴിക്കോട് മാങ്കാവ് സ്വദേശി അഖില ജിജിത്ത് എന്ന ടെക്നോളജി ആര്‍ക്കിടെക്റ്റ്. ഇതാദ്യമായാണ് തൃശൂര്‍ പൂരത്തിന്റെ സൈബര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഒരു വനിത നേതൃത്വം നല്‍കുന്നത്.

പൂരത്തിന് സമഗ്രമായ സിസിടിവി നിരീക്ഷണ സംവിധാനമാണ് അഖിലയും സംഘവും ഒരുക്കിയിരിക്കുന്നത്. പ്രാഗോ അഡ്വാന്‍സ്ഡ് ടെക്‌നോളജീസ് എല്‍എല്‍പിയുടെ സിഇഒ ആയ അഖില ഇത്തരത്തിലുള്ള പ്രധാന പരിപാടികള്‍ക്ക് മികച്ച സിസിടിവി സംവിധാനം ഒരുക്കുന്നതില്‍ വിജയിച്ച വ്യക്തിയാണ്.

എങ്കിലും തൃശൂര്‍ പൂരം പോലെയുള്ളവയ്ക്ക് സിസിടിവി നിരീക്ഷണ സംവിധാനം ഒരുക്കുന്നത് വെല്ലുവിളി നിറഞ്ഞതാണെന്നാണ് അഖിലയുടെ അഭിപ്രായം. കാലാവസ്ഥ,അധികാരികളും കമ്മിറ്റിയുമായുള്ള ഏകോപനം, അവസാന നിമിഷം പദ്ധതിയിലുള്ള മാറ്റങ്ങള്‍ അങ്ങനെ വെല്ലുവിളികള്‍ ഏറെയാണെന്ന് അഖില പറയുന്നു. ക്യാമറ സ്ഥാപിക്കുന്ന ആദ്യ ദിവസം മുതല്‍ നിരവധി വെല്ലുവിളികള്‍ ഉണ്ട്. വോള്‍ട്ടേജ് വ്യതിയാനം ഉണ്ടായാലും പ്രശ്‌നമാണ്.

നഗരത്തിലുടനീളമുള്ള 500ലധികം ക്യാമറകള്‍ സംയോജിപ്പിച്ചുകൊണ്ട് നിരീക്ഷണ സംവിധാനം ഏകോപിപ്പിച്ച മുന്‍ പരിചയം തനിക്കുണ്ടെന്ന് അഖില പറയുന്നു. അഖിലയുടെ ഭര്‍ത്താവ് ജിജിത്തും പിന്തുണയുമായി ഒപ്പമുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം9 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം12 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം12 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം12 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം15 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം16 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം16 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം19 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം20 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version