Connect with us

Kerala

രണ്ടാം മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്

Published

on

കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11നു ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ആഗോള സാമ്പത്തിക അസ്ഥിരതയുടെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് കരുത്തോടെ മുന്നോട്ടുപോകാൻ ബജറ്റിൽ എന്തെല്ലാം നിർദേശങ്ങളാണ് ഉണ്ടാവുക എന്നാണ് ജനം ഉറ്റുനോക്കുന്നത്.

സാധാരണക്കാർക്ക് ​ഗുണകരമായ നിലയിൽ ആദായനികുതിയിൽ ഇളവ് പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയിലാണ് രാജ്യം. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റായിരിക്കും ഇത്.

ഇത്തവണയും ‘പേപ്പർലെസ്’ ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുക. അച്ചടിച്ച കോപ്പി ഉണ്ടാകില്ല. പാർലമെന്റ് അംഗങ്ങൾക്ക് ആപ്പിൽ ബജറ്റ് ലഭ്യമാക്കും. ആഗോള സാമ്പത്തിക അസ്ഥിരതയുടെ പശ്ചാത്തലത്തിൽ ലോകം മുഴുവൻ ഇന്ത്യയുടെ ബജറ്റ് ഉറ്റുനോക്കുകയാണെന്നാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോടു പറഞ്ഞത്. ബജറ്റ് സാധാരണക്കാരന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും സഫലമാക്കുമെന്ന സൂചനയും അദ്ദേഹം നൽകി.

Advertisement
Continue Reading