കേരളം
യു.ജി.സി നെറ്റ് പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു; മെയ് രണ്ടു മുതല്‍ 17 വരെ
2020 ഡിസംബറില്‍ നടക്കേണ്ടിയിരുന്ന യു.ജി.സി നെറ്റ് പരീക്ഷയുടെ തിയ്യതികള്‍ പ്രഖ്യാപിച്ചു. മെയ് 2, 3, 4, 5, 6, 7, 10, 11, 12, 14, 17 തിയ്യതികളിലാണ് പരീക്ഷ നടക്കുക.
ഓണ്‍ലൈന്‍ അപേക്ഷ തുടങ്ങുന്ന ദിവസം: 2021 ഫെബ്രുവരി 02ഓണ്‍ലൈന്‍ അപേക്ഷ അവസാനിക്കുന്ന ദിവസം: 2021 മാര്‍ച്ച് 02
ഫീ അടയ്ക്കാനുള്ള അവസാന തിയ്യതി: 2021 മാര്‍ച്ച് 03
രണ്ട് ഷിഫ്റ്റുകളില്‍ പരീക്ഷയുണ്ട്. രാവിലെ 9 മണി മുതല്‍ 12 മണി വരെയും ഉച്ചയ്ക്ക് മൂന്നു മുതല്‍ 6 മണി വരെയും. അതാത് സബ്ജക്ടുകള്‍ക്ക് അനുസരിച്ച് ഷിഫ്റ്റ് മാറിവരും. മൊത്തം 300 മാര്‍ക്കിനുള്ള 150 ചോദ്യങ്ങളാണ് പരീക്ഷയ്ക്കുണ്ടാവുക. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതണം.
വര്‍ഷത്തില്‍ രണ്ടു തവണയാണ് യു.ജി.സി നെറ്റ് പരീക്ഷ നടത്താറുള്ളത്. കൊവിഡ് കാരണം 2020 ജൂണിലെ പരീക്ഷ സെപ്റ്റംബറിലാണ് നടന്നത്. ഡിസംബറിലേതാണ് 2021 മെയില്‍ നടക്കുന്നത്.