ആരോഗ്യം
യുഎഇയില്‍ കൊവിഡ് രോഗികളെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു
യുഎഇയില്‍ ഇപ്പോൾ കൊവിഡ് ബാധിക്കുന്നവരേക്കാള്‍ കൂടുതല്‍ രോഗമുക്തി നേടുന്നവരെന്ന കണക്കുകള്‍. യുഎഇ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു. ഇന്ന് രാജ്യത്ത് 491 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചതെങ്കില്‍ 815 പേര്‍ രോഗമുക്തി നേടി. മാത്രമല്ല, ഒരു മരണമാണ് ഇന്ന് ആകെ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം ഇതേവരെ 40,000 ത്തിലധികം കൊവിഡ് പരിശോധനകളാണ് നടത്തിയതെന്ന് യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിൽ യുഎഇയിൽ സജീവമായ കൊവിഡ് കേസുകളുടെ എണ്ണം 14,941 ആയി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 27 മുതല്‍ ഇതാദ്യമായാണ് ഇവിടെ നിന്നും 15,000 ത്തിന് താഴെ കൊവിഡ് കേസുകള്‍ വരുന്നത്. അതേപോലെ തന്നെ രോഗമുക്തി നേടിയവരുടെ എണ്ണം ഉയരുകയും ചെയ്യുന്നുണ്ട്. ലോക വ്യാപകമായി രോഗമുക്തി നേടുന്നത് 64 ശതമാനവും എന്നാൽ യുഎഇയില്‍ ഇത് 46 ശതമാനവുമാണ്.