കേരളം
ശബരിമലയില്‍ രണ്ടായിരം പേര്‍ക്ക് പ്രവേശനാനുമതി
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രണ്ടായിരം പേര്‍ക്ക് സന്നിധാനത്ത് ദര്‍ശനത്തിന് അനുമതി.
ശബരിമലയില്‍ മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടന കാലം തുടങ്ങിയ ശേഷം ഇന്ന് ആദ്യമായാണ് രണ്ടായിരം പേര്‍ക്ക് പ്രവേശനാനുമതി ലഭിക്കുന്നത് .
തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഈ ആഴ്ച അന്തിമ തീരുമാനം ഉണ്ടായേക്കാനാണ് സാധ്യത.
നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ആരോഗ്യ വകുപ്പുമായി കൂടി ആലോചിച്ച് കുടുതല്‍ തീര്‍ത്ഥാടകരെ ദര്‍ശനത്തിന് അനുവദിക്കണമെന്ന് ദേവസ്വം പ്രസിഡന്റ് എന്‍ വാസു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ശബരിമലയിലെ വരുമാനത്തിലും കാര്യമായ കുറവാണ് ഇത്തവണയുള്ളത്.
കഴിഞ്ഞ വര്‍ഷം വൃശ്ചികം ഒന്നിന് 3.32 കോടി രൂപയായിരുന്നു നടവരവ്. ഇത്തവണ നട തുറന്ന് ആറ് ദിവസം പിന്നിടുമ്പോഴും വരുമാനം അരകോടിയിലെത്തിയിട്ടില്ല. ആദ്യ ദിവസത്തെ നടവരവ് പത്ത് ലക്ഷത്തില്‍ താഴെയാണ്.
ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്കാന് സര്‍ക്കാര്‍ സഹായം തേടിയിരിക്കുകയാണ് ദേവസ്വംബോര്‍ഡ്. തീര്‍ത്ഥാടനകാലത്ത് ഒരു ദിവസത്തെ ചെലവിന് തന്നെ 38 ലക്ഷം രൂപ വേണം.
രൂക്ഷമായ സാമ്പത്തികസ്ഥിതിയും സര്‍ക്കാരിനെ ബോധ്യപ്പെടുത്തി തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡ് സര്‍ക്കാറിന് കത്തയച്ചിട്ടുണ്ട്.