കേരളം
പള്ളിപ്പുറത്തെ ഗുണ്ടാ ആക്രമണം; പിടികിട്ടാപ്പുള്ളി ഷാനവാസ് പിടിയിൽ
തിരുവനന്തപുരം പള്ളിപ്പുറത്ത് ഗുണ്ടാ ആക്രമണം നടത്തിയ പിടികിട്ടാപ്പുള്ളി ഷാനവാസ് പിടിയിലായി. സെപ്തംബറിൽ പള്ളിപ്പുറത്ത് മൊബൈൽ കടയിൽ കയറി ഇതര സംസ്ഥാന തൊഴിലാളിയെ ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. അക്രമത്തിന് ശേഷം ഒളിവിലായിരുന്ന ഷാനവാസ് പണം ആവശ്യപ്പെട്ട് വീടുകളിൽ കയറി ഭീഷണിപ്പെടുത്തിയതിലും കേസുകളുണ്ട്. മംഗലപുരം പൊലീസാണ് ഷാനവാസിനെ പിടികൂടിയത്.
നാലുവീടുകളിൽ കയറി ആയുധം കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും ആവശ്യപ്പെട്ടെന്ന് ഷാനവാസിനെതിരെ കേസുണ്ട്. പള്ളിപ്പുറത്തുള്ള മനാഫിൻെറ വീട്ടിലാണ് അക്രമി സംഘം ആദ്യം കയറിയത്. പൊലീസാണെന്ന് പറഞ്ഞാണ് ഷാനവാസിൻെറ നേതൃത്വത്തിലുള്ള നാലംഗം സംഗം വാതിൽ തട്ടിയത്. അകത്തു കയറി ഗുണ്ടാ സംഘം വീട്ടിനുള്ളിൽ മനാഫിനായി തെരഞ്ഞു. മാനാഫ് വീട്ടിലുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം മനാഫിൻെറ മൊബൈൽ കടയിൽ കയറി ഗുണ്ടാപിരിവ് ചോദിച്ച സംഘത്തിന് പണം നൽകിയിരില്ല.
കടയിലെ തൊഴിലാളിയെ കുത്തിപരിക്കേൽപ്പിച്ചാണ് ഷാനവാസ് മുങ്ങിയത്. ഈ കേസിൽ പൊലീസ് തെരിയുന്നതിനിടെയാണ് പരാതിക്കാനെയും അയൽവാസികളെയും പ്രതി ഭീഷണിപ്പെടുത്തിയത്. നൗഫൽ നൽകിയ കേസുമായി മുന്നോട്ടുപോകരുതെന്നും 50,000 രൂപ വേണമെന്നുമായിരുന്നു ഗുണ്ടാ സംഘത്തിൻെറ ആവശ്യം. ഇതിനുശേഷം സമീപത്തെ മൂന്നു വീടുകലും കയറി പണവും സ്വർണവും ആവശ്യപ്പെട്ടു.