Connect with us

ആരോഗ്യം

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 10 ഭക്ഷണങ്ങൾ ശീലമാക്കാം

Published

on

Screenshot 2023 11 20 202703

വയറിലെ കൊഴുപ്പ് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. വയറിലെ കൊഴുപ്പിനെ നിസാരമായി തള്ളിക്കളയാൻ പറ്റില്ല. വിസറൽ ബോഡി ഫാറ്റ് എന്നറിയപ്പെടുന്ന ഈ കൊഴുപ്പ് വളരെ അപകടകരമാണ്. കരൾ, ആമാശയം, കുടൽ എന്നിവയുടെ ആരോഗ്യത്തെ ഇത് ഹാനികരമായി ബാധിച്ചേക്കാം.

ആരോഗ്യകരമല്ലാത്ത ഭക്ഷണശീലവും വ്യായാമമില്ലായ്മയുമാണ് പ്രധാനമായി അടിവയറിൽ കൊഴുപ്പ് കൂടുന്നതിന് പിന്നിലെ കാരണങ്ങൾ. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഡയറ്റുകളിലൊന്നാണ് മെഡിറ്ററേനിയൻ ഡയറ്റ്. മെഡിറ്ററേനിയൻ ഡയറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു.

മെഡിറ്ററേനിയൻ ഭക്ഷണക്രമം പിന്തുടരുന്നത് പ്രമേഹ രോഗികൾക്ക് ഉത്തമമാണെന്നും ഡയബറ്റിസ് കെയർ ജേ‌ർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലും പറയുന്നു. ‌വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം…

ഒലീവ് ഓയിൽ…

മെഡിറ്ററേനിയൻ ഭക്ഷണക്രമത്തിലെ പ്രധാനപ്പെട്ട ഭക്ഷണമാണ് ഒലീവ് ഓയിൽ. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഒലിവ് ഓയിൽ വിഭവങ്ങൾക്ക് സ്വാദ് നൽകുക. മാത്രമല്ല, വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

ഫാറ്റി ഫിഷ്…

ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ് ഫാറ്റി ഫിഷ്. സാൽമൺ, അയല, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ ഫാറ്റി ഫിഷ് അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകൾ വീക്കം കുറയ്ക്കാൻ സഹായിക്കുകയും അവയവങ്ങൾക്ക് ചുറ്റുമുള്ള കൊഴുപ്പ്, വിസറൽ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

ഇലക്കറികൾ…

വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് ഇലക്കറികൾ. ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ഇലക്കറികൾ സഹായിക്കുന്നു.

ധാന്യങ്ങൾ…

ബ്രൗൺ റൈസ്, ഹോൾ ഗ്രെയിൻ ബ്രെഡ് തുടങ്ങിയ ധാന്യങ്ങൾ ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.

നട്സ്…

ബദാം, വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ എന്നിവ ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനും നാരുകളാലും സമ്പന്നമാണ്.

പയർവർഗ്ഗങ്ങൾ…

ബീൻസ്, പയർ, ചെറുപയർ എന്നിവ പ്രോട്ടീനും നാരുകളും കൊണ്ട് സമ്പന്നമാണ്. അവയുടെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിനെ തടയുന്നു. ശരീരഭാരം നിയന്ത്രിക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

തെെര്…

പ്രോട്ടീനും കാൽസ്യവും അടങ്ങിയ തെെര് പേശികളുടെ വളർച്ചയെ പിന്തുണയ്ക്കുകയും മിതമായ അളവിൽ കഴിക്കുമ്പോൾ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

പഴങ്ങൾ…

സരസഫലങ്ങൾ, ഓറഞ്ച്, ആപ്പിൾ, മറ്റ് പഴങ്ങൾ എന്നിവ അവശ്യ വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. കുറഞ്ഞ കലോറിയും ഉയർന്ന പോഷകാംശവും ഉള്ളതിനാൽ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും…

വെളുത്തുള്ളി, തുളസി, മഞ്ഞൾ തുടങ്ങിയവ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, വീക്കം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ഇഞ്ചി…

ഇഞ്ചിയാണ് മറ്റൊരു ഭക്ഷണം. ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version