Connect with us

Covid 19

നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ക്ഡൌൺ സമാന നിയന്ത്രണങ്ങൾ

Published

on

lockdown e1623417637779

ശനി,​ ഞായർ ദിവസങ്ങളിലെ സമ്പൂർണ ലോക്ക് ഡൗണിന് പുതിയ മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ. പ്രതിദിന കേസുകളിൽ കുറവുണ്ടെങ്കിലും മരണനിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണൾ കടുപ്പിക്കുന്നത്.

കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ നിന്നും മോചിതരാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികളുടെ എണ്ണത്തിലടക്കം കുറവ് വന്നിട്ടുണ്ടെന്നും ആശുപത്രിയിലെ തിരക്ക് കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്ക്ഡൗൺ ഫലപ്രദമായി നടപ്പിലാക്കാൻ സാധിച്ചു, ജനങ്ങൾ സഹകരിച്ചു. അതിനാൽ രോഗവ്യാപനം നിയന്ത്രിക്കാനായി. മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മരണസംഖ്യ കുറഞ്ഞു. പക്ഷേ പൂർണമായി ആശ്വസിക്കാനുള്ള സാഹചര്യമില്ല. കൂടുതൽ രോഗികളുള്ള ചില പ്രദേശങ്ങളിൽ കൂടുതൽ ഗൗരവത്തോടെ ഇടപെടും. വാക്സിൻ എടുത്തവരിലൂടെയും രോഗം പടരുന്നു’. നിയന്ത്രണം കർക്കശമാക്കുമെന്നും ടിപിആർ കൂടിയ ജില്ലകളിൽ പരിശോധന കൂട്ടാൻ നിർദ്ദേശിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോക്ക്ഡൗൺ വേളയിൽ നാളെയും മറ്റന്നാളും സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും. എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അവശ്യസർവീസിന് മാത്രമായിരിക്കും ഇളവ് നൽകുക. ബാക്കിയെല്ലാവരും നാളെ സമ്പൂർണ ലോക്ക് ഡൗണുമായി പൂർണമായി സഹകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

ഈ ദിവസങ്ങളിൽ ഹോട്ടലുകളിൽ നിന്നും ഓൺലൈൻ ഡെലിവറി മാത്രമേ അനുവദിക്കൂ. പാഴ്‌സൽ, ടേക്ക് എവേ എന്നീ രീതികൾ ഉണ്ടായിരിക്കില്ല. കൊവിഡ് മാർഗനിർദേശങ്ങൾ നിലനിൽക്കുന്നതിനാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമേ പ്രവർത്തനം പാടുള്ളൂ എന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്.

ശനിയാഴ്ചയും ഞായറാഴ്ചയും സാമൂഹിക അകലം പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനും തടസമില്ല. എന്നാൽ ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം.

സംസ്ഥാനത്ത് ലോക്ക്‌ഡൗൺ ജൂൺ 16വരെ നീട്ടിയിരുന്നു. പ്രതിദിന കേസുകൾ കുറഞ്ഞെങ്കിലും പോസിറ്റിവിറ്റി നിരക്ക് കുറയാത്തതാണ് ലോക്ക്‌ഡൗൺ തുടരാൻ പ്രേരിപ്പിക്കുന്നത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ താഴെ വന്നാൽ മാത്രം ലോക്ക്‌ഡൗൺ പിൻവലിക്കാം എന്നാണ് ആരോഗ്യവിദഗ്‌ധരുടെ നിലപാട്. കടുത്ത നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിലും സംസ്ഥാനത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 ആണെന്ന് ആരോഗ്യവകുപ്പ് ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version