കേരളം
ടിപിആർ നിരക്ക് ഉയർന്ന സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ, ഇന്നു മുതൽ പുതിയ നിയന്ത്രണങ്ങൾ
ഇന്നു മുതൽ സംസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരും. പുതുക്കിയ ടെസ്റ്റ് പോസിറ്റിവിറ്റി മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിലാവും ഇനിമുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. മുൻ ആഴ്ച്ചകളേക്കാൾ കർശനമാണ് പുതിയ വ്യവസ്ഥകൾ.
18 ന് മുകളിൽ ടിപിആർ ഉള്ള സ്ഥലങ്ങൾ ഇന്നുമുതൽ ട്രിപ്പിൾ ലോക്ക്ഡൗണാണ്. പന്ത്രണ്ടിനും പതിനെട്ടിനും ഇടയിലുള്ള സ്ഥലങ്ങളിൽ ലോക്ക്ഡൗണും, ആറിനും പന്ത്രണ്ടിനും ഇടയ്ക്കുള്ള സ്ഥലങ്ങളിൽ സെമി ലോക്ക്ഡൗണുമാണ്. ടിപിആർ 6ന് താഴെയുള്ള സ്ഥലങ്ങളിൽ മാത്രമാകും ഇളവുകൾ.
24ന് മുകളിൽ ടിപിആർ ഉള്ള സ്ഥലങ്ങളിൽ മാത്രം ട്രിപ്പിൾ ലോക്ക്ഡൗൺ എന്നത് മാറ്റിയാണ് 18ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. നേരത്തെ ഇത് 30 ആയിരുന്നു. വ്യാപനം കുറയാത്ത പശ്ചാത്തലത്തിലാണ് കൂടുതൽ കടുപ്പിക്കുന്നത്.
തിരുവനന്തപുരത്ത് 13 പഞ്ചായത്തുകളിൽ ട്രിപ്പിൾലോക്ക്ഡൗണും, 19 തദ്ദേശസ്ഥാപന പരിധികളിൽ ലോക്ക്ഡൗണുമാണ്. തിരുവനന്തപുരം നഗരമുൾപ്പടെ 34 പ്രദേശങ്ങൾ സെമി ലോക്ക്ഡൗണിലാണ്. എട്ട് ഇടത്ത് മാത്രമാണ് ഇളവുകളുള്ളത്.