കേരളം
ഇനി ദന്ത ഡോക്ടറും അത്യാധുനിക ദന്ത ക്ലിനിക്കും വീട്ടിലെത്തും
ദന്ത രോഗിയുടെ വീട്ടിൽ മൊബൈൽ ക്ലിനിക്കുമായെത്തി ചികിൽസ നൽകുന്ന അത്യാധുനിക സംവിധാനങ്ങളോട് കൂടിയ മൊബൈൽ ദന്തൽ ക്ലിനിക്ക് എന്ന നൂതന സംവിധാനം ഒരുക്കിയിരിക്കുന്നത് ഹോം ഹെൽത്ത് കെയർ സർവ്വീസ് മേഖലയിലെ മുൻ നിര സ്ഥാപനമായ ” കെയർ ആന്റ് ക്യൂവർ ” ആണ്.
കെയർ ആൻഡ് ക്യുവറിന്റെ പുതിയ സംരംഭമായ അത്യാധുനിക മൊബൈൽ ഡെന്റൽ ക്ലിനിക്കിന്റെ ഫ്ലാഗ് ഓഫ് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു . കേരളത്തിലെ ആദ്യത്തെ ഹോം ഹെൽത്ത് കെയർ സർവീസ് സ്ഥാപനമാണ് ‘കെയർ ആൻഡ് ക്യുവർ’ .
ആധുനിക സജ്ജീകരണങ്ങളോട് കൂടിയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് കെയർ ആൻഡ് ക്യുവറിന്റെ പുതിയ സംരംഭമായ മൊബൈൽ ക്ലിനിക്ക് പ്രവർത്തിക്കുന്നത്.
തിരുവനന്തപുരത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു ക്ലിനിക്ക് പ്രവർത്തനം ആരംഭിക്കുന്നത്. ഡെന്റൽ ക്ലിനിക്ക്, ഡെന്റൽ കെയർ, ഡോക്ടർ ഓൺ കോൾ സർവീസ്, നഴ്സിംഗ് സർവീസ് തുടങ്ങി വീടിന്റെ സുരക്ഷിതത്വത്തിൽ ഇരുന്ന് ചെയ്യാവുന്ന നിരവധി മെഡിക്കൽ സർവീസുകൾ കെയർ ആൻഡ് ക്യുവർ നൽകുന്നുണ്ട്. ഇതിനായി വൈദഗ്ദ്യം നേടിയ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘം തന്നെ ഇവിടെ ഉണ്ട്. രോഗികളെ നിരീക്ഷിക്കാൻ 24 മണിക്കൂർ നിരീക്ഷണ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കെയർ ആൻഡ് ക്യുവർ മാനേജിങ് ഡയറക്ടർ ഷിജു സ്റ്റാൻലി, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മൂർത്തി, ഐ. ടി മാനേജർ ഡോ. രാജേഷ് എം. ആർ, ഓപ്പറേഷൻ മാനേജർ ബിന്ദു അജിത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.