കേരളം
പാലം പണി; നാളെയും തിങ്കളാഴ്ചയും ട്രെയിനുകൾ വഴിതിരിച്ചുവിടും
പാലം പണി നടക്കുന്നതിനാൽ 13, 15 (ശനി, തിങ്കൾ) തിയതികളിൽ ട്രെയിനുകൾ വഴിതിരിച്ചുവിടും. ബാംഗ്ളൂർ – എറണാകുളം ഇന്റർസിറ്റി, കേരള എക്സ്പ്രസ്, ആലപ്പി-ധൻബാദ് തുടങ്ങിയ ട്രെയിനുകൾ പോഡന്നൂരിനും പാലക്കാടിനുമിടയിലുള്ള റൂട്ടിനുപകരം ഇരുഗുർ വഴി തിരിച്ചുവിടുമെന്ന് റെയിൽവേ അറിയിച്ചു.
സേലം ഡിവിഷനിലെ സൂലൂർ, സോമന്നൂർ മേഖലയിൽ റെയിൽവേ പാലത്തിന്റെ ജോലി നടക്കുന്നതിനാലാണ് റൂട്ട് പുഃക്രമീകരിച്ചത്.