കേരളം
ജനശതാബ്ദി ഉൾപ്പെടെ നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി
കേരളത്തിലെ മൂന്നാം ഘട്ട ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് റെയിൽവേ തീരുമാനം.
ജനശതാബ്ദി ഉൾപ്പെടെ നാല് തീവണ്ടികളുടെ സർവീസ് റദ്ദാക്കി. യാത്രക്കാരുടെ കുറവുമൂലമാണ് സർവീസ് നിർത്തിയത്. നേരത്തെ റദ്ദാക്കിയ ചില തീവണ്ടികളുടെ തീയതിയും ദീർഘിപ്പിച്ചിട്ടുണ്ട്.
കോഴിക്കോട്-തിരു.-കോഴിക്കോട് ജനശതാബ്ദി സ്പെഷ്യൽ, എറണാകുളം-കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എന്നീ തീവണ്ടികളാണ് ജൂൺ ഒന്നു മുതൽ 15 വരെ റദ്ദാക്കിയത്.
നേരത്തെ റദ്ദാക്കിയ ഷൊർണ്ണൂർ-തിരുവനന്തപുരം- ഷൊർണ്ണൂർ വേണാട് സ്പെഷ്യൽ, എറണാകുളം-തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് സ്പെഷ്യൽ, ആലപ്പുഴ-കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് സ്പെഷ്യൽ, പുനലൂർ-ഗുരുവായൂർ-പുനലൂർ സ്പെഷ്യൽ, ഗുരുവായൂർ-തിരു.-ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് എന്നിവയുടെ സർവീസും ജൂൺ ഒന്നു മുതൽ 15വരെ റദ്ദാക്കിയിട്ടുണ്ട്.
മംഗളൂരു-തിരു. മലബാർ സ്പെഷ്യൽ ജൂൺ ഒന്നുമുതൽ 15വരെ, തിരു.-മംഗളൂരു സ്പെഷ്യൽ രണ്ടുമുതൽ 16വരെ, തിരു.-കണ്ണൂർ ജനശതാബ്ദി സ്പെഷ്യൽ രണ്ടുമുതൽ 14വരെ, കണ്ണൂർ-തിരു. ജനശതാബ്ദി മൂന്നു മുതൽ 15വരെ, ചെന്നൈ-ആലപ്പുഴ പ്രതിദിന സ്പെഷ്യൽ ജൂൺ ഒന്നു മുതൽ 15വരെ, ആലപ്പുഴ-ചെന്നൈ സ്പെഷ്യൽ രണ്ടു മുതൽ 16വരെ എന്ന ക്രമത്തിലും റദ്ദാക്കി.
പ്രതിവാര തീവണ്ടികളായ കൊച്ചുവേളി-മംഗളൂരു (അന്ത്യോദയ) സ്പെഷ്യൽ ജൂൺ 3, 5, 10, 12 തീയതികളിലും, മംഗളൂരു-കൊച്ചുവേളി സ്പെഷ്യൽ 4, 6, 11, 13 തീയതികളിലും തിരു.-ചെന്നൈ സ്പെഷ്യൽ 5, 12 തീയതികളിലും ചെന്നൈ-തിരു. സ്പെഷ്യൽ തീവണ്ടി 6, 13 തീയതികളിലും സർവീസ് റദ്ദാക്കിയിട്ടുണ്ട്.