കേരളം
ഒരു മാസത്തിനിടെ തക്കാളിയുടെ വില കുതിച്ചത് പത്തില്‍നിന്ന് അന്‍പതിലേക്ക്
ഒരൊറ്റ മാസത്തിനിടെ തക്കാളിയുടെ വില പത്തില്‍ നിന്ന് അന്‍പതിലേക്കെത്തിയതായി റിപ്പോർട്ട്. കനത്ത മഴയില്‍ കൃഷി വ്യാപകമായി നശിച്ചതാണ് വിലവര്‍ധനയ്ക്കു കാരണമായത്. മാസങ്ങള്‍ക്കു മുന്‍പ് കര്‍ണാടകയിലെ കാര്‍ഷിക ഗ്രാമങ്ങളില്‍ വിളവെടുക്കുന്ന തക്കാളി മുഴുവന്‍ കര്‍ഷകര്‍ റോഡരികില്‍ നിരത്തി കിട്ടുന്ന വിലയ്ക്കാണു വിറ്റിരുന്നത്.
പല കര്‍ഷകരും നഷ്ടം കാരണം തക്കാളി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ തക്കാളിക്ക് വില കുത്തനെ ഉയര്‍ന്നിരിക്കയാണ്. കര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്. മൈസൂരു മാര്‍കെറ്റില്‍ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും തക്കാളി എത്തുന്നത്.
നല്ലയിനം തക്കാളി ഒരു കിലോഗ്രാമിന് 35 മുതല്‍ 40 രൂപ വരെ മാര്‍കെറ്റില്‍ വിലവരുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.കര്‍ണാടകയുടെ തലസ്ഥാനമായ ബെന്‍ഗ്ലൂറുവില്‍ ഒരു കിലോഗ്രാം തക്കാളിയുടെ വില 60 രൂപയാണ്. ജില്ലയിലെ മാര്‍കെറ്റിലേക്ക് എത്തുന്ന തക്കാളി നാലിലൊന്നായി കുറഞ്ഞിട്ടുണ്ട്.