കേരളം
സംസ്ഥാനത്ത് സ്വർണവില വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവുണ്ടായി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 4480 രൂപയും പവന് 35,840 രൂപയുമായി. ഇന്നലെ സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. അതേസമയം ദേശീയതലത്തിൽ സ്വർണവിലയിൽ ഇന്ന് മാറ്റമുണ്ടായില്ല.
പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില എംസിഎക്സ് കമ്മോഡിറ്റി വിപണിയിൽ 47,740 രൂപയായി തുടരുകയാണ്. വെള്ളിക്ക് കിലോയ്ക്ക് 64,400 രൂപയാണ് (Silver Price)ഇന്നത്തെ വില. ഇന്നലെ ഇത് 64,600 രൂപയായിരുന്നു. രാജ്യാന്തര വിപണിയില്‍ ചെറിയ വർധനവുണ്ടായി. സ്വര്‍ണം ഔണ്‍സിന് 1,794.48 ഡോളറാണ്. ഇന്നലത്തെ വിലയിൽ നിന്ന് 0.14 ശതമാനം വർധനവിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഒക്ടോബര്‍ 26നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില.
ഇതാണ് ഒക്ടോബറിലെ കുറഞ്ഞ നിരക്ക്. ഒക്ടോബറില്‍ വില ഉയര്‍ന്നത് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. പണപ്പെരുപ്പം ഉയരുന്നതിനാല്‍ വില താല്‍ക്കാലികമായി ഇടിഞ്ഞാലും സ്വര്‍ണ വില ഉയരാനുള്ള സാധ്യതകള്‍ നിരീക്ഷകര്‍ തുടക്കം മുതല്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.