കേരളം
സംസ്ഥാനത്ത് സ്വർണവില ഇന്ന് കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവില ഇന്ന് കുറഞ്ഞു. രണ്ട് ദിവസത്തെ വിലയിടിവിന് ശേഷം കഴിഞ്ഞ ദിവസം സ്വർണ വില വർധിച്ചിരുന്നു. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 35560 രൂപയായി. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 4445 രൂപയായി.
കഴിഞ്ഞ ദിവസം പവന് 120 രൂപയാണ് വർധിച്ചിരുന്നു. 35,640 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില. കഴിഞ്ഞ ദിവസം ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കൂടി 4455 ആയിരുന്നു. ഓഗസ്റ്റ് ആദ്യം 36,000 രൂപയായിരുന്നു ഒരു പവൻ സ്വര്‍ണത്തിന്റെ വില. പിന്നീട് ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു.
അതിന് ശേഷം തുടർച്ചയായ ദിവസങ്ങളിൽ വില വർദ്ധിക്കുകയായിരുന്നു. ചൊവ്വാഴ്ച പവന് 160 രൂപ വർദ്ധിച്ചിരുന്നു. രണ്ടാഴ്ചക്കിടെ 900 രൂപയോളമാണ് ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് വര്‍ധിച്ചത്. മലയാള മാസം ചിങ്ങം ആയതിനാൽ സംസ്ഥാനത്ത് വിവാഹ സീസൺ ആണ്. സ്വർണ വ്യാപാരം കൂടുന്ന സമയം കൂടിയാണിത്.