Uncategorized
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ നേരിയ കുറവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 35,480 രൂപയ്ക്കാണ് സ്വർണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 4435 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഓഗസ്റ്റ് ആദ്യം 36,000 രൂപയായിരുന്നു ഒരു പവൻ സ്വര്‍ണത്തിന്റെ വില. പിന്നീട് ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. അതിന് ശേഷം തുടർച്ചയായ ദിവസങ്ങളിൽ വില വർദ്ധിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പവന് 160 രൂപ വർദ്ധിച്ചിരുന്നു. രണ്ടാഴ്ചക്കിടെ 900 രൂപയോളമാണ് ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് വര്‍ധിച്ചത്. മലയാള മാസം ചിങ്ങം ആയതിനാൽ സംസ്ഥാനത്ത് വിവാഹ സീസൺ ആണ്. സ്വർണ വ്യാപാരം കൂടുന്ന സമയം കൂടിയാണിത്.