കേരളം
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
സംസ്ഥാനത്ത് രണ്ട് ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്ന ശേഷം ഇന്ന് സ്വർണ വില കുറഞ്ഞു. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 4480 രൂപയും പവന് 35,840 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ഈ മാസം ഇത് മൂന്നാം തവണയാണ് വില കുറയുന്നത്. ഓഗസ്റ്റ് ഒന്നിന് 200 രൂപ കുറഞ്ഞ് പവന് 36,000 രൂപയായിരുന്നു. രണ്ടാം തിയതി വിലയിൽ മാറ്റമുണ്ടായില്ല. മൂന്നിന് പവന് 80 രൂപ കുറഞ്ഞ് 35,920 രൂപയായി. ഇന്നലെ ഇതേ നിരക്കിൽ തുടർന്നശേഷമാണ് ഇന്ന് വില കുറഞ്ഞത്.
ജൂലൈയിലെ അവസാന മൂന്നു ദിവസം തുടർച്ചയായി സ്വർണവില വർധിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് പവന് 200 രൂപയുടെ കുറവുണ്ടായിരുന്നു. 30ന് ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണ വില- പവന് 36200 രൂപയും ഗ്രാമിന് 4560 രൂപയും. ജൂലൈ 20, 16 തീയതികളിലും കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തി.
ദേശീയതലത്തിലും സ്വർണ വിലയിൽ കുറവുണ്ടായി. കമ്മോഡിറ്റി വിപണിയായ എം സി എക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 47,847 രൂപയായി. വെള്ളിവിലയിലും ഇന്ന് കുറവുണ്ടായി. ഒരു കിലോ വെള്ളിക്ക് 67,471 രൂപയാണ് ഇന്ന്. രാജ്യാന്തര വിപണിയിലും സ്വർണ വിലയിൽ ഇടിവുണ്ടായി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1810.50 ഡോളറാണ്.