കേരളം
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വര്‍ണ വില ഉയർന്നു
സംസ്ഥാനത്ത് ഇന്നും സ്വർണവില മോലോട്ടു തന്നെ. തുടർച്ചയായ രണ്ടാംദിനമാണ് സ്വര്‍ണ വില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38360 രൂപയായി. ഇന്നലെ 80 രൂപയുടെ വർധനവാണ് ഉണ്ടായത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇന്നലെ 10 രൂപ കൂടിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച 35 രൂപ കുറഞ്ഞിരുന്നു. നിലവിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4795 രൂപയാണ്. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയർന്നു. 20 രൂപയാണ് ഉയർന്നത്. ഇന്നലെ 10 രൂപ കൂടിയിരുന്നു. ശനിയാഴ്ച 30 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3960 രൂപയാണ്. ജൂൺ മൂന്നിന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 45 രൂപ വർധിച്ചിരുന്നു.
അതേസമയം കേരളത്തിൽ, വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണിയിൽ വെള്ളിയുടെ വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. ജൂൺ ഒന്നിന് ശേഷം സ്വർണവില നേരിയ തോതിൽ മാറ്റങ്ങളോടെ ചാഞ്ചാടിയാണ് നിൽക്കുന്നത്.