കേരളം
ഇന്നു മുതല്‍ ഇങ്ങനെ… ഗ്യാസ് ബുക്കിംഗ്, ഡ്രൈവിങ്ങ്, ഹെല്‍മറ്റ്, വിനോദയാത്ര…
ഇന്‍ഡേന്‍ ബുക്കിങ്
ഇന്‍ഡേന്‍ എല്‍.പി.ജി. റീഫില്‍ ബുക്കിങിനായി രാജ്യത്തുടനീളം പൊതുനമ്ബര്‍ ആരംഭിച്ചു. ഇനി മുതല്‍ എല്‍.പി.ജി. റീഫില്ലുകള്‍ക്കായി പൊതുബുക്കിങ് നമ്ബറായ 7718955555 ബന്ധപ്പെടണം. മുഴുവന്‍ സമയവും സേവനം ലഭ്യമായിരിക്കും.
ഡ്രൈവിങ്ങ്
രാജ്യത്തെ പുതുക്കിയ ഗതാഗതനിയമം ഇന്നുമുതല്‍ സംസ്‌ഥാനത്തും കര്‍ശനമായി നടപ്പാക്കും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ നിര്‍മിക്കപ്പെട്ട വാഹനങ്ങളില്‍ വാഹനനിര്‍മാതാക്കള്‍ തന്നെ ഘടിപ്പിച്ച അതിസുരക്ഷാ നമ്ബര്‍ പ്ലേറ്റ് നിര്‍ബന്ധമാണ്. ഇതില്‍ മാറ്റം വരുത്തിയാല്‍ 2,000-5,000 പിഴയീടാക്കും. അതിനുമുമ്ബുള്ള വാഹനങ്ങളുടെ വിഷയത്തില്‍ തീരുമാനമായില്ല.
Real also: മ്യൂസിയം, മൃഗശാല: കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നു കളക്ടർ
മുന്‍സീറ്റിലായാലും പിന്‍സീറ്റിലായാലും ഹെല്‍മെറ്റില്ലെങ്കില്‍ 500 രൂപ പിഴ. ലൈസന്‍സ് മൂന്നുമാസത്തേക്കു റദ്ദാക്കും. സീറ്റ് ബെല്‍റ്റിട്ടില്ലെങ്കിലും 500 രൂപയാണു പിഴ.
ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ പിഴ 5,000 രൂപയാണ്. വാഹനം പിടിച്ചെടുക്കാം.
പ്രായപൂര്‍ത്തിയാകാത്തവരാണു വാഹനമോടിച്ചതെങ്കില്‍ പിഴ 10,000 ആകും. 5000 രൂപ വീതം ഉടമയും വാഹനമോടിച്ചയാളും എന്ന രീതിയിലാണിത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ രക്ഷിതാക്കള്‍ക്കെതിരേ കേസെടുക്കും. കുട്ടികളെ ബാലനീതി നിയമം പ്രകാരം വിചാരണ ചെയ്യും. വാഹന രജിസ്‌ട്രേഷനും റദ്ദാക്കും.
അമിതവേഗം ക്യാമറയില്‍ കുടുങ്ങിയാല്‍ പിഴ 1500. ഒരു യാത്രയില്‍ എത്രതവണ ക്യാമറയില്‍ അമിതവേഗത കാണിച്ചോ, അത്ര തവണ പിഴയടയ്‌ക്കണം.
വിനോദയാത്ര
ടൂറിസം കേന്ദ്രങ്ങള്‍ ഇന്നുമുതല്‍ തുറക്കും.