ദേശീയം
നിവാര്‍ തീരത്തേക്ക്; പ്രളയഭീതിയില്‍ ചെന്നൈ
നിവാര്‍ ചുഴലിക്കാറ്റ് തീരത്തോട് അടുത്തതോടെ തമിഴ്നാടും പുതുച്ചേരിയും അതീവജാഗ്രതയില്‍. എട്ടുമണിക്കു ശേഷം എപ്പോള്‍ വേണമെങ്കിലും നിവാര്‍ തീരം തൊടാമെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ചെന്നൈയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. എന്‍പിആര്‍എഫ് സേനാംഗങ്ങളെയും വിന്യസിച്ചു. തീരപ്രദേശത്ത് കനത്ത ജാഗ്രത നിര്‍ദേശമുണ്ട്.
തമിഴ്നാട്ടിലും പുതുച്ചേരിയിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ചെമ്പരപാക്കം തടാകത്തില്‍ നിന്ന് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി.
നിവാറിന്റെ പരിധിയില്‍ പെട്ടതോടെ ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടച്ചു. ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്.