ആരോഗ്യം
വെള്ള വസ്ത്രങ്ങള്‍ നിറം മങ്ങാതെ സൂക്ഷിക്കാന്‍
വെള്ള വസ്ത്രങ്ങള്‍ നിറം മങ്ങാതെ സൂക്ഷിക്കുന്നത് കുറച്ച് പണിയാണ്. ചിലരുടെ വസ്ത്രങ്ങള്‍ രണ്ട് മൂന്ന് തവണ ഉപയോഗിച്ച് കഴിയുമ്പോഴേയ്ക്കും വസ്ത്രത്തില്‍ ഒരു മഞ്ഞപ്പ്, അല്ലെങ്കില്‍ ആദ്യം വാങ്ങിച്ചപ്പോള്‍ ഉണ്ടായിരുന്ന ആ പുതുമയോ നിറമോ ഉണ്ടായെന്ന് വരില്ല.
ഇത്തരത്തില്‍ വെള്ള വസത്രങ്ങള്‍ മഞ്ഞ നിറമായിത്തുടങ്ങി, അല്ലെങ്കില്‍ നിറം മങ്ങിത്തുടങ്ങി എന്ന് കാണുമ്പോള്‍ പലരും ഇത് ഉപയോഗിക്കാതെ ഉപേക്ഷിക്കുന്നതാണ് പതിവ്. ഇത് ഇല്ലാതെ, വസ്ത്രങ്ങള്‍ എന്നും പുതുപുത്തനായി നിലനിര്‍ത്താന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം എന്ന് നോക്കാം.
നമ്മള്‍ വെള്ള വസ്ത്രങ്ങള്‍ മറ്റ് വസ്ത്രങ്ങള്‍ പോലെ കുറച്ച് ദിവസം അടുപ്പിച്ച് ഇട്ടതിന് ശേഷം അലക്കി എടുത്ത് വെക്കാന്‍ സാധിക്കില്ല. കാരണം, വെള്ള വസ്ത്രങ്ങള്‍ ഇത്തരത്തില്‍ ചെയ്താല്‍ വേഗത്തില്‍ തന്നെ നിറം മങ്ങാന്‍ ഇത കാരണമാണ്. അതിനാല്‍, കൂടിപ്പോയാല്‍ രണ്ട് വട്ടം ഉപയോഗിച്ച് കഴിഞ്ഞാല്‍ ഇത് അധികം വീര്യം ഇല്ലാത്ത ഡിറ്റര്‍ജന്റ്‌സ് ഉപയോഗിച്ച് മുക്കി വെക്കുക. അതിന് ശേഷം നല്ല ശുദ്ധമായ വെള്ളത്തില്‍ കഴുകി എടുക്കാവുന്നതാണ്.
ഇത്തരത്തില്‍ വസ്ത്രങ്ങള്‍ കൃത്യമായി വിയര്‍പ്പ് കളഞ്ഞ് അഴുക്കും കളഞ്ഞ് സൂക്ഷിച്ചാല്‍ വെള്ള വസ്ത്രങ്ങള്‍ നിങ്ങള്‍ക്ക് എന്നും വെള്ളയായി തന്നെ സൂക്ഷിക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ നിങ്ങള്‍ വാഷിംഗ് മെഷീനില്‍ ഇട്ടാണ് അലക്കുന്നതെങ്കില്‍ മറ്റ് വസ്ത്രങ്ങളുടെ കൂടെ വെള്ള വസ്ത്രങ്ങള്‍ ഇടുന്നതിന് പകരം പ്രത്യേകം വേറെ പാത്രത്തില്‍ മുക്കി വെച്ച് കഴുകി എടുക്കുന്നതാണ്. ഇത് മറ്റ് വസ്ത്രങ്ങളിലെ നിറം ഇതില്‍ പിടിക്കാതിരിക്കാന്‍ സഹായിക്കും.
നമ്മള്‍ വെള്ള വസ്ത്രങ്ങള്‍ ധരിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. സ്ഥിരമായി പരമാവധി വെള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവക്കുക. പ്രത്യേകിച്ച് നല്ല വിലകൂടിയ ഫാബ്രിക് ആണെങ്കില്‍ പ്രത്യേക ഫംക്ഷന് മാത്രം ധരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
ഇപ്പോള്‍ മഴക്കാലമായതിനാല്‍ തന്നെ വെള്ള വസ്ത്രങ്ങള്‍ ധരിച്ചാല്‍ കറ പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തില്‍ ചെളി പിടിച്ച് കഴിഞ്ഞാല്‍ അത് നീക്കം ചെയ്യാനും കുറച്ച് ബുദ്ധിമുട്ടായിരിക്കും. അതിനാല്‍, വെള്ള വസത്രങ്ങള്‍ അതിനനുസരിച്ചുള്ള സന്ദര്‍ഭത്തില്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ട്രെക്കിംഗ് പോലെയുള്ള വിനോദ പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ വെള്ള വസ്ത്രങ്ങള്‍ ധരിക്കാതിരിക്കാം. അതുപോലെ തന്നെ ആഹാരം കഴിക്കുമ്പോഴും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
അലക്കുമ്പോള്‍ നമ്മള്‍ മറ്റ് വസ്ത്രങ്ങള്‍ സാധാ വെള്ളത്തില്‍ ഇട്ട് കഴുകി എടുക്കും. എന്നാല്‍, വെള്ള വസ്ത്രങ്ങള്‍ കുറച്ച് ചൂടുള്ള വെള്ളത്തില്‍ കഴുകി എടുക്കുന്നത് അതിലെ അഴുക്ക് നീക്കം ചെയ്യാനും അതുപോലെ തന്നെ നിറം നിലനിര്‍ത്താനും സഹായിക്കും.
ഇത്തരത്തില്‍ ചൂട് വെള്ളം എടുക്കുമ്പോള്‍ അത് ഈ വസ്ത്രത്തിന് പറ്റുന്നതാണോ എന്ന് നോക്കണം. ചില ഫാബ്രിക് ചൂടുവെള്ളത്തില്‍ ഇട്ടാല്‍ നശിച്ച് പോകാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ ഇക്കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിക്കാം.
ഇന്ന് വസ്ത്രങ്ങള്‍ക്ക് നിറം നല്‍കുന്ന നിരവധി ലോഷന്‍ ലഭ്യമാണ്. അതിനാല്‍ ഇത്തരം ലോഷനില്‍ മുക്കി വെക്കുന്നത് തുടിയുടെ നിറം വീണ്ടെടുക്കാനും അതുപോലെ, വെള്ള നിറം നിലനിര്‍ത്താനും സഹായിക്കും. ചിലര്‍ വസ്ത്രങ്ങളില്‍ നീലം മുക്കുന്നത് കാണാം. ഇത്തരത്തില്‍ നീലം മുക്കുമ്പോള്‍ അത് കൃത്യമാരീതിയില്‍ തന്നെ മുക്കി എടുക്കാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ വസ്ത്രങ്ങളില്‍ പാണ്ട് പിടിച്ചത് പോലെ കിടക്കുന്നത് കാണാം. ഇത് വസ്ത്രങ്ങളുടെ ഭംഗി തന്നെ നശിപ്പിക്കും.
ലോഷന്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഇന്‍സ്ട്രക്ഷന്‍സ് നല്ലപോലെ വായിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക. ചിലത് വസ്ത്രങ്ങള്‍ അലക്കുന്നതിന് മുന്‍പ് മുക്കി വെച്ച് ഉപയോഗിക്കേണ്ടതായിരിക്കും. ചിലത് അലക്കി കഴിഞ്ഞ് മുക്കി വെച്ചാല്‍ ഗുണം ലഭിക്കുന്നതായിരിക്കും. അതിനാല്‍, കൃത്യനായ നിര്‍ദ്ദേശങ്ങള്‍ക്കൊത്ത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
വെള്ള വസ്ത്രങ്ങള്‍ ഉണക്കുമ്പോള്‍ നല്ല വെയിലുള്ള സ്ഥലത്ത് തന്നെ ഇട്ട് ഉണക്കണം. സാധാരണ ഗതിയില്‍ നമ്മള്‍ വസ്ത്രങ്ങള്‍ തണലുള്ള സ്ഥലത്ത് ഇട്ടാണ് ഉണക്കാറുള്ളത്. എന്നാല്‍, വെള്ള വസത്രങ്ങള്‍ നല്ല വെയില്‍ കൊണ്ട് തന്നെ ഉണങ്ങണം. ഇത് വസ്ത്രങ്ങളില്‍ നിന്നും ഈര്‍പ്പം പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിന് സഹായിക്കും. അതുപോലെ, വസത്രങ്ങള്‍ പൂത്ത് പോകാതിരിക്കാനും കരിമ്പന്‍ കയറാതിരിക്കാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്.
അതുപോലെ തന്നെ വെള്ള വസ്ത്രങ്ങള്‍ കുറേകാലം ഉപയോഗിക്കാതെ അലമാരയില്‍ ഇരുന്നാല്‍ അത് ഇടയ്ക്ക് വെയിലത്ത് ഇട്ട് ചൂട് കൊള്ളിക്കുന്നത് വസ്ത്രങ്ങള്‍ ചീത്തയാകാതിരിക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ തന്നെ ഇത്തരം വസ്ത്രങ്ങള്‍ ഈര്‍പ്പം നിലനില്‍ക്കാത്ത സ്ഥലത്ത് തന്നെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ വസ്ത്രങ്ങളില്‍ പൊടി കയറാത്ത വിധത്തില്‍ സൂക്ഷിക്കുന്നതും വെള്ള വസ്ത്രങ്ങള്‍ എന്നും തൂവെള്ളപോലെ തന്നെ ഇരിക്കാന്‍ സഹായിക്കുന്നതാണ്.