കേരളം
തൃശൂര്‍ പൂരത്തിന് എത്തുന്നവര്‍ രണ്ടു ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം
തൃശൂര്‍ പൂരം കാണാന്‍ എത്തുന്നവര്‍ നിര്‍ബന്ധമായും കോവിഡ് വാക്‌സിന്‍ രണ്ടു ഡോസും എടുത്തിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്.
ഒറ്റത്തവണ മതിയെന്ന നിര്‍ദേശം പിന്‍വലിച്ചാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. രണ്ടു ഡോസ് എടുക്കാത്തവര്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധന വേണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പാപ്പാന്‍മാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് വനം വകുപ്പ് വ്യക്തമാക്കി. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ഉള്ള പാപ്പാന്‍മാര്‍ക്ക് മാത്രം ആനകളെ പൂരത്തിന് എത്തിക്കാം.
അതേസമയം,പൂരത്തിന് ഇന്ന് കൊടിയേറി. തിരുവമ്പാടിയില്‍ 11.45നും പാറമേക്കാവില്‍ 12നുമാണ് കൊടിയേറ്റം നടന്നത്. 12.15നു പാറമേക്കാവ് ഭഗവതി ആറാട്ടിനായി വടക്കുന്നാഥനിലേക്ക് എഴുന്നള്ളി.