Connect with us

Covid 19

മുംബൈ ബാർജ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

WhatsApp Image 2021 05 19 at 11.51.11 AM

ടൗട്ടെ ചുഴലിക്കാറ്റിലുണ്ടായ മുംബൈ ബാർജ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. വയനാട് കൽപറ്റ മൂപ്പൈനാട് സ്വദേശി സുമേഷ് വി എസിന്‍റെ മൃതദേഹമാണ് ഏറ്റവും ഒടുവിലായി തിരിച്ചറിഞ്ഞത്. അപകടത്തിൽ മരിച്ച മറ്റൊരു വയനാട് സ്വദേശിയായ ജോമിഷ് ജോസഫിന്‍റെ മൃതദേഹം ഇന്ന് ഉച്ചയോടെ കൽപ്പറ്റയിലെ വീട്ടിലെത്തിക്കും. വൈകിട്ടാണ് സംസ്‌കാരം.

കോട്ടയം സ്വദേശിയായ സാസിൻ ഇസ്‌മായേലിന്‍റെ മൃതദേഹം മുംബയ് ജെ ജെ ആശുപത്രി മോർച്ചറിയിലാണ്. എണ്ണപ്പാടത്തുണ്ടായ അപകടത്തിൽ ആകെ മരണം 49 ആയി. പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. 25 പേർക്കായി തിരച്ചിൽ തുടരുകയാണ്. 188പേരെ ഇതുവരെ നാവികസേന രക്ഷപെടുത്തി. ചൊവാഴ്ച്ചയാണ് ടൗട്ടെ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ മുംബയ് ഹൈ റിഗിലെ ബാര്‍ജുകൾ അപകടത്തില്‍പ്പെട്ടത്.

അതേസമയം മുംബൈയിൽ അപകടത്തിനിരയായ ബാർജിലെ ക്യാപ്റ്റനെതിരെ കേസ്. നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പലതവണ മുന്നറിയിപ്പുകൾ നൽകിയിട്ടും ക്യാപ്റ്റൻ അവ​ഗണിച്ചെന്ന് എഫ്ഐആർ. ബാർജിലെ എഞ്ചിനീയറുടെ പരാതിയിലാണ് കേസെടുത്തത്. ക്യാപ്റ്റൻ രാകേഷ് ബല്ലവിനെതിരെ നരഹത്യാ കുറ്റം ചുമത്തിയിട്ടുണ്ട്. ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നാണ് ബാർജ് മുങ്ങി അപകടം ഉണ്ടായത്.

ബാര്‍ജ് അപകടത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. വയനാട് വടുവഞ്ചാല്‍ സ്വദേശി സുമേഷാണ് മരിച്ചത്. വയനാട് ഏച്ചോം മുക്രമൂല പുന്നന്താനത്ത് ജോമിഷ് ജോസഫ് (35), കോട്ടയം പൊന്‍കുന്നം ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം. ഇസ്മയിലിന്റെ മകന്‍ സസിന്‍ ഇസ്മയില്‍ (29) എന്നിവരാണ് മരിച്ച മറ്റു രണ്ടു മലയാളികള്‍. കണ്ണൂര്‍ ഏരുവേശ്ശി സ്വദേശി വലിയപറമ്പില്‍ താന്നിക്കല്‍ വീട്ടില്‍ ജോസഫിന്റെയും നിര്‍മലയുടെയും മകന്‍ സനീഷ് ജോസഫിനെ (35) കാണാതായിട്ടുമുണ്ട്.ഇതുവരെ 49 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. കാണാതായവരുടെ കൂട്ടത്തിലും മലയാളികളുണ്ടെന്നാണ് സംശയിക്കുന്നത്. കണ്ടെടുത്ത മൃതദേഹങ്ങള്‍ മുഴുവന്‍ തിരിച്ചറിഞ്ഞിട്ടില്ല. 37 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം1 week ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം1 week ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം1 week ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version