കേരളം
കര്‍ണാടകയില്‍ മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു
ഏറ്റുമാനൂർ മംഗളം എൻജിനീയറിങ് കോളജിൽ നിന്നു മണിപ്പാലിലേക്ക് വിനോദയാത്രക്ക് പോയ 42 അംഗ സംഘത്തിലെ കംപ്യൂട്ടർ എഞ്ചിനീയറിംങ് അവസാന വർഷ വിദ്യാർഥികൾക്കാണ് ബീച്ചിൽ കടലിനു സമീപം നിന്ന് സെൽഫി എടുക്കുന്നതിനിടെ ദാരുണാന്ത്യമുണ്ടായത്.
കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പിൽ അമൽ സി.അനിൽ, പാമ്പാടി വെള്ളൂർ എല്ലിമുള്ളിൽ അലൻ റജി എന്നിവരാണ് സെൽഫി എടുക്കുന്നതിനിടെ കടലിലെ തിരയിൽപെട്ട് മരിച്ചത്.
അപകടത്തിൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന എറണാകുളം ഉദയംപേരൂർ ചിറമേൽ ആൻ്റണി ഷിനോജിനെ കാണാതായിട്ടുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരമാണ് അദ്ധ്യാപകരും അടങ്ങുന്ന വിദ്യാർത്ഥി സംഘം കോളേജിൽ നിന്ന് രണ്ട് ബസ്സുകളിലായി സ്റ്റഡി ടൂറിന് പുറപ്പെട്ടത്.
തുടർന്ന് ഇന്ന് ഉച്ചയോടെ സെൻ്റ് മേരിസ് ഐലൻഡിലെ ഉടുപ്പി ബീച്ചിൽ എത്തിയപ്പോഴാണ് സെൽഫി എടുക്കാൻ വിദ്യാർത്ഥികൾ കടലിലിറങ്ങി സെൽഫി എടുക്കുമ്പോൾ അപകടം ഉണ്ടായത്.