കേരളം
മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിയുന്നവർക്ക് എത്രയും വേഗം വാക്സിൻ നൽകണമെന്ന് സുപ്രീം കോടതി
മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിയുന്നവരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കണമെന്നും മുഴുവന്‍ പേര്‍ക്കും എത്രയും പെട്ടെന്ന് വാക്സിന് നല്‍കണമെന്നും കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളോട് സുപ്രീംകോടതി.
മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അന്തേവാസികളെ ഭിക്ഷാടകരെ പാര്‍പ്പിക്കുന്ന കേന്ദ്രങ്ങളിലേക്ക് മാറ്റിയ മഹാരാഷ്ട്ര സര്‍ക്കാറിന്റെ നടപടിയെ കോടതി വിമര്‍ശിച്ചു. ഇത് മാനസികാരോഗ്യ നിയമത്തിന് എതിരാണെന്നും ഉടന്‍ അവസാനിപ്പിക്കണമെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.
രോഗം ഭേദമായിട്ടും മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിയുന്നവരും ഇപ്പോഴും ചികിത്സ വേണ്ടവരുമായവരുടെ കണക്കുകളിലെ അപാകത ഉടന്‍ പരിഹരിക്കണം. സുപ്രധാന വിഷയമായതിനാല്‍ ഇത് ഗൗരവതരമായി എടുക്കുകയാണ്. മൂന്നാഴ്ചക്കുശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.