Connect with us

ആരോഗ്യം

ഈ നാല് ഭക്ഷണങ്ങള്‍ വായിലെ ക്യാന്‍സര്‍ സാധ്യത കൂട്ടിയേക്കാം…

Published

on

Screenshot 2023 11 23 202927

ഇന്ത്യയില്‍ കണ്ടുവരുന്ന ക്യാന്‍സറുകളില്‍ മൂന്നാമതാണ് ഓറല്‍ ക്യാന്‍സര്‍ അഥവാ വായിലെ അര്‍ബുദം. സ്ഥിരമായി പുകവലിക്കുന്നതും പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ഓറല്‍ ക്യാന്‍സറിലേക്ക് നയിക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പുകയിലയും മദ്യവുമാണ് വായിലെ ക്യാന്‍സറിന് 90% കാരണമെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വായ്‌ വൃത്തിയായി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. ചില ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ക്യാൻസർ സാധ്യതയെ കൂട്ടുമെന്നും പഠനങ്ങള്‍ പറയുന്നു.

അൾട്രാ-പ്രോസസ്ഡ് ഫുഡ്സ് നിങ്ങളുടെ കലോറി ഉപഭോഗം വർദ്ധിപ്പിക്കുക മാത്രമല്ല, വായിൽ അർബുദ സാധ്യത ഉൾപ്പെടെ നിരവധി രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുമെന്നാണ് ഒരു ബ്രിട്ടീഷ് പഠനം പറയുന്നത്. ബ്രിസ്റ്റോൾ യൂണിവേഴ്‌സിറ്റിയിലെയും ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) ലെയും ഗവേഷകരാണ് അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെയും ക്യാന്‍സറിന്‍റെയും ബന്ധത്തെ കുറിച്ച് പഠനം നടത്തിയത്. ഒരു ദശാബ്ദത്തിലേറെയായി അരലക്ഷത്തോളം ആളുകളെ ഉൾപ്പെടുത്തി നടത്തിയ ഗവേഷണത്തിൽ, അൾട്രാ-പ്രോസസ്ഡ് ഫുഡ് (യുപിഎഫ്) കഴിക്കുന്നവർക്ക് അന്നനാളം ഉൾപ്പെടെയുള്ള എയറോഡൈജസ്റ്റീവ് ലഘുലേഖയിൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി.

അത്തരത്തില്‍ വായയിലെ ക്യാന്‍സര്‍ സാധ്യത കൂട്ടുന്ന ചില അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളെ പരിചയപ്പെടാം…

ഒന്ന്…

സോസേജുകൾ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചുവന്നതും സംസ്കരിച്ചതുമായ മാംസം അമിതമായി കഴിക്കുന്നത് 18% കുടൽ ക്യാൻസർ കേസുകൾക്ക് കാരണമാകുന്നു എന്നാണ് കാൻസർ കൗൺസിൽ NSW മുമ്പ് വ്യക്തമാക്കിയിട്ടുള്ളത്. അൾട്രാ-പ്രോസസ്ഡ് ഭക്ഷണമായതിനാല്‍ ഇവ അമിതമായി കഴിക്കുന്നത് വായിലെ ക്യാന്‍സര്‍ സാധ്യതയും കൂട്ടിയേക്കാം.

രണ്ട്…

രാവിലെ കഴിക്കുന്ന സിറിയലുകളും അൾട്രാ-പ്രോസസ്ഡ് ഭക്ഷണമാണ്. ഉയർന്ന ഊഷ്മാവിൽ പാചകം ചെയ്യുമ്പോൾ ഇവയില്‍ രൂപം കൊള്ളുന്ന ഒരു രാസവസ്തുവാണ് അക്രിലമൈഡ്. ഇവ ക്യാന്‍സര്‍ സാധ്യതയെ കൂട്ടാം എന്നാണ് ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ പറയുന്നത്.

മൂന്ന്…

ബൺ, റെഡി ടു ഈറ്റ് ബർഗർ തുടങ്ങിയ ബ്രഡുകളാണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യൻ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് നടത്തിയ പഠനത്തിൽ ഇത്തരം 38 ജനപ്രിയ ബ്രാൻഡുകളിൽ 84 ശതമാനവും ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ചേർത്തതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഇവയുടെ അമിത ഉപയോഗവും ചിലപ്പോള്‍ ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.

നാല്…

പഴങ്ങളുടെ ഫ്ലേവര്‍ അടങ്ങിയ യോഗര്‍ട്ടാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയുടെ അമിത ഉപയോഗവും ക്യാന്‍സര്‍ സാധ്യത കൂട്ടിയേക്കാം.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം19 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version