കേരളം
‘പ്രശ്നമുണ്ടായ ശേഷം കൈകാലിട്ട് അടിച്ചിട്ട് കാര്യമില്ല’; ഹൈബിക്കെതിരെ കെപിസിസി നേതൃയോഗത്തിൽ വിമര്‍ശനം
ഏക സിവിൽ കോഡിനെതിരെ പ്രചാരണത്തിനൊരുങ്ങി കോൺഗ്രസ്. ആദ്യ സംവാദം കോഴിക്കോട് സംഘടിപ്പിക്കും. അതേസമയം, ഹൈബി ഈഡന്റെ സ്വകാര്യ ബിൽ അനവസരത്തിലായിരുന്നു എന്ന് കെപിസിസി നേതൃയോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് വിമർശനം ഉന്നയിച്ചു.
വിഷയത്തില്‍ പാർട്ടിയിൽ മതിയായ ചർച്ചകളും കൂടിയാലോചനകളും നടക്കുന്നില്ല. തലസ്ഥാനം മാറ്റുന്ന വിഷയത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാട് വേണമെന്നും പ്രശ്നങ്ങൾ ഉണ്ടായ ശേഷം കൈകാലിട്ട് അടിച്ചിട്ട് കാര്യമില്ലെന്നും വർക്കിംഗ് പ്രസിഡന്റായ കൊടിക്കുന്നിൽ സുരേഷ് വിമര്‍ശിച്ചു.