കേരളം
രാജ്യറാണി എക്സ്പ്രസ് ആറുദിവസം ഓടില്ല; ബുധനാഴ്ച മുതൽ സർവീസ് മുടങ്ങും
നിലമ്പൂരില്‍നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചുമുള്ള രാജ്യറാണി എക്സ്പ്രസ് ആറുദിവസം ഓടില്ല. കൊച്ചുവേളി റെയില്വേസ്റ്റഷന് യാര്‍ഡിന്റെ പ്രവൃത്തി നടക്കുന്നതിനാലാണിത്.
നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്സ് ഡിസംബര്‍ ആറാം തിയതി കായംകുളം വരെ സര്‍വീസ് നടത്തും. ഡിസംബര്‍ ഏഴാം തിയതി മുതൽ 12 വരെ പൂര്‍ണമായും സർവീസ് ഉണ്ടാകില്ല.
പ്ലാറ്റ്ഫോം നിർമാണവും ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ട് ഈ മാസം 12 വരെ 21 ട്രെയിനുകൾ പൂർണമായും റദ്ദാക്കി. 34 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. കൊല്ലം-കന്യാകുമാരി മെമു എക്സ്പ്രസ്, കന്യാകുമാരി-കൊല്ലം മെമു എക്സ്പ്രസ്, കൊച്ചുവേളി-നാഗർകോവിൽ എക്സ്പ്രസ്, നാഗർകോവിൽ-കൊച്ചുവേളി എക്സ്പ്രസ്, കൊച്ചുവേളി-ലോകമാന്യതിക് ഗരീബ് രഥ് എക്സ്പ്രസ്, ലോകമാന്യതിലക് – കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ്, കൊച്ചുവേളി-എസ്എംവിടി ബംഗളൂരു ഹംസഫർ എക്സ്പ്രസ്, എസ്എംവിടി ബംഗളൂരു -കൊച്ചുവേളി ഹംസഫർ എക്സ്പ്രസ്, കൊച്ചുവേളി -മംഗളൂരു അന്ത്യോദയ എക്സ്പ്രസ്, മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ്, തിരുവനന്തപുരം-ഗുരുവായൂർ ഇൻറർസിറ്റി, ഗുരുവായൂർ -തിരുവനന്തപുരം ഇന്റർസിറ്റി, കൊല്ലം-തിരുവനന്തപുരം എക്സ്പ്രസ്, നാഗർകോവിൽ-കൊല്ലം എക്സ്പ്രസ്, കൊല്ലം-നാഗർകോവിൽ എക്സ്പ്രസ്, പുനലൂർ-നാഗർകോവിൽ എക്സ്പ്രസ്, കന്യാകുമാരി-പുനലൂർ എക്സ്പ്രസ്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് തുടങ്ങിയ ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയത്.