ആരോഗ്യം
ലോകത്തെ കോവിഡ് ബാധിതർ 11.65 കോടി കടന്ന് മുന്നോട്ട്
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 11.65 കോടിയും കടന്ന് മുന്നോട്ട്. 116,597,136 പേർക്കാണ് ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 2,589,847 പേർ ഇതുവരെ വൈറസ് ബാധിതരായി മരണത്തിനു കീഴടങ്ങി. 92,159,236 പേർ ഇതുവരെ രോഗമുക്തി നേടിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
വേൾഡോ മീറ്ററും ജോൺസ് ഹോപ്കിൻസ് സർവകലാശാലയും ചേർന്ന് പുറത്ത് വിട്ട കണക്കുകൾ പ്രകാരമാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 384,001 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതേ സമയത്ത് 8,196 പേർ കോവിഡ് ബാധയേത്തുടർന്ന് മരണമടയുകയും ചെയ്തു.
നിലവിൽ 21,848,053 പേർ വൈറസ് ബാധിതരായി ചികിത്സയിലുണ്ടെന്നാണ് വിവരം. ഇതിൽ 89,783 പേരുടെ നില അതീവ ഗുരുതരമാണ്. ആഗോള തലത്തിൽ 21 രാജ്യങ്ങളിൽ ഒരു ലക്ഷത്തിനു മുകളിൽ ആളുകളെ കോവിഡ് ബാധിച്ചെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, തുർക്കി, ജർമനി, കൊളംബിയ, അർജന്റീന, മെക്സിക്കോ, പോളണ്ട്, ഇറാൻ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ 15ൽ ഉള്ളത്.