കേരളം
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ വെട്ടികുറച്ച് സർക്കാർ
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന സ്‌കോളര്‍ഷിപ് തുക വെട്ടിക്കുറച്ച് സര്‍ക്കാര്‍. കോവിഡിന്റെ പേരിലാണ് സര്‍ക്കാര്‍ തുക വെട്ടിക്കുറച്ചിരിക്കുന്നത്.
കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പോകാന്‍ യാത്രാബത്ത എന്ന നിലയില്‍ അനുവദിച്ചിരുന്ന 12,000 രൂപ നല്‍കേണ്ടെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശം.
സ്‌കൂളുകള്‍ അടച്ചതിനാല്‍ ഭിന്നശേഷിക്കാരായ കുട്ടികളെ നോക്കാന്‍ വേണ്ടി പല രക്ഷിതാക്കളും ജോലിക്കു പോകാതിരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ഈ നടപടി.
യൂണിഫോം അലവന്‍സായ 1,500 രൂപയും വെട്ടിക്കുറയ്ക്കാന്‍ നീക്കമുണ്ട്. സ്‌കൂള്‍ അടച്ചതിനാല്‍ ഇതൊന്നും വേണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഇവരുടെ ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടി വരുന്ന അധികച്ചെലവും സര്‍ക്കാര്‍ പരിഗണിച്ചില്ല.
ഭിന്നശേഷി വിദ്യാര്‍ഥികളെ പരിചരിക്കാന്‍ സാമൂഹിക നീതി വകുപ്പ് ആശ്വാസകിരണം എന്നപേരില്‍ നല്‍കിയിരുന്ന 600 രൂപ മുടങ്ങിയിട്ട് രണ്ടു വര്‍ഷത്തോളമായി.