കേരളം
മധ്യ കേരളത്തിലെ ആദ്യത്തെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഗവ മെഡിക്കല്‍ കോളേജില്‍
മധ്യ കേരളത്തിലെ സര്‍ക്കാര്‍ മേഖലയില്‍ വരുന്ന ആദ്യത്തെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഒരുങ്ങുന്നു. സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് കെ രാജന്,അനില്‍ അക്കര എം എല്‍ എ, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ടി വി സതീശന്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എം എ ആന്‍ഡ്രൂസ്, സൂപ്രണ്ട് ആര് ബിജു കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
മെഡിക്കല്‍ കോളേജിന്റെ സ്ഥാപനത്തിന് ശേഷം നിര്‍മ്മിക്കുന്ന ഏറ്റവും വലിയ കെട്ടിട സമുച്ചയമാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിനായി ഒരുങ്ങുന്നത്. 38246 സ്ക്വയര്‍ ഫീറ്റില്‍ ഒന്‍പത് നിലകളുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി 277.2 രൂപ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.ആദ്യഘട്ടത്തില്‍ 153. 2 രൂപ കിഫ്ബി ഫണ്ട് അനുവദിച്ചിരിക്കുന്നു.300 സൂപ്പര്‍ സ്പെഷ്യാലിറ്റി ബെഡുകള്‍,38 ഡയാലിസിസ് ബെഡുകള്‍,126 ഐ സി യു, എച്ച് ഡി യു ബെഡുകള്‍,28 ഐസൊലേക്ഷന് റൂമുകള്‍, ഒ പി റൂമുകള്‍,16 ഓപ്പറേഷന് തിയ്യറ്ററുകള്‍ എന്നിവയാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ സൗകര്യങ്ങള്‍. ലോകോത്തര നിലവാരത്തിലുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി വാര്‍ഡുകള്‍, മികച്ച ലാബ് സൗകര്യം എന്നിവയുമുണ്ടാകും.
കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക്ക്വിഭാഗം, ന്യൂറോ സര്‍ജറി, ന്യൂറോളജി വിഭാഗം, സ്ട്രോക്ക് യൂണിറ്റ്, ഗ്യാസ്ട്രോ എന്‍ട്രോളജി, ഗ്യാസ്ട്രോ സര്‍ജറി എന്നി വിഭാഗങ്ങളും നെഫ്രോളജി, യൂറോളജി, ഡയാലിസിസ് വിഭാഗങ്ങളും പള്മണോള ജി വിഭാഗവും പുതിയ ബ്ലോക്കില്‍ ഉണ്ടാവും.അവയവ മാറ്റ ശാസ്ത്രക്രിയ വിഭാഗത്തിനുള്ള സൗകര്യങ്ങള്‍ക്കായി ഒരു നില തന്നെ സജ്ജീകരിക്കും.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement