Connect with us

കേരളം

5ജി അപേക്ഷകളില്‍ ടെലികോം വകുപ്പ് ഉടന്‍ തീരുമാനമെടുക്കും

Published

on

2f7286ced0a8c47fd851b2c267228129a22723e6046b30dcf12e124c5c92acd4

രാജ്യത്ത് 5ജി പരീക്ഷണാടിസ്ഥാനത്തില്‍ വിന്യസിക്കാനുള്ള റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ബിഎസ്‌എന്‍എല്‍ എന്നീ സേവന ദാതാക്കളുടെ അപേക്ഷകളില്‍ ടെലികോം വകുപ്പ് രണ്ടാഴ്ച്ചയ്ക്കകം നടപടി സ്വീകരിക്കും. ഐടി പാര്‍ലമെന്ററി കമ്മറ്റിയുടെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വകുപ്പിന്റെ ഈ തീരുമാനം.

വിദേശ രാജ്യങ്ങളില്‍ പലരും 5ജി സേവനം ആരംഭിച്ചിട്ടും ഇന്ത്യയില്‍ ഇനിയും വൈകുന്നതിനെ ശശി തരൂര്‍ അധ്യക്ഷനായ ഐടി പാര്‍ലമെന്ററി കമ്മിറ്റി നിശിതമായി വിമര്‍ശിച്ചിരുന്നു. ഇനിയും നടപടി സ്വീകരിച്ചില്ലെങ്കില്‍ 5ജിയില്‍ രാജ്യം പിന്നിലാവുമെന്നും പാനല്‍ മുന്നറിയിപ്പ് നല്‍കി.

5ജി പരീക്ഷണത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ടെലികോം വകുപ്പ് രാജ്യത്തെ വിവിധ സേവനദാതാക്കളുമായി ചര്‍ച്ചനടത്തിവരികയാണെന്നും ഇത് പാര്‍ലമെന്ററി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ ഫലമാണെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇടി ടെലികോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറക്കുമതി ചെയ്തതും തദ്ദേശീയമായി തയ്യാറാക്കിയതുമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്‌ 5ജി ഫീല്‍ഡ് ട്രയല്‍ ആരംഭിക്കുന്നതിനായി 16 ആപ്ലിക്കേഷനുകളാണ് ടെലികോം വകുപ്പിന് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ 5ജി ട്രയല്‍ ആരംഭിക്കുമെന്ന സൂചന വകുപ്പ് അടുത്തിടെ നല്‍കിയിരുന്നു.

വാവേ, സെഡ് ടിഇ തുടങ്ങിയ ചൈനീസ് കമ്ബനികളില്‍നിന്നും 5ജിസാങ്കേതിക വിദ്യ സ്വീകരിക്കുന്നതില്‍നിന്നും കമ്ബനികള്‍ പിന്‍മാറിയിട്ടുണ്ട്. ഇപ്പോള്‍ യൂറോപ്യന്‍, അമേരിക്കന്‍ കമ്ബനികളെയാണ് ഇതിനായി ആശ്രയിക്കുന്നത്.

സാംസങ്, നോക്കിയ, എറിക്സണ്‍ തുടങ്ങിയ കമ്ബനികളുടെ സാങ്കേതിക വിദ്യകളും സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യയും പരീക്ഷിക്കാനുള്ള അനുമതിയാണ് ജിയോ ചോദിച്ചിരിക്കുന്നത്.

എയര്‍ടെലും വോഡഫോണ്‍ ഐഡിയയും ഫിന്‍ലന്റ് കമ്ബനിയായ നോക്കിയയേയും സ്വീഡനില്‍ നിന്നുള്ള എറിക്സണിനേയുമാണ് 5ജിയ്ക്കായി ആശ്രയിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ