ആരോഗ്യം
ചായയും കാപ്പിയും ചൂടോടെ കുടിക്കുന്നവരാണോ; കാത്തിരിക്കുന്നത് വലിയ അപകടം
ചൂടുള്ള ചായ ഊതി ഊതി കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. പലരുടെയും ഒരു ദിവസം ആരംഭിക്കുന്നത് തന്നെ നല്ല കടുപ്പവും ചൂടുമുള്ള ഒരു ചായയിലൂടെയാണ്. എന്നാൽ ഇതിൽ ഒരു അപകടം ഒളിഞ്ഞുകിടപ്പുണ്ടെന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ പറയുന്നത്. വളരെ ചൂടേറിയ ചായയും മറ്റു പാനീയങ്ങളും കുടിക്കുന്നതിലൂടെ മനുഷ്യശരീരത്തിലെ അന്നനാളത്തിൽ കാൻസർ ഉണ്ടാകാൻ കാരണമാകുന്നു എന്നാണ് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതിനാൽ ചായയും കാപ്പിയും മാത്രമല്ല മറ്റു ഭക്ഷണപദാർത്ഥങ്ങളും പാകം ചെയ്ത് കുറച്ചു നിമിഷങ്ങൾക്ക് ശേഷം മാത്രമേ കഴിക്കാവൂ എന്നാണ് വിദഗ്ധർ പറയുന്നത്. ചായ തയ്യാറാക്കിയതിനുശേഷം കുറഞ്ഞത് നാല് മീറ്റിങ്ങിനെങ്കിലും കഴിഞ്ഞു വേണം കുടിക്കാൻ എന്നും ഇവർ പറയുന്നുണ്ട്. അന്നനാളത്തെ ബാധിക്കുന്ന ക്യാൻസർ രോഗം ഭേദമാകാൻ സാധ്യത വളരെ കുറവായതിനാൽ ഇത് ആളുകളെ മരണത്തിലേക്ക് നയിക്കുന്നു. അതിനാൽ ഇനി മുതൽ ചെറുചൂടോടെ മാത്രം ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
ലോകത്തില്‍ തന്നെ ഏറ്റവും പ്രിയങ്കരമായ പാനീയമാണ് കാപ്പി. ഇത് ശീലമാക്കിയവര്‍ ആസക്തിയോടുകൂടി വീണ്ടും വീണ്ടും കുടിക്കുകയാണ് പതിവ്. രാവിലെ ഉറക്കമുണ്‍ന്നയുടനെ ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കാതെ ദിവസം തുടങ്ങാന്‍ പലര്‍ക്കും കഴിയില്ല. ഇത് കുടിച്ചില്ലെങ്കില്‍ ക്ഷീണവും അസ്വസ്തതയും എന്തിന് തലവേദന വരെ വരുന്നവരുണ്ട്. കാപ്പിയിലും ചായയിലും അടങ്ങിയ കഫീന്‍ ശരീരത്തില്‍ കിടന്ന് പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ് നമുക്ക് ഈ പാനീയത്തോട് അറിയാതെയൊരു വിധേയത്വം വന്ന് പോകുന്നത്.
കഫീന്‍ എന്ന രാസവസ്തു സ്ഥിരമായി കുടിച്ചോ, മറ്റു രീതികളില്‍ ഉപയോഗിച്ചോ ശീലമായാല്‍ അതിന് അടിമപ്പെടും. പക്ഷേ കഫീന്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇത് ശരീരത്തില്‍ അപകടകരമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് ആരോഗ്യവിദഗ്ധര്‍ സാക്ഷ്യപ്പെത്തുന്നത്. കഫീന്‍ കുടിക്കുമ്പോള്‍ ഉന്മേഷം കിട്ടുമെന്നത് ശരിയാണ്, എന്നാല്‍ കഫീനിന് അടിമപ്പെടുന്നത് മൂലം ഒരു വ്യക്തിയില്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും കൂടുമെന്നാണ് പഠനങ്ങള്‍ തെളിഞ്ഞിട്ടുള്ളത്.
‘കാപ്പി, ചായ, ചോക്ലേറ്റ്, ശീതളപാനീയങ്ങള്‍ തുടങ്ങി നമ്മുള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ആഹാരപദാര്‍ത്ഥങ്ങളിലെല്ലാം കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ചെറിയ രീതിയിലുള്ള ഉപയോഗം ശരീരത്തില്‍ ചെറിയ മാറ്റങ്ങളെല്ലാം വരുത്തും. അതാണ് വീണ്ടും വീണ്ടും ഇത് ഉപയോഗിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്.