കേരളം
വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസ്; രേഖകൾ കൈമാറില്ലെന്ന് വാട്സ്അപ്പ്, 17ന് വീണ്ടും പരിഗണിക്കും
വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ രേഖകൾ കൈമാറാൻ കഴിയില്ലെന്ന് വാട്സ് ആപ്പ്. വിവരങ്ങൾ കൈമാറാൻ അധികാരം ഇല്ലെന്ന് വാട്സ്ആപ്പ് ഇന്ത്യൻ പ്രതിനിധി കൃഷ്ണമോഹൻ ചൗധരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പൊലീസിന്റെ ആവശ്യ പ്രകാരം വിവരങ്ങൾ നൽകാൻ കോടതി വാട്സ്ആപ്പിന് നിർദേശം നൽകിയിരുന്നു.
എന്നാൽ വാട്സ്ആപ്പ് സെർവർ, ഫയൽ എന്നിവയുടെ നിയന്ത്രണം വാട്സ് ആപ്പ് ഇന്ത്യക്ക് ഇല്ലെന്ന് വാട്സ്അപ്പ് പ്രതിനിധി അറിക്കുകയായിരുന്നു. എന്നാൽ രേഖകൾ കൈമാറാൻ കഴിയില്ലെന്ന് പറയാനാവില്ലെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. ഈ മാസം 17 ന് കേസ് വീണ്ടും പരിഗണിക്കും.