കേരളം
പിൻവാതിൽ നിയമനം സ്റ്റേ തുടരും
സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തൽ നടപടികൾക്കുള്ള സ്റ്റേ തുടരുമെന്നു ഹൈക്കോടതി. കോടതിയിൽ നിന്ന് പ്രത്യേക ഉത്തരവ് നേടാതെ ഇനി സ്ഥിരപ്പെടുത്തരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
സർക്കാരും പൊതുമേഖല സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള എതിർ കക്ഷികൾ സത്യവാങ്മൂലങ്ങൾ നൽകാൻ സമയം ചോദിച്ചതിനെത്തുടർന്നാണു കോടതി നടപടി. ഹർജി ഏപ്രിൽ 8നു പരിഗണിക്കാൻ മാറ്റി.
സ്ഥിരപ്പെടുത്തലിൽ തുടർനടപടി തടഞ്ഞും തൽസ്ഥിതി തുടരാൻ നിർദേശിച്ചുമുള്ള മാർച്ച് നാലിലെ ഉത്തരവ് തുടരുമെന്നും കോടതി വ്യക്തമാക്കി. കെൽട്രോൺ, സിഡിറ്റ്, ഹോർട്ടികോർപ് ഉൾപ്പെടെ 10 സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലുകൾക്കെതിരെ പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എസ്. വിഷ്ണു ഉൾപ്പെടെ 6 ഉദ്യോഗാർഥികൾ നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്.