ദേശീയം
തമിഴ്നാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നവംബര്‍ 16 മുതല്‍ തുറക്കും: മുഖ്യമന്ത്രി പളനിസ്വാമി
തമിഴ്നാട്ടില്‍ സ്കൂളുകളും കോളജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നവംബര്‍ 16 മുതല്‍ തുറക്കാന്‍ അനുമതി നല്കി തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സ്കൂളുകളിലെ ഒമ്പത്, 10,11,12 ക്ലാസുകള്‍ മാത്രമാവും ആദ്യ ഘട്ടത്തില്‍ തുറക്കുക. സിനിമാ തീയറ്ററുകള്‍ നവംബര്‍ 10 മുതല്‍ തുറക്കാം.
ആരോഗ്യ വിദഗ്ധരുടെയും ജില്ലാ കളക്ടര്‍മാരുടെയും യോഗം ബുധനാഴ്ച ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.