ദേശീയം
‘ക്ഷേത്രങ്ങൾ വെറും ദേവാലയങ്ങൾ മാത്രമല്ല, സംസ്കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും പ്രതീകം’; മോദി
ക്ഷേത്രങ്ങൾ കേവലം ദേവാലയങ്ങൾ മാത്രമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും പ്രതീകങ്ങളാണ് രാജ്യത്തെ ക്ഷേത്രങ്ങൾ. ഒരുവശത്ത് ക്ഷേത്രങ്ങളും മറുവശത്ത് രാജ്യത്തെ പാവപ്പെട്ടവർക്കുള്ള വീടും നിർമിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വാലിനാഥ് ധാം ക്ഷേത്രത്തിൽ നടന്ന ‘പ്രാൻ പ്രതിഷ്ഠ’ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. ‘നമ്മുടെ ക്ഷേത്രങ്ങൾ വെറും ‘ദേവാലയങ്ങൾ’ മാത്രമല്ല, നമ്മുടെ സംസ്കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും പ്രതീകങ്ങളാണ്. നമ്മുടെ ക്ഷേത്രങ്ങൾ അറിവിൻ്റെ കേന്ദ്രങ്ങളായിരുന്നു’-മോദി പറഞ്ഞു.
‘ദേവ് കാജ്'(ദൈവത്തിന് വേണ്ടി), ‘ദേശ് കാജ്'(രാജ്യത്തിന് വേണ്ടി) രണ്ടും അതിവേഗം സംഭവിക്കുന്ന രാജ്യത്തിൻ്റെ വികസനത്തിലെ അതുല്യമായ കാലഘട്ടമാണിത്. ഒരു വശത്ത് ‘ദേവാലയങ്ങൾ’ നിർമ്മിക്കപ്പെടുന്നു, മറുവശത്ത്, രാജ്യത്ത് പാവപ്പെട്ടവർക്കുള്ള വീടുകളും നിർമ്മിക്കപ്പെടുന്നു’-അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി 48,000 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു.
ളാണ് രാജ്യത്തെ ക്ഷേത്രങ്ങൾ. ഒരുവശത്ത് ക്ഷേത്രങ്ങളും മറുവശത്ത് രാജ്യത്തെ പാവപ്പെട്ടവർക്കുള്ള വീടും നിർമിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!