തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ കുടുങ്ങി മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ മരണത്തിൽ റെയിൽവേക്കെതിരെയും റെയിൽവേ ശുചീകരണം ഏൽപ്പിച്ച കമ്പനിക്കെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. ജോയിയുടെ മരണത്തിന്റെ പൂർണ ഉത്തരവാദിത്വം റെയിൽവേയ്ക്കാണെന്ന മന്ത്രി പറഞ്ഞു. നഷ്ടപരിഹാരം...
മോശം കാലാവസ്ഥയും ട്രാക്കിലെ തടസങ്ങളും കാരണം ട്രെയിനുകൾ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തിലധികം ട്രെയിനുകളാണ് വൈകിയോടുന്നത്. ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, മലബാർ എക്സ്പ്രസ്, ജയന്തി ജനത ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ ഒരു മണിക്കൂറില്‍ അധികമാണ് വൈകുന്നത്. തിരുവനന്തപുരം...
പാലക്കാട്-പൊള്ളാച്ചി-കോയമ്പത്തൂര്‍ റെയില്‍വേ ലൈനില്‍ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ പരീക്ഷണയോട്ടം ഇന്ന് നടത്തും. നിലവില്‍ ബാംഗ്ലൂര്‍-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഉദയ് ഡബിള്‍ ഡെക്കര്‍ ട്രെയിനാണ് കോയമ്പത്തൂര്‍ നിന്നും പൊള്ളാച്ചി വഴി പാലക്കാട് ജംഗ്ഷനിലേക്ക് നീട്ടുന്നതിന്റെ ഭാഗമായുള്ള...
റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന ട്രെയിനുകൾ വൈകി. കാപ്പിലിലാണ് ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളാണ് വൈകി ഓടുന്നത്. പൊലീസെത്തി മൃതദേഹം ട്രാക്കിൽ നിന്നു മാറ്റി.
തിരുവനന്തപുരത്ത് ഇന്നലെ ടിടിഇയെ ആക്രമിച്ച സംഭവത്തില്‍ 55കാരനെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ പിടികൂടാന്‍ സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണമെന്ന് എറണാകുളം റെയില്‍വേ പൊലീസ് അറിയിച്ചു. ടിടിഇ ജയ്സണ്‍ തോമസിനെയാണ് ഭിക്ഷാടകന് എന്ന്...
2023 – 2024 സാമ്പത്തിക വർഷം ഇന്ത്യൻ റെയിൽവേക്ക് റെക്കോഡ് വരുമാനം.2.56 ലക്ഷം കോടി രൂപയാണ് നേടിയതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട്...
തിരുവനന്തപുരത്തുനിന്നു കാസര്‍കോട്ടേക്ക് ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് മംഗളൂരു വരെ നീട്ടി റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി. നിലവില്‍ കാസര്‍കോട്ടുനിന്നു രാവിലെ 7നു പുറപ്പെടുന്ന ട്രെയിന്‍ മംഗളൂരുവില്‍നിന്ന് രാവിലെ 6.15നു പുറപ്പെടും. മറ്റു സ്റ്റേഷനുകളിലെ...
മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ശബരിമല സ്പെഷ്യൽ ട്രെയിനുകൾ നാളെ സർവീസ് തുടങ്ങും. രണ്ടു ട്രെയിനുകളാവും ആദ്യം സർവീസ് ആരംഭിക്കുക. സെക്കന്ദരാബാദ്- കൊല്ലം, നർസപുർ- കോട്ടയം ട്രെയിനുകൾ നാളെ യാത്ര തുടങ്ങും. സെക്കന്ദരാബാദ്- കൊല്ലം സ്പെഷ്യൽ നാളെ...
2027 ഓടെ എല്ലാ റെയിൽ യാത്രക്കാർക്കും കൺഫേം ടിക്കറ്റ് ലഭ്യമാക്കുമെന്ന് റെയിൽവേ. ഇതോടെ പ്രതിദിനം ഓടുന്ന ട്രെയിൻ സർവീസുകളുടെ എണ്ണം 13,000 ആയി ഉയർത്തുമെന്ന് റെയിൽവേ അറിയിക്കുന്നു. റെയിൽവേ അധികൃതരെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇത്തരത്തിലൊരു പരിഷ്കരണത്തിന്റെ...
കേരളത്തിന്റെ രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന് മലപ്പുറം തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ. ഇ ടി മുഹമ്മദ് ബഷീര്‍ എംപിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇക്കാര്യം ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും കണ്ടിരുന്നുവെന്നും ആദ്യത്തെ വന്ദേഭാരത്...
ട്രെയിൻ അപകടത്തിൽപ്പെടുന്നവർക്കുള്ള ധനസഹായം റെയിൽവേ ബോർഡ് പരിഷ്കരിച്ചു. പത്തിരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്. അപകടത്തിൽ മരണം സംഭവിച്ചാൽ നൽകുന്ന സഹായധനം 50,000 രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി. ഗുരുതരമായി പരിക്കേറ്റവർക്കുള്ള സഹായം 25,000 രൂപയിൽ...
കാവിക്കൊടിയുമായി യുവാവ് ട്രെയിൻ തടഞ്ഞു. ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പിടിയിലായത് ബീഹാർ സ്വദേശി മൻദീപ് ഭാരതിയാണ്. സംഭവം നടന്നത് ഫറോക്ക് റെയിൽവേ സ്റ്റേഷനിലാണ്. പരശുറാം എക്സ്പ്രസാണ് തടഞ്ഞത്. ഫറോക്ക് റെയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ...
കേരളത്തിലോടുന്ന നാല് ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കാനുള്ള റെയിൽവേയുടെ നീക്കത്തിൽ പ്രതിഷേധം ശക്തം. ഒഴിവാക്കുന്ന സ്ലീപ്പർ കോച്ചുകൾക്ക് പകരമായി തേർഡ് എ.സി കോച്ചുകളുടെ എണ്ണം വർധിപ്പിക്കാനാണ് റെയിൽവേയുടെ തീരുമാനം മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ്, മംഗളൂരു-തിരു....
ട്രാക്ക് അറ്റകുറ്റപ്പണിക്ക് സമയം കണ്ടെത്തുന്നതിനായി ട്രെയിനുകളുടെ സമയത്തില്‍ റെയില്‍വേ മാറ്റം വരുത്തുന്നു. ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന തീയതി റെയില്‍വേ ഉടന്‍ അറിയിക്കും. പുതിയ തീരുമാനപ്രകാരം, തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്സ്പ്രസ്...
ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന നിരവധി വാർത്തകൾ രാജ്യവ്യാപകമായി റിപ്പോർട് ചെയ്യാറുണ്ട്. ഇത്തരം സംഭവങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ബോധവൽക്കരണ പദ്ധതി വിപുലീകരിക്കാൻ ഒരുങ്ങുകയാണ് റെയിൽവേ. ‘ഓപറേഷൻ സാഥി’യുടെ കീഴിലാണ് ബോധവത്കരണം വിപുലീകരിക്കുന്നത്. റെയിൽവേ ട്രാക്കുകൾക്കു സമീപം താമസിക്കുന്നവർക്കും...
കണ്ണൂരിൽ മൂന്ന് ട്രെയിനുകൾക്കുനേരെ കല്ലേറ്. ഞായറാഴ് രാത്രി ഏഴിനും ഏഴരയ്ക്കുമിടയിലാണ് മൂന്ന് കല്ലേറും ഉണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ജനൽ ചില്ല് തകർന്നു. അക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം-എൽ.ടി.ടി. നേത്രാവതി എക്സ്പ്രസ്, ചെന്നെ...
ട്രെയിൻ വൈകിയത് മൂലം പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികള്‍. കാസർഗോഡ് നിന്നും കോഴിക്കോട്ടേക്ക് വന്ന വിദ്യാർത്ഥികൾക്കാണ് ട്രെയിൻ വൈകിയെത്തിയതിനാൽ അവസരം നഷ്ടപ്പെട്ടത്. പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് എൻട്രൻസ് പരീക്ഷ എഴുതാൻ കാസർഗോഡ് നിന്നും കോഴിക്കോടെത്തിയ 13...
ട്രെയിനുകളിൽ ജനറൽ കംപാർട്മെന്റിൽ യാത്രചെയ്യുന്നവർക്കായി കുറഞ്ഞ ചെലവിൽ ഭക്ഷണം ഒരുക്കാൻ റെയിൽവേ. പ്ലാറ്റ്ഫോമുകളിൽ ഐആർസിടിസി പ്രത്യേക കൗണ്ടറുകൾ തുറക്കും. കുറഞ്ഞ പൈസയ്ക്ക് ഭക്ഷണവും വെള്ളവും കൗണ്ടറുകളിൽ നിന്ന് ലഭിക്കും. 20 രൂപയ്ക്കു പൂരി–ബജി–അച്ചാർ കിറ്റും 50...
കേരളത്തില്‍ ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് റെയില്‍വേ 288 വളവുകള്‍ നിവര്‍ത്താന്‍ നടപടി ആരംഭിച്ചു. 130 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയുംവിധം 307 കിലോമീറ്റര്‍ വരുന്ന ഷൊര്‍ണ്ണൂര്‍-മംഗലൂരു റീച്ചിലെ വളവുകളാണ് ഒരുവര്‍ഷത്തിനകം നിവര്‍ത്തുക.നാല് സെക്ഷനുകളിലായുള്ള...
യാത്രക്കാര്‍ കുറവുള്ള വണ്ടികളില്‍ നിരക്കിളവു നല്കാന് റെയില്‍വേ ബോര്‍ഡ് തീരുമാനം. വന്ദേഭാരത് ഉള്‍പ്പെടെയുള്ള വണ്ടികളില്‍ ഇരുപത്തിയഞ്ചു ശതമാനം ഇളവാണ് നല്‍കുക. എസി ചെയര്‍ കാറിലും എക്സിക്യുട്ടിവ് ക്ലാസുകളിലും നിരക്കിളവു ബാധകമാവും. മുപ്പതു ദിവസത്തെ കണക്കെടുത്ത് യാത്രക്കാര്‍...
ബാലസോർ ട്രെയിൻ ദുരന്തത്തിൽ സേഫ്റ്റി കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ നടപടിയുമായി ഇന്ത്യൻ റെയിൽവെ. സൗത്ത് ഈസ്റ്റേൺ റെയിൽവെ ജനറൽ മാനേജർ സ്ഥാനത്ത് നിന്ന് അർച്ചന ജോഷിയെ മാറ്റി. അർച്ചന ജോഷിയെ കർണാടക യെലഹങ്കയിലെ റയിൽ...
യാത്രക്കാർക്ക് സൗകര്യപ്രദവും ഉപയോഗപ്രദവുമായ നിയമം നടപ്പിലാക്കി റെയില്‍വേ. ടിക്കറ്റ് റദ്ദാക്കതെ നിങ്ങളുടെ യാത്രാ തീയതിയിൽ മാറ്റം വരുത്താൻ ഈ പുതിയ നിയമം നിങ്ങളെ അനുവദിക്കുന്നു. ഇതിനായി അധിക നിരക്ക് ഈടാക്കുന്നില്ല എന്നതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം....
വന്ദേഭാരത് എക്സ്പ്രസിന്റെ സമയവും നിരക്കും ഇന്ന് പ്രഖ്യാപിച്ചേക്കും. തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും റെയിൽവേ ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത. സമയക്രമത്തിന്റെ രൂപരേഖ റെയിൽവേ ബോർഡിന്റെ അംഗീകാരത്തിനു സമർപ്പിച്ചിട്ടുണ്ട്. പരീക്ഷണ ഓട്ടം...
റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് വില കൂട്ടി. ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ നിന്ന് ഒരു പഴംപൊരി കിട്ടണമെങ്കിൽ 20 രൂപയും ഊണിന് 95 രൂപയും നൽകണം. നേരത്തെ, പഴം പൊരിക്ക് 13 രൂപയായിരുന്നു. ഊണിന്...
ക്രിസ്മസ് തിരക്ക് കണക്കിലെടുത്ത് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. ക്രിസ്മസിന് നാട്ടിലെത്താന്‍ മറുനാടന്‍ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് മൈസൂരിനും കൊച്ചുവേളിക്കും ഇടയിലാണ് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചത്. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 23, 25 തീയതികളില്‍...
ഏറനാട് എക്സ്പ്രസിൽ റെയിൽവേ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോച്ചിന് പുറത്താണ് ഇയാളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അരുൾവായ്മൊഴി സ്വദേശി സ്വാമിനാഥനാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. കന്യാകുമാരി റെയിൽവേ സ്റ്റേഷനിലാണ് സംഭവം....
ദീപാവലി ആഘോഷങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ദീപാവലി നാട്ടില്‍ ആഘോഷിക്കാന്‍ മറുനാടുകളില്‍ നിന്ന് നാട്ടിലേക്ക് പോകുന്നവര്‍ നിരവധിയാണ്. ഭൂരിഭാഗം ആളുകളും യാത്രയ്ക്കായി ട്രെയിനിനെയാണ് ആശ്രയിക്കാറ്. എന്നാല്‍ ട്രെയിനില്‍ കയറുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കടുത്ത ശിക്ഷ...
മണ്‍സൂണ്‍ കാല ട്രെയിന്‍ യാത്രാ സമയമാറ്റം ഇന്നു മുതല്‍ നിലവില്‍ വരും. കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തിലാണ് ഇന്നു മുതല്‍ മാറ്റം വരുന്നത്. ഒക്ടോബര്‍ 31 വരെയാണ് മാറ്റം. 110 കിലോമീറ്റര്‍ വേഗത്തിലോടുന്ന ട്രെയിനുകളുടെ വേഗം...
ഏറ്റുമാനൂര്‍-കോട്ടയം-ചിങ്ങവനം വരെയുള്ള റെയില്‍പ്പാത ഇരട്ടിപ്പിക്കുന്നതിനാല്‍ നാളെ മുതല്‍ 29 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. കോട്ടയത്ത് നിന്നും കൊല്ലത്തേക്കുള്ള പാസഞ്ചര്‍ എക്സ്പ്രസ് ഏഴു മുതല്‍ 29 വരെ റദ്ദാക്കി. നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ എക്സ്പ്രസ് കൊല്ലത്ത് യാത്ര...
കോട്ടയം പാതയിൽ മെയ് 6 മുതൽ 28 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മെയ് 6 മുതൽ 22 വരെ രാവിലെ 3 മുതൽ 5 മണിക്കൂർ വരെയാണു ഗതാഗത നിയന്ത്രണം. ഏറ്റുമാനൂർ ചിങ്ങവനം...
വർധിപ്പിച്ച പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കുകൾ റെയിൽവേ പിൻവലിച്ചു. തിരുവനന്തപുരം ഡിവിഷനിൽ പഴയ നിരക്കായ 10 രൂപ പ്രാബല്യത്തിൽ വന്നു. പുതിയ നിരക്ക് ഇന്ന് മുതൽ പ്രബല്യത്തിലായതായി അധികൃതർ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ നേരത്തെ ഇതു...
കേരളത്തിലൂടെ ഓടുന്ന പത്ത് ട്രെയിനുകളിൽ കൂടി റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. മൊത്തം 18 ട്രെയിനുകളിലാണ് റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചത്. ഇതിൽ പത്ത് ട്രെയിനുകൾ തിരുവനന്തപുരം പാലക്കാട് ഡിവിഷനുകളിൽ ഓടുന്നവയാണ് . ഈ മാസം...
മാസ്ക് ധരിക്കാതെയും ടിക്കറ്റില്ലാതെയും കൊവിഡ് കാലത്ത് യാത്രചെയ്തവര് കാരണം ഇന്ത്യന്‍ റെയില്‍വേയ്ക്ക് വമ്പന്‍നേട്ടം. ഇത്തരം യാത്രക്കാരില്‍ നിന്നായി ദക്ഷിണ റെയിൽവ 1.62 കോടി രൂപ പിഴ ഈടാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ മാസ്ക്...
റെയിൽവേയുടെ പുതിയ ത്രീ ടയർ എസി ഇക്കോണമി ക്ലാസ് കോച്ചുകളിലെ യാത്രാനിരക്കുകൾ നിശ്ചയിച്ചു. ആദ്യ 300 കിലോമീറ്റർ വരെ തേഡ് എസിയിലെ സമാന നിരക്കാണെങ്കിലും ദീർഘദൂര യാത്രകൾക്കു തേഡ് എസിയേക്കാൾ നിരക്ക് കുറവായിരിക്കും. ദീർഘദൂര ട്രെയിനുകളിൽ...
സ്വകാര്യ പങ്കാളിത്തത്തോടെ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. സ്വകാര്യ – പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി പാസഞ്ചര്‍ ട്രെയിനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് പദ്ധതി. 7200 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ റെയില്‍വേ ലക്ഷ്യമാക്കുന്നത്. സ്വകാര്യമേഖലയുടെ പിന്തുണയോടുകൂടി ഇന്ത്യന്‍...
ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ് റീഫണ്ട് സംവിധാനത്തിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. ഇന്ത്യൻ റെയിൽവേയുടെ വെബ്സൈറ്റിലൂടെയും ആപിലൂടെയും ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കിയാൽ ഉടനടി റീഫണ്ട് നൽകുമെന്നാണ് പ്രഖ്യാപനം. ഐആർടിസിയുടെ പെയ്മെൻറ് ഗേറ്റ്വേ ആയ ഐആർടിസി-...
കേരളത്തിലെ മൂന്നാം ഘട്ട ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് റെയിൽവേ തീരുമാനം. ജനശതാബ്ദി ഉൾപ്പെടെ നാല് തീവണ്ടികളുടെ സർവീസ് റദ്ദാക്കി. യാത്രക്കാരുടെ കുറവുമൂലമാണ് സർവീസ് നിർത്തിയത്. നേരത്തെ റദ്ദാക്കിയ ചില തീവണ്ടികളുടെ തീയതിയും ദീർഘിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്-തിരു.-കോഴിക്കോട് ജനശതാബ്ദി സ്പെഷ്യൽ,...
ദീർഘദൂര സർവീസുകൾ ഒഴികെയുള്ള മിക്ക ട്രെയിനുകളും റദ്ദാക്കി റെയിൽവെ. കൊവിഡ് വ്യാപനവും ലോക്ഡൗണും മൂലം യാത്രക്കാർ കുറഞ്ഞതിനാലാണ് തീരുമാനം. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന സർവീസുകളും അതിഥിത്തൊഴിലാളികൾക്ക് പ്രയോജനപ്പെടുന്ന സർവീസുകളും തുടരാനാണ് റെയിൽവെയുടെ തീരുമാനം. പാലക്കാട് –...
അടിയന്തിരഘട്ടങ്ങളിൽ ബന്ധപ്പെടാനുളള നമ്പരായ 112 ൽ ഇനിമുതൽ റെയിൽവേ പോലീസ് സേവനങ്ങളും. പ്ലാറ്റ്ഫോമിലും ട്രെയിനിലും അടിയന്തിരഘട്ടങ്ങളിൽ യാത്രക്കാർക്ക് സഹായത്തിനായി 112 ൽ വിളിക്കാം. 24 മണിക്കൂറും ഈ സേവനം ലഭ്യമാകും. രാജ്യവ്യാപക ഏകീകൃത നമ്പരായ 112...
കൊവിഡിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തില്‍ കൈകോര്‍ത്ത് ഇന്ത്യന്‍ റെയില്‍വേ. കൊവിഡ് രോഗികളുടെ ചികിത്സ ലക്ഷ്യമിട്ട് 4000 കൊവിഡ് കെയര്‍ കോച്ചുകള്‍ നിര്‍മ്മിച്ചതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. 4000 കോച്ചുകളിലായി 64000 ബെഡുകളാണ് ഒരുക്കിയിരിക്കുന്നത്. കൊവിഡ് ചികിത്സയ്ക്കായി വിവിധ...
റെയില്‍വേയുടെ രാത്രി വണ്ടികളിലെ എസി കോച്ചില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിന് റെയില്‍വേ സാങ്കേതികവിഭാഗം വിലക്കേര്‍പ്പെടുത്തി. രാത്രിയില്‍ മൊബൈലും ലാപ്ടോപ്പും ചാര്‍ജ് ചെയ്യാന്‍ വയ്ക്കുന്നത് പൊട്ടിത്തെറിക്കും തീപിടിത്തത്തിനും കാരണമാവുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. തീരുമാനം അനുസരിച്ച് എല്ലാ...
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇറക്കി റെയില്‍വേ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്ന കുറ്റകൃത്യങ്ങളുടെ വിശാദാംശങ്ങള്‍ ശേഖരിക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് നിര്‍ദ്ദേശം നല്കി. റെയില്‍വേയുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങള്‍ നടത്തിയവരുടെ ഡാറ്റാബേസ് ശേഖരിക്കാനും...
കൊവിഡ് പ്രതിേരാധ പെരുമാറ്റച്ചട്ടങ്ങളെ കുറിച്ച് തലങ്ങും വിലങ്ങും ഉച്ചഭാഷണിയില്‍ വാതോരാതെ മുന്നറയിപ്പുണ്ട്. എന്നാല്‍ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇവ ഒന്നും തന്നെ പാലിക്കപ്പെടുന്നില്ല . മുന്നറിയിപ്പിന്റെ ഭാഗമായി പ്രേത്യകം എടുത്തു പറയുന്ന സംഗതിയാണ് രണ്ടു മീറ്റര്‍...
ഏപ്രിലോടെ മുഴുവന്‍ പാസഞ്ചര്‍ ട്രെയിനുകളും സര്‍വീസ് നടത്താന്‍ ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി റെയില്‍വേ മന്ത്രാലയം. പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ തീയതി ഒന്നും നിശ്ചയിച്ചിട്ടില്ല എന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍...
രാജ്യത്തെ ട്രെയിൻ ഗതാഗതം ജനുവരി മുതൽ പതിവു രീതിയിലേക്ക്. ആദ്യഘട്ടത്തിൽ പകുതി സർവീസുകൾ പുനരാരംഭിക്കും. രണ്ട് മാസത്തിനുള്ളിൽ മുഴുവൻ സർവീസുകളും പുനരാരംഭിക്കും. ഡിസംബറിൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ...
രാജ്യത്തിനുള്ളിൽ റെയിൽ-വ്യോമമാർഗങ്ങളിൽ യാത്രചെയ്യാൻ ജനങ്ങൾക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ. യാത്രികർക്ക് ആപ്പ് നിർബന്ധമാക്കുന്നതിനെ ചോദ്യം ചെയ്ത് സൈബർ ആക്ടിവിസ്റ്റുകൾ നൽകിയ ഹർജിയിൽ കർണ്ണാടക ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ നൽകിയ മറുപടിയിലാണ് ഇത് വ്യക്തമാക്കിയത്....