റോഡിൽ നിന്നും വൈദ്യുതി ഉത്പാദന പദ്ധതിയുമായി ഉത്തർപ്രദേശ്. 550 മെഗാവാട്ട് സൗരോർജ്ജം ഉൽപ്പാദിപ്പിക്കുന്ന ആദ്യത്തെ സോളാർ എക്സ്പ്രസ് വേയായി മാറാൻ ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ തയ്യാറെടുക്കുന്നു. ഇത് യാത്രക്കാർക്ക് വെളിച്ചം നൽകാൻ സഹായിക്കും കൂടാതെ...
ഉത്തരകാശി സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം വീണ്ടും വൈകുന്നു. ഏറ്റവും പുതിയ ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുടുങ്ങിക്കിടക്കുന്നവരെ നിരീക്ഷിച്ചു വരികയാണെന്ന് സ്ക്വാഡ്രോണ്‍ ഇന്‍ഫ്രാ മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ...
തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. കന്യാകുമാരി, തിരുനെല്‍വേലി, തെങ്കാശി തുടങ്ങിയ ജില്ലകളില്‍ ശക്തമായ മഴയാണ്. കനത്ത മഴയെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ എട്ടു ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.തിരുനെല്‍വേലി, തെങ്കാശി, തേനി, തൂത്തുക്കുടി, കന്യാകുമാരി തുടങ്ങിയ ജില്ലകളിലെ...
ജമ്മു കശ്മീരിൽ വിഘടനവാദ അനുകൂല പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സർക്കാർ ജീവനക്കാർക്കെതിരെ നടപടി. ഒരു ഡോക്ടറും പൊലീസ് കോൺസ്റ്റബിളും ഉൾപ്പെടെ നാലുപേരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സർക്കാർ സർവീസിലിരിക്കെ ഭീകര സംഘടനകളെ സഹായിച്ചുവെന്നാണ് ഇവർക്കെതിരായ കണ്ടെത്തൽ. ശ്രീനഗർ...
അയോധ്യയില്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തില്‍ പൂജാരിമാരുടെ വിവിധ തസ്തികളിലേക്ക് 3000 ത്തോളം അപേക്ഷകര്‍. അപേക്ഷ നല്കിയവരില് 200 പേരെ അഭിമുഖ പരീക്ഷയ്ക്ക് തെരെഞ്ഞെടുത്തു. ഇതില്‍ 20 പേര്‍ക്കാണ് നിയമനം ലഭിക്കുക.റാം മന്ദിർ തീർത്ഥ ക്ഷേത്ര ട്രസ്റ്റ്...
ഡീപ് ഫേക്ക് വലിയ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘താൻ പാടുന്ന തരത്തിലുള്ള ഒരു വിഡിയോ അടുത്തിടെ ശ്രദ്ധയില്‍പ്പെട്ടു’. എഐ സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചെടുത്തതാണ് അതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിലൂടെ ഉണ്ടാകുന്ന വിനാശവും മാനനഷ്ടവും...
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയുടെ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്രം. ഇക്കാര്യം കേന്ദ്ര സർക്കാർ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് അമ്മ നൽകിയ ഹർജി അപേക്ഷയായി സർക്കാരിന് നൽകാനും നിർദേശം....
ബെംഗളൂരു: ഹിജാബ് നിരോധന വിഷയത്തില്‍ മലക്കം മറിഞ്ഞ് കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍ നടത്തുന്ന മത്സര പരീക്ഷകളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുളള ഉത്തരവ് കര്‍ണാടക എക്സാമിനേഷന് അതോറിറ്റി പുറത്തിറക്കി. മുന്‍ ബിജെപി സര്‍ക്കാർ ഏർപ്പെടുത്തിയ ഹിജാബ് നിരോധനം മത്സരപരീക്ഷകളിൽ...
ദീപാവലി ആഘോഷങ്ങളില്‍ ആശങ്കയില്‍ ഡല്‍ഹി സര്‍ക്കാര്‍. മഴയെ തുടര്‍ന്ന് മെച്ചപ്പെട്ട വായു ഗുണനിലവാരം ദീപാവലിക്ക് ശേഷം വളരെ മോശം അവസ്ഥയിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.നിലവില്‍ വായു ഗുണനിലവാര സൂചിക 300ല്‍ താഴെയാണ് രേഖപ്പെടുത്തിയത്. ഈ പശ്ചാത്തലത്തില്‍...
ദീപാവലി ആഘോഷങ്ങള്‍ ഗംഭീരമാക്കി അയോധ്യ. മണ്ചെരാതുകളില് 22 ലക്ഷം ദീപങ്ങള്‍ തെളിയിച്ച് ലോക റെക്കോര്‍ഡിട്ടാണ് അയോധ്യ ദീപങ്ങളുടെ ഉത്സവം വിപുലമാക്കിയത്. നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന രാമക്ഷേത്രവും ദീപങ്ങളാല്‍ അലങ്കരിച്ചു. 51 ഘട്ടങ്ങളിലായാണ് 22.23 ലക്ഷം ദീപങ്ങള്‍ ഒരേസമയം...
ദില്ലിയിൽ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി. സൂചികയിൽ ഇന്ന് രേഖപ്പെടുത്തിയ ശരാശരി ഗുണനിലവാര തോത് 213 ആണ്. ഒരിടവേളയ്ക്ക് ശേഷം ഇന്നലെ പെയ്ത മഴയും ശക്തമായ കാറ്റുമാണ് മലിനീകരണ തോതിൽ കുറവ് വരുത്തിയത്. ദില്ലിയിൽ മലിനീകരണം...
സംസ്ഥാന സർക്കാരിന്റെ ഉപദേശം അനുസരിച്ചാണ് ഗവർണർമാർ പ്രവർത്തിക്കേണ്ടതെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. പഞ്ചാബ് നിയമസഭ സമ്മേളനത്തിന്റെ സാധുത ചോദ്യം ചെയ്ത ഗവർണർക്ക് തീകൊണ്ടു കളിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്കി. പിടിച്ചുവെച്ച ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കാൻ കോടതി പഞ്ചാബ്...
പശ്ചിമ ബംഗാളിൽ ബിജെപി നേതാവിന്റെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. കൈകൾ തുണികൊണ്ട് ബന്ധിച്ച് കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന് പിന്നിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് അംഗങ്ങൾക്ക് പങ്കുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്...
ഡൽഹിയിൽ സ്കൂളുകളുടെ ശീതകാല അവധി നേരത്തെയാക്കി. നവംബർ 9 മുതൽ 19 വരെ അവധി പ്രഖ്യാപിക്കാൻ സ്കൂളുകൾക്ക് നിർദേശം നൽകി ഡൽഹി സർക്കാർ. ദേശീയ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും...
കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഭീഷണി തടയുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടു. ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനാണ് ബിജെപി മുൻഗണന നൽകുന്നതെന്നും മോദി. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ്...
ഉത്സവ സീസണിലെ പടക്ക നിയന്ത്രണം ഡൽഹിക്ക് മാത്രമല്ല, മുഴുവൻ സംസ്ഥാനങ്ങൾക്കും ബാധകമാണെന്ന് സുപ്രീം കോടതി. വായു, ശബ്ദ മലിനീകരണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ പാലിക്കാൻ രാജസ്ഥാൻ സംസ്ഥാനത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള...
നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാൻ ഗവർണർമാർ കാണിക്കുന്ന കാലതാമസത്തിനെതിരെ സുപ്രീം കോടതി. കേസുകൾ പരമോന്നത കോടതിയിൽ എത്തുന്നത് വരെ കാത്തിരിക്കാതെ ഗവർണർമാർ ബില്ലുകളിൽ തീരുമാനമെടുക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ബില്ലുകളിൽ...
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം. പ്രൈമറി സ്കൂളുകൾ ഈ മാസം 10 വരെ അടച്ചിടും. വാഹനങ്ങളുടെ അമിത ഉപയോഗം കുറയ്ക്കാൻ പൊതുഗതാഗതം പ്രയോജനപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി ഡൽഹി സർക്കാർ.പഞ്ചാബിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് കാർഷിക മാലിന്യങ്ങൾ കത്തിപ്പിച്ച...
ഖലിസ്ഥാനി വിഘടനവാദി സംഘടന സിഖ് ഫോര്‍ ജസ്റ്റിസിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിക്കാന്‍ കാനഡയോട് ആവശ്യപ്പെട്ട് ഇന്ത്യ. കാനഡയിലേക്കും തിരിച്ച് ഇന്ത്യയിലേക്കും പോകുന്ന എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം....
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തെലങ്കാന സ്വദേശിയായ 19 കാരനാണ് പിടിയിലായത്. കഴിഞ്ഞയാഴ്ച മൂന്ന് ഭീഷണി ഇ-മെയിലുകൾ അംബാനിക്ക് ലഭിച്ചിരുന്നു. ഓരോ തവണയും ഭീമമായ തുക ആവശ്യപ്പെട്ടായിരുന്നു...
വ്യാജപ്പതിപ്പുകളിലൂടെ കോടികള്‍ നഷ്ടമാകുന്ന സിനിമാവ്യവസായത്തെ രക്ഷിക്കാന്‍ കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായി കേന്ദ്രസര്‍ക്കാര്‍. വ്യാജപ്പതിപ്പുകള്‍ കാണിക്കുന്ന വെബ്സൈറ്റുകള്‍, ആപ്പുകള്‍, ഓണ്‍ലൈന്‍ ലിങ്കുകള്‍ എന്നിവ തടയാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചുകൊണ്ടാണ് കേന്ദ്ര നീക്കം. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ പാസാക്കിയ സിനിമാറ്റോഗ്രാഫ്...
ഇന്ത്യയിൽ കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ 12% വർധന ഉണ്ടായതായി റിപ്പോർട്ട്. കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തുടനീളമുള്ള അപകടങ്ങൾക്കും മരണങ്ങൾക്കും പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അമിതവേഗതയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു....
സംസ്ഥാനത്ത് ഉള്ളിവില കുതിയ്ക്കുന്നു. ചെറിയ ഉള്ളിയുടേയും സവാളയുടെയും വില കൂടി. തെക്കൻ കേരളത്തിൽ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപ വരെയാണ് വില. സവാളയ്ക്ക് 70 രൂപ വരെയും. ഉത്സവ നാളുകൾക്ക് വില കുറയുമെന്നാണ് വ്യാപാരികൾ...
81.5 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡാറ്റാബേസിൽ നിന്നാണ് വിവരങ്ങൾ ചോർന്നത്. പൗരന്മാരുടെ ആധാർ അടക്കമുള്ള വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപനയ്ക്ക് വച്ചിരുന്നതായി യുഎസ്...
ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം. ഒരു കുടിയേറ്റ തൊഴിലാളിയെ ഭീകരർ വെടിവച്ചു കൊന്നു. യുപി സ്വദേശി മുകേഷ് ആണ് മരിച്ചത്. പുൽവാമയിലെ തുംചി നൗപോര മേഖലയിലാണ് സംഭവം. സുരക്ഷാ സേന പ്രദേശം വളഞ്ഞതായി പൊലീസ് അറിയിച്ചു....
രാജ്യത്ത് സവാള വില കുത്തനെ കൂടുന്നു.പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടിയോളം വര്‍ധനയാണ് വിലയിലുണ്ടായത്. ദില്ലിയിൽ ഒരു കിലോ സവാളയ്ക്ക് എഴുപത് മുതൽ നൂറ് വരെയാണ് നിലവിലെ വില.വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ നടപടികൾ തുടങ്ങിയെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം ഡല്‍ഹിയിലും...
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിക്ക് വധഭീഷണി. 20 കോടി രൂപ നല്‍കിയില്ലെങ്കില്‍ മുകേഷ് അംബാനിയെ വധിക്കുമെന്നാണ് ഭീഷണിസന്ദേശത്തിലുള്ളത്. ഒക്ടോബര്‍ 27-നാണ് സന്ദേശമെത്തിയത്. ഷദാബ് ഖാന് എന്ന പേരില്‍ ഇ-മെയില്‍ വഴിയാണ് ഭീഷണിസന്ദേശം ലഭിച്ചത്. സംഭവത്തില്‍...
പലസ്തീന് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ദേശീയ പ്രതിഷേധത്തിനൊരുങ്ങി സിപിഐഎം. നാളെ ഡല്‍ഹിയില്‍ പ്രതിഷേധം നടത്തും. എകെജി ഭവന് മുന്നില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പൊളിറ്റ് ബ്യൂറോ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കും. പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭാപ്രമേയത്തില് നിന്ന് ഇന്ത്യ...
സിപിഐഎം നേതൃയോഗങ്ങൾ ഇന്ന് ഡൽഹിയിൽ ആരംഭിക്കും. ഇന്ന് ചേരുന്ന പോളിറ്റ് ബ്യുറോ യോഗം നാളെ മുതൽ നടക്കുന്ന മൂന്ന് ദിവസത്തെ കേന്ദ്ര കമ്മറ്റി യോഗത്തിന്റെ അജണ്ട നിശ്ചയിക്കും. ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതിയിൽ നിന്നും വിട്ടു...
വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് പാർലമെന്റ് സമിതിയുടെ കരട് റിപ്പോർട്ടിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഉഭയ സമ്മതമില്ലാതെയുള്ള സ്വവർഗ രതിയും കുറ്റകരമാക്കണമെന്ന് കരട് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പാർലമെന്ററി...
തേജ് ചുഴലിക്കാറ്റ് യെമന്‍ തീരത്ത് കരതൊട്ടു. പുലര്‍ച്ചെ 2.30നും 3.30നും ഇടയിലാണ് ചുഴലിക്കാറ്റ് കരതൊട്ടത്. മണിക്കൂറില്‍ പരമാവധി 150 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിക്കുക. യെമന്‍, ഒമാന്‍ തീരങ്ങളില്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ...
ദമ്പതികൾ വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടില്ലെങ്കിൽ ലിവ് ഇൻ റിലേഷൻഷിപ് ആത്മാർഥത ഇല്ലാത്ത നേരംപോക്ക് മാത്രമാണെന്ന് അലഹബാദ് ഹൈക്കോടതി. ജസ്റ്റിസ് രാഹുൽ ചതുർവേദി, ജസ്റ്റിസ് മൊഹമ്മദ് അസ്ഹർ ഹുസൈൻ ഇദ്രിസി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം. ‘സുപ്രീം...
ഗുജറാത്തിൽ നവരാത്രി ആഘോഷത്തിനിടെ ഗർബ നൃത്തം ചെയ്യുമ്പോള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 10 പേര് ഹൃദയാഘാതം മൂലം മരിച്ചു. കൗമാരക്കാർ മുതൽ മധ്യവയസ്കർ വരെയുള്ളവര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചെന്ന് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ 13 വയസുകാരനും...
കർണാടകയിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തിൽ ഇളവ്. സർക്കാർ സർവീസിലേക്കുള്ള മത്സര പരീക്ഷകൾക്ക് ഹിജാബ് ധരിച്ചെത്താമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഹിജാബിന് കർണാടക അഡ്മിനിസ്ട്രേറ്റീവ് പരീക്ഷകളിൽ വിലക്കുണ്ടാകില്ലെന്നാണ് ഉത്തരവ്. ഹിജാബ് വിലക്കുന്നത് വ്യക്തി സ്വാതന്ത്ര്യം തടയലാണെന്ന് ഉന്നതവിദ്യാഭ്യാസ...
ഹിജാബ് നിരോധനത്തില്‍ ഇളവു വരുത്തി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി നല്കി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉത്തരവിറക്കി. കര്‍ണാടക അഡ്മിനിസ്ട്രേറ്റീവ് പരീക്ഷകളില്‍ (കെഎഇ) ഹിജാബിന് ഇനി വിലക്കുണ്ടാകില്ലെന്നും...
ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ദുഷ്കരമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെട്ടുവെന്ന് എസ് ജയശങ്കർ ആരോപിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വഴിയേ പുറത്തുവരുമെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. നതയന്ത്ര...
രാജ്യത്തെ ആദ്യ സെമി ഹൈ സ്പീഡ് റീജണൽ റെയിൽ സർവ്വീസായ റാപ്പിഡ് എക്സിന്റെ പേരുമാറ്റി. ‘നമോ ഭാരത്’ എന്നാണ് പുതിയ പേര്. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സർവീസ് ഫ്ളാഗ് ഓഫ് ചെയ്യാനിരിക്കെയാണ് പേരുമാറ്റം. ഡൽഹി-ഗാസിയാബാദ്-മീററ്റ്...
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഘട്ടിലെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. 53 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കൂടിയാണ് പ്രഖ്യാപിച്ചത് . നേരത്തെ. മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ക്കൊപ്പം ഛത്തീസ്ഘട്ടിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു....
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അധിക ഡിഎ അനുവദിച്ച് കേന്ദ്രമന്ത്രിസഭ. പെന്‍ഷര്‍കാര്‍ക്ക് ഡിയര്‍നെസ് റിലീഫും അനുവദിച്ചു. കേന്ദ്ര ശമ്പള കമ്മിഷന് ശുപാര്‍ശ അനുസരിച്ചാണ് തീരുമാനം. വിലക്കയറ്റത്തിന് അനുസരിച്ച് ഡി എ വര്‍ധിപ്പിക്കാനാണ് മന്ത്രിസഭ തീരുമാനമെടുത്തിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് നാലുശതമാനം ഡിഎ...
ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലെത്തുന്ന ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ‘ലിയോ’ തീയറ്ററുകളിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ഒക്ടോബര്‍ 19-ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രീ-ബുക്കിങ് നേരത്തേ ആരംഭിച്ചു കഴിഞ്ഞു. ശ്രീ ഗോകുലം മൂവിസിന്...
സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ചാണ് രാവിലെ പത്തരയ്ക്ക് വിധി പറയുക. ജസ്റ്റിസുമാരായ എസ്കെ കൗള്‍, എസ്ആര്‍ ഭട്ട്,...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മണിപ്പൂർ സംഘർഷത്തേക്കാൾ ഇസ്രയേൽ-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താൽപര്യമെന്ന് വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ മിസോറാമിൽ എത്തിയതായിരുന്നു രാഹുൽ. ഇസ്രയേലിൽ എന്താണ് സംഭവിക്കുന്നതെന്ന്...
ജമ്മു കശ്മീരിലെ രജൗരിയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് പൊട്ടിത്തെറിച്ച് സൈനികന് പരിക്കേറ്റു. റൈഫിൾമാൻ ഗുരുചരൺ സിംഗിനാണ് പട്രോളിംഗിനിടെ പരിക്കേറ്റത്. അബദ്ധത്തിൽ ലാൻഡ് മൈനിൽ ചവിട്ടുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. നൗഷേര സെക്ടറിലെ ഫോർവേഡ് കാൽസിയൻ ഗ്രാമത്തിലാണ്...
വീട്ടിൽ ഉറങ്ങുകയായിരുന്ന 19 കാരനെ വെട്ടിക്കൊന്നു. ബീഹാറിലെ നളന്ദയിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ച ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. യൂട്യൂബ് പ്രശസ്തിയുടെ പേരിലാണ് കൊലപാതകമെന്ന് കുടുംബം ആരോപിച്ചു....
കാണാതായ എട്ട് വയസുകാരിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിലാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് പെൺകുട്ടിയെ കാണാതായത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മാവൻ കരൺ സോണിയാണ് പെൺകുട്ടിയെ...
സുപ്രിം കോടതി വിധി വന്ന് നാല് വർഷത്തിന് ശേഷം അയോധ്യയിൽ നിർമിക്കുന്ന മുസ്ലിം പള്ളിയുടെ പുതിയ രൂപകല്‍പ്പനയും പേരും അനാവരണം ചെയ്തു. ആർക്കിടെക്റ്റ് ഇമ്രാൻ ഷെയ്ഖാണ് രൂപ കല്‍പ്പന. ദ ഹിന്ദുവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്....
ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത ജാഗ്രത. പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രത നിർദേശം. ഇസ്രായേൽ എംബസിക്ക് മുന്നിലും ജൂത ആരാധനാലയങ്ങൾക്കും സുരക്ഷ കൂട്ടി. ജൂതരുടെ താമസസ്ഥലങ്ങൾക്ക് സുരക്ഷ ഒരുക്കാൻ സംസ്ഥാനങ്ങൾക്ക്...
‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി. ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷൻ അജയ് അനുസരിച്ചുള്ള ആദ്യ വിമാനമാണ് ഡൽഹിയിലെത്തിയത്. രാവിലെ 6 മണിയോടെ പ്രത്യേക...
ഓൺലൈൻ മാധ്യമമായ ‘ന്യൂസ് ക്ലിക്ക്’ വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചെന്ന് സി.ബി.ഐ. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും എഫ്ഐആർ. നാല് വിദേശ സ്ഥാപനങ്ങളിൽ നിന്ന് ന്യൂസ് ക്ലിക്കിന് 28.5...
യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ. ഓപ്പറേഷൻ അജയ് എന്നാണ് ദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവൻ തിരികെ എത്തിക്കാനുള്ള ദൗത്യമാണ് നടക്കുന്നതെന്ന് കേന്ദ്ര...