ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ആഘോഷങ്ങളില്‍ അതിജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. വിദേശത്ത് നിന്നെത്തുന്നവര്‍ നിരീക്ഷണ കാലയളവില്‍ വീടുകളില്‍ കഴിയാന്‍ ശ്രദ്ധിക്കണം. കെ എസ് ആര് ടി സി ബസില്‍ കോഴിക്കോട്ടെത്തിയ ഒമിക്രോണ്‍ ബാധിതന്റെ സമ്പര്‍ക്ക പട്ടിക...
വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിന് തീപിടിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ആന്ധ്രപ്രദേശ് സ്വദേശിയായ സതീഷാണ് പിടിയിലായത്. വടകര ടൗണിൽ അലഞ്ഞു തിരിഞ്ഞ നടക്കുന്ന ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറയുന്നു. താലൂക്ക് ഓഫീസ് കെട്ടിടത്തിന് സമീപമുള്ള ശുചിമുറി...
പ്രണയ നൈരാശ്യം മൂലം കോഴിക്കോട് തിക്കോടിയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച നന്ദു എന്ന നന്ദകുമാർ (31) മരിച്ചു. തിക്കോടി പള്ളിത്താഴം സ്വദേശി മോഹനന്റെ മകനാണ്. 99 ശതമാനം പൊള്ളലേറ്റ...
പേരാമ്പ്രയില്‍ അമ്മയും രണ്ട് മക്കളും തീകൊളുത്തി മരിച്ചു. മുളിയങ്ങല്‍ നടുക്കണ്ടി പ്രിയ(32), മക്കളായ പുണ്യതീര്‍ത്ഥ(13), നിവേദിത (4) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 2.30ഓടേയാണ് സംഭവം. മൂവരെയും മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എട്ട് മാസം...
കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്. ആരോഗ്യ മന്ത്രിയാണ് ഡിഎംഓയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ഒമൈക്രോൺ സംബന്ധിച്ച് അനാവശ്യ ഭീതി പരത്തിയതിനാണ് നോട്ടീസ്. ഒമൈക്രോൺ വകഭേദം സംബന്ധിച്ച് അനാവശ്യ ഭീതി പരത്തിയതിന്...
രാജ്യത്ത് ഒമൈക്രോണ്‍ ആശങ്ക നിലനില്‍ക്കേ, യുകെയില്‍ നിന്ന് വന്നയാള്‍ക്ക് കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ സ്രവം വിദഗ്ധ പരിശോധനയ്ക്കായി അയച്ചതായി കോഴിക്കോട് ഡിഎംഒ അറിയിച്ചു. 21ന് യുകെയില്‍ നിന്ന് വന്നയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗിയുടെ അമ്മയ്ക്കും...
ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എത്തിയ യുവതിക്ക് സിക വൈറസ്. 29കാരിയായ ചേവായൂർ സ്വദേശിനിക്കാണ് സിക സ്ഥിരീകരിച്ചിരിക്കുന്നത്. യുവതി നിലിവൽ ആശുപത്രി വിട്ടു. നവംബർ 17നാണ് ബംഗളൂരുവിൽ നിന്ന് ഇവർ കേരളത്തിൽ എത്തിയത്. വയറുവേദന ഉൾപ്പെടെ ആരോഗ്യ...
കോഴിക്കോട് ഈസ്റ്റ്ഹില്ലിൽ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ പൂട്ടിച്ചു. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികൾ ഹോട്ടലിലെ റാക്കില്‍ കണ്ട എലിയെ വീഡിയോയില്‍ പകര്‍ത്തി ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി. പിന്നാലെയാണ് നടപടി. ഈസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ബണ്‍സാണ് ബുധനാഴ്ച...
ചെറുകുളത്തൂരില്‍ നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്നു വീണ വീടിനുള്ളില്‍ കുടുങ്ങിയ മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി. ഒന്‍പത് പേരാണ് വീടിനകത്ത് കുടുങ്ങിയത്. കുന്ദമംഗലത്തുനിന്നും മുക്കത്തുനിന്നും എത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് അകത്ത് കുടുങ്ങിയവരെ പുറത്തെത്തിച്ചത്യ രണ്ടുമണിയോടെയാണ് വീട് ഇടിഞ്ഞ് വീണത്....
വിവാഹ വീട്ടിലെ ഭക്ഷണം കഴിച്ച് അവശനിലയിലായ രണ്ടര വയസുകരാന് മരിച്ചു. വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന് മുഹമ്മദ് യാമിനാണ് മരിച്ചത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച പത്തിലധികം പേര് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലാണ്. വ്യാഴാഴ്ച പങ്കെടുത്ത വിവാഹ...
നാടക, ടെലിവിഷന്‍ നടി കോഴിക്കോട് ശാരദ (84) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട് സ്വദേശിയായ ശാരദ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. 1979-ല്‍ അങ്കക്കുറി എന്ന സിനിമയിലാണ്...
കോഴിക്കോട് തൊട്ടിൽപ്പാലത്തിന് സമീപം 17കാരിയെ നാല് പേർ ചേർന്ന് പീഡിപ്പിച്ചു . പ്രണയം നടിച്ച് ആൺസുഹൃത്തും കൂട്ടുകാരും ചേർന്നാണ് ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. സായൂജ് (24) ഷിബു (32),...
കോഴിക്കോട് നിപ വൈറസ് മുക്തമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ജില്ലയില്‍ നിപ വെറസിന്റെ ഡബിള്‍ ഇന്‍കുബേഷന്‍ പിരീഡ് (42 ദിവസം) പൂര്‍ത്തിയായി. ഈ കാലയളവില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍...
കോഴിക്കോട് നിപ റിപ്പോർട്ട് ചെയ്ത സ്ഥലത്ത് നിന്നും ശേഖരിച്ച വവ്വാലുകളുടെ സ്രവ സാംപിളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. സ്രവ സാമ്പിളുകളിൽ വൈറസിനെതിരായ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലത്തിലാണ് ഇക്കാര്യം...
കോഴിക്കോട് നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകന്നുവീണ് രണ്ട് പേർ മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ആകെ മൂന്ന് പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. കോഴിക്കോട് പൊറ്റമ്മലിലാണ് അപകടം നടന്നത്. അപകടത്തിൽ തമിഴ്നാട് സ്വദേശികളായ കാർത്തിക്കും...
നിപാ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീട് ഉള്‍പ്പെടുന്ന ഒൻപതാം വാര്‍ഡ് ഒഴികെ ചാത്തമംഗലം പഞ്ചായത്തിലെ മറ്റുഭാഗങ്ങളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയതോടെ ജില്ലയില്‍ ഭീതിയൊഴിഞ്ഞു. പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനാലും വൈറസിന്റെ ഇന്‍ക്യുബേഷന്‍ കാലയളവായ 14...
കോഴിക്കോട് ഏര്‍പ്പെടുത്തിയിരുന്ന നിപ നിയന്ത്രണങ്ങളില്‍ ഇളവ് നല്കാന് തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മറ്റു നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞ സാഹചര്യത്തിലുമാണ് കണ്ടെന്‍മെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍...
പോക്സോ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേസെടുത്തതിന് പിന്നാലെയായിരുന്നു മരണം. വെള്ളിയൂർ സ്വദേശി വേലായുധനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാൾക്കെതിരെ പൊലീസ് ഇന്നലെ കേസെടുത്തത്. കേസിൽ...
സംസ്ഥാനത്ത് കൂടുതൽ പരിശോധന ഫലങ്ങൾ നെഗറ്റീവായതോടെ നിപയുമായി ബന്ധപ്പെട്ട് ആശ്വാസകരമായ വാർത്തകളാണ് പുറത്ത് വരുന്നത്. എങ്കിലും ആശങ്കകൾ പൂർണ്ണമായും ഒഴിവായിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നിപയ്ക്കായി രൂപം നൽകിയ മെഡിക്കൽ ബോർഡ് ചെയർമാൻ ഡോ:സുനിൽ കുമാർ...
കോഴിക്കോട് നിപ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ പരിശോധനയ്ക്ക് പൂനെ വൈറോളജി ലാബിലേക്ക് അയച്ചവരുടെ പരിശോധനാഫലം ഇന്നറിയാം. ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് റിസൾട്ട് പുറത്തുവിടും. പരിശോധനാഫലം ഇന്നലെ രാത്രിയോടെ ആരോഗ്യവകുപ്പിന് ലഭിച്ചതായാണ് സൂചന. നിപ...
കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 251 പേരാണ് ഉള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതില്‍ 38 പേര് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസോലേഷനില്‍ ആണ്. 11 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ട്. ഇതില്‍...
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ്...
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത. മരിച്ച കുട്ടിയുടെ വീട് ഉൾപ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൊലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം. ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ സ്ഥിരീകരിച്ച...
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത്...
നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു 12 വയസുകാരനാണ് മരിച്ചത്. പനി കുറയാത്തതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില രാത്രിയോടെ വഷളാകുകയായിരുന്നു. പുലർച്ചെ 4.45 ഓടെയാണ് മരിച്ചത്....
ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ്റെ വീട്ടിൽ കവർച്ചാ ശ്രമം. കോവിഡ് ടെസ്റ്റ് നടത്താനെന്ന വ്യാജേന പിപിഇ കിറ്റ് ധരിച്ചെത്തിയായിരുന്നു മോഷ്ടിക്കാനുള്ള ശ്രമം. കോഴിക്കോട്ട് പുതുപ്പാടി മണൽവയലിൽ താമസിക്കുന്ന ഡിഡി സിറിയക്കിൻ്റെ വീട്ടിലാണ് പിപിഇ കിറ്റ് ധരിച്ച് സംഘം...
കടകള്‍ എല്ലാദിവസവും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് നഗരത്തില്‍ വ്യാപാരികളുടെ പ്രതിഷേധം. മിഠായിത്തെരുവില്‍ കടകള്‍ തുറക്കാന്‍ ശ്രമം. സമരക്കാരുമായി പൊലീസ് ഉന്തുംതള്ളുമുണ്ടായി. വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം. നിരവധിപേരെ അറസ്റ്റ് ചെയ്തു. ബാറുകള്‍...
കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങൾ കടുപ്പിക്കും. നിലവിൽ ലോക്ക് ഡൗണിനെക്കുറിച്ച് ആലോചനയില്ല. കൊവിഡ് പരിശോധന കൂട്ടുമെന്നും കലക്ടർ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച്ച മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 1560 പേര്‍ക്കാണ്. ടെസ്റ്റ്...
കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കോഴിക്കോട് കണ്ടെയ്ൻമെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവായി. രോഗവ്യാപനം രൂക്ഷമാവുന്നതൊഴിവാക്കാന്‍ പുറപ്പെടുവിച്ച കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍...
കോഴിക്കോട് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ശേഷം രണ്ടു കോടി രൂപ വില വരുന്ന നാലു കിലോ സ്വര്‍ണം കവര്‍ന്നു. രാജസ്ഥാന് പാലിയില്‍ ഗച്ചിയോക്കാവാസ് ഹൗസില്‍ ജിതേന്ദര്‍സിങ് എന്ന ജിത്തുസിങ്ങിനെയാണ് ആക്രമിച്ചത്. ഇയാള്‍ സ്വര്‍ണാഭരണ മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്...
കോഴിക്കോട് കൊടിയത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചെറുവാടി പഴംപറമ്ബില്‍ മുഹ്സിലയാണ് മരിച്ചത്. ഭര്‍ത്താവ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കുടുംബവഴക്ക് പതിവായിരുന്നെന്നും ഷഹീറിനു സംശയ രോഗമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. ആറ്...
കെ.എസ്.ആര്.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് മുതലുള്ള ബസുള്‍ക്ക് നല്‍കിയിരുന്ന 25 % നിരക്ക് ഇളവ് എ.സി ലോ ഫ്ലോര്‍ ബസുകള്‍ക്ക് കൂടി അനുവദിച്ചു. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് സി.എം.ഡി അറിയിച്ചു. എറണാകുളം- തിരുവനന്തപുരം (കോട്ടയം...
സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും കൂടി. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് വില കൂടുന്നത്. 10 ദിവസത്തിനിടയില്‍ പെട്രോളിന് 85 പൈസയും...
സാങ്കേതിക വിദ്യാഭ്യാസവകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ്ങും സംയുക്തമായി നടത്തുന്ന ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സിലേക്ക് ഡിസംബര്‍ അഞ്ചുവരെ അപേക്ഷിക്കാം. * അപേക്ഷകര്‍ പ്ലസ്ടു/വി.എച്ച്.എസ്.ഇ./ഡിപ്ലോമ...
ചെലവുകുറയ്ക്കലിന്റെ ഭാഗമായി ആകാശവാണിയുടെ പേരും രൂപവും മാറ്റുന്നു. വാര്‍ത്തകള്‍ക്കും സംഗീതപരിപാടികള്‍ക്കുമായി സംസ്ഥാനത്ത് ഓരോ സ്വതന്ത്ര സ്റ്റേഷന് മാത്രമാണുണ്ടാവുക. ഇക്കാര്യത്തില്‍ അന്തിമതീരുമാനം അടുത്തദിവസംതന്നെയുണ്ടാകും. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ആകാശവാണി മലയാളം എന്ന പേരിലുള്ള സ്റ്റേഷനില്‍നിന്ന് മാത്രമാണ് വാര്‍ത്തകള്‍ പ്രക്ഷേപണംചെയ്യുക....
കൈക്കൂലി ആരോപണവും ലോക്സഭ തിരഞ്ഞെടുപ്പില്‍ അധികത്തുക ചെലവഴിച്ചെന്ന് വെളിപ്പെടുത്തിയതിലുമായി ബന്ധപ്പെട്ട് എം.കെ രാഘവന് എം.പിക്കെതിരേ വിജിലന്‍സ് അന്വേഷണം. വിജിലന്‍സ് കോഴിക്കോട് യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.എം.കെ. രാഘവനെതിരേ 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ് ആരോപണം ഉയര്‍ന്നത്....
എ.എം(ആംപ്ലിറ്റിയൂട്ട് മോഡുലേറ്റഡ്) ട്രാന്സ്മിഷന് സംവിധാനത്തിലുള്ള റേഡിയോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാനുള്ള നീക്കം സജീവമാകുന്നതോടെ ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് നിലയങ്ങള്‍ പ്രതിസന്ധിയിലേക്ക്. ട്രാന്സ്മിഷന് വാള്‍വുകള്‍ കാലഹരണപ്പെട്ടതാണ് ആകാശവാണി നിലയങ്ങള്‍ പൂട്ടാന്‍ പ്രധാന കാരണമാകുന്നത്. സാങ്കേതിക വിദ്യയില്‍ വളരെ കാലപ്പഴക്കം...
കോഴിക്കോട് ഉള്ളിയേരിയിലെ മലബാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമം. ആശുപത്രി ജീവനക്കാരനാണ് ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തെക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം ഉപദ്രവിക്കാന്‍ ശ്രമിച്ചത്. യുവതിയുടെ മൊഴി പോലിസ് ഇന്ന്...
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. ഒക്ടോബര്‍ മാസം പകുതിയോടെയാണ് ഇന്ധന വില മാറ്റമില്ലാതെ തുടരുന്നത്. പൊതുമേഖല എണ്ണ കമ്പനികള്‍ ഇന്ധന വില സ്ഥിരമായി നിലനിര്‍ത്തുന്നതാണ് ഇതിന് കാരണം. അതേസമയം ഒക്ടോബറില്‍ രാജ്യത്തെ ഇന്ധന...
സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (ഹോമിയോ) റഗുലര്‍/ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. പരീക്ഷ ഈ മാസം 30 ന് ആരംഭിക്കും. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പരീക്ഷ. അപേക്ഷാഫോറം തിരുവനന്തപുരം/ കോഴിക്കോട്...
കാനറാ ബാങ്ക് സംസ്ഥാനത്ത് 91 ശാഖകള്‍ നിര്‍ത്തുന്നു. പ്രദേശത്തുതന്നെയുള്ള മറ്റൊരു ശാഖയിലേക്ക് ഏറ്റെടുക്കുംവിധമാണ് പൂട്ടല്‍. നിര്‍ത്തുന്നവയിലെ ജീവനക്കാരെ ഏറ്റെടുക്കുന്നതില്‍ പുനര്‍വിന്യസിക്കും. അതേസമയം, കരാര്‍, ദിവസവേതനക്കാര്‍ പുറത്താകും. പുതിയ നിയമന സാധ്യതയും മങ്ങും. എറണാകുളം അസറ്റ്...
അനധികൃത സ്വത്തു സമ്പാദനത്തില്‍ ചോദ്യംചെയ്യല്‍ നേരിടുന്ന അഴീക്കോട് കെ.എം ഷാജി എം.എല്‍.എയ്ക്ക് 10 ദിവസത്തെ സാവകാശം കൊടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്. രണ്ടു ദിവസങ്ങളിലായി 30 മണിക്കൂറിലധികമാണ് ഷാജിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. സാമ്പത്തിക സ്രോതസിനെക്കുറിച്ചുള്ള...
കോഴിക്കോട് ജില്ലയിലെ നോട്ട് ക്ഷാമം പരിഹരിക്കാൻ വിവിധ ദേശസാത്കൃത-സ്വകാര്യബാങ്കുകളിലേക്ക് 500 കോടി രൂപയെത്തി. മലപ്പുറത്തും കോഴിക്കോടുമായി 825 കോടി രൂപയാണ് എത്തിയത്. ഇതിൽ 500 കോടി രൂപ കോഴിക്കോട് ജില്ലയിലേയും 325 കോടി രൂപ മലപ്പുറം...
പ്ലസ്ടു കോഴ ആരോപണത്തില്‍ മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയെ എന്‍ഫോഴ്സമെന്റ് ഇന്നും ചോദ്യം ചെയ്യും. കോഴിക്കോട് കല്ലായിലെ ഇ.ഡി ഓഫിസില്‍വച്ചാണ് ചോദ്യം ചെയ്യല്‍. ഇന്നലെ 14 മണിക്കൂറോളമാണ് കെ.എം ഷാജിയെ ഇ.ഡി ചോദ്യം ചെയ്തത്....
കെ.എം ഷാജി എം.എല്‍.എ ചോദ്യം ചെയ്യലിന് ഹാജരായി. അഴീക്കോട് പ്ലസ് ടു കോഴക്കേസിലാണ് കെ.എം ഷാജി ചോദ്യം ചെയ്യലിന് കോഴിക്കോട് ഇ.ഡി ഓഫിസില്‍ ഹാജരായത്.
അഴീക്കോട് എം.എല്‍.എ കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് അന്വേഷണം.
അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയുടെ ഭാര്യ മൊഴി നല്‍കാനെത്തി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇ.ഡി ആവശ്യപ്പെട്ട പ്രകാരം ഇന്ന് രാവിലെയോടെയാണ് ഷാജിയുടെ ഭാര്യ ആശ കോഴിക്കോട് ഇ.ഡി ഓഫിസില്‍ എത്തിയത്. അതേസമയം, ഷാജിയുടെ കോഴിക്കോട് വേങ്ങേരിയിലെ...
സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള യൂണിഫോം വിതരണം, ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുള്ള സമഗ്രചികിത്സ പദ്ധതി, മഹിളാ...
കോഴിക്കോട്: ജോലി വാഗ്ദാനവുമായി വരുന്നവരെ കരുതിയിരിക്കണമെന്ന് മില്‍മ. മില്‍മയില്‍ ജോലി തരപ്പെടുത്തിത്തരാമെന്ന വ്യാജേന സാമൂഹ്യ വിരുദ്ധര്‍ പലതരം തട്ടിപ്പുകള്‍ ചെയ്യുന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടെന്നും അത്തരക്കാരുടെ ഇടപെടലില്‍ വഞ്ചിതരാകരുതെന്നും മില്‍മ മലബാര്‍ മേഖലാ യൂണിയന് അറിയിച്ചു....
കാലവര്‍ഷത്തിന് തുടങ്ങിയതിന് പിന്നാലെ നിസര്‍ഗ്ഗ ചുഴലിക്കാറ്റിന് മുന്നോടിയായി ഉണ്ടായ ന്യൂനമര്‍ദ്ദത്തില്‍ കേരളത്തില്‍ മഴ ശക്തമായി. ഇന്ന് വൈകിട്ടോടെ നിസര്‍ഗ്ഗ ചുഴലിക്കാട്ട് മഹാരാഷ്ട്രയിലേക്ക് കയറും. കേരളത്തില്‍ കാറ്റ് കാര്യമായി തൊടുകയില്ലെങ്കിലും ഇതിന്റെ ഭാഗമായി കനത്ത മഴ പെയ്യുമെന്നാണ്...