കേരളം
ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്; ഡിസംബര്‍ അഞ്ചുവരെ അപേക്ഷിക്കാം
സാങ്കേതിക വിദ്യാഭ്യാസവകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ്ങും സംയുക്തമായി നടത്തുന്ന ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സിലേക്ക് ഡിസംബര്‍ അഞ്ചുവരെ അപേക്ഷിക്കാം.
* അപേക്ഷകര്‍ പ്ലസ്ടു/വി.എച്ച്.എസ്.ഇ./ഡിപ്ലോമ അഥവാ തത്തുല്യയോഗ്യതയോ പാസായിരിക്കണം.
* പട്ടികജാതി/ പട്ടികവര്‍ഗ/മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമുണ്ട്. പഠനകാലയളവില്‍ സ്റ്റൈപ്പന്‍ഡും ലഭിക്കും.
* ഒ.ബി.സി./എസ്.ഇ.ബി.സി./ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വരുമാനപരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
തിരുവനന്തപുരം (0471-2474720), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591, 2723666) കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്. അപേക്ഷാഫോം 100 രൂപയ്ക്ക് അതത് സെന്ററില്‍നിന്ന് നേരിട്ടുലഭിക്കും.
കൂടാതെ www.captkerala.comല്‍നിന്നും ഡൗണ്‍ലോഡ്ചെയ്ത അപേക്ഷ മാനേജിങ് ഡയറക്ടര്‍, സി-ആപ്റ്റിന്റെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കാം.
പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം) കോപ്പികള്‍ സഹിതം ലഭ്യമാക്കണം.
വിവരങ്ങള്‍ക്ക്: 0471 2474720