കേരളം
കോഴിക്കോട് പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ
പോക്സോ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേസെടുത്തതിന് പിന്നാലെയായിരുന്നു മരണം. വെള്ളിയൂർ സ്വദേശി വേലായുധനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പത്തു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാൾക്കെതിരെ പൊലീസ് ഇന്നലെ കേസെടുത്തത്. കേസിൽ പേരാമ്പ്ര പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് മരണം. ഇന്നലെ മുതൽ ഇയാൾക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement