മുഖ്യനും ഗവര്‍ണര്‍ക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ സര്‍വകലാശാലകള്‍ എന്നാണ് ബാനറില്‍. ഇന്നലെ കാലടി ശ്രീശങ്കര കോളേജിലും കെഎസ്യു പ്രവര്‍ത്തകര്‍ ബാനര്‍ ഉയര്‍ത്തിയിരുന്നു. ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ ഉയര്‍ത്തിയ ബാനറിന് സമാന്തരമായാണ് കെ എസ് യുവിന്റെ...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 46,000ന് മുകളില്‍. ഇന്ന് 280 രൂപയാണ് വര്‍ധിച്ചത്. 46,200 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 35 രൂപയാണ് ഉയര്‍ന്നത്. 5775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നാലിന്...
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ കൂടുന്നു. ഇന്നലെ 292 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആക്ടീവ് കേസുകള്‍ 2041 ആയി. ഇന്നലെ രണ്ട് മരണം ഉണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇന്നലെ 341 പേര്‍ക്കാണ്...
വണ്ടിപ്പെരിയാര്‍ കേസില്‍ നീതി തേടി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്. പ്രതി അര്‍ജുനെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്. കേസില്‍ സര്‍ക്കാര്‍ നല്കുന്ന അപ്പീലിലും കുടുംബം കക്ഷി...
നവകേരള സദസ്സ് ഇന്ന് തിരുവനന്തപുരത്തേക്ക്. വര്‍ക്കല ശിവഗിരിമഠം ഓഡിറ്റോറിയത്തില്‍ വൈകീട്ട് ആറിനാണ് തലസ്ഥാന ജില്ലയിലെ ആദ്യ സദസ്സ് നടക്കുക. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നവകേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകളായി...
രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വിളിച്ച അടിയന്തരയോഗത്തില്‍ സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് നല്‍കും. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍, മുന്‍കരുതല്‍ നടപടികള്‍ തുടങ്ങിയവ യോഗം വിലയിരുത്തും. ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ സംസ്ഥാന...
കേരളത്തില്‍ അടക്കം കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ആളുകള്‍ക്കിടയില്‍ പേടിയും ആശങ്കയും വ്യാപകമാവുകയാണ്. ഈ സാഹചര്യത്തില്‍ പേടിക്കേണ്ടതുണ്ടോ എന്നും എന്തൊക്കെയാണ് പുതിയ ലക്ഷണങ്ങളെന്നും വിവരിക്കുകയാണ് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ...
നവ കേരള സദസിനായി രസീതുപയോഗിച്ചുള്ള പിരിവില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സംഭാവന പണമായി സ്വീകരിക്കില്ല. എന്നാൽ ആളുകൾ സ്വമേധയാ നൽകുന്ന സംഭാവനകൾ സ്വീകരിക്കുന്നുണ്ട്. സ്റ്റേജ്, കസേര, ലൈറ്റ് ആൻഡ് സൗണ്ട് എന്നിവയ്ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും...
ശബരിമലയിൽ ഭക്തജനത്തിരക്ക് ക്രമാതീതമായി വർധിക്കുന്നു. സന്നിധാനത്ത് നിന്ന് നീളുന്ന വരി ശരംകുത്തിയും മരക്കൂട്ടവും കഴിഞ്ഞ് അപ്പാച്ചിമേട്ടിലെത്തി. നിലവിൽ 70000ത്തോളം ഭക്തർ 18-ാം പടി കയറിയെന്നു പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അപ്പാച്ചിമേട് മുതൽ ബാച്ചുകളായാണ് ഭക്തരെ സന്നിധാനത്തേയ്ക്ക്...
തിരുവനന്തപുരത്ത് ഗവർണറുടെ വാഹന വ്യൂഹത്തിന് നേരെയുള്ള എസ്എഫ്ഐ പ്രതിഷേധത്തിൽ പൊലീസിന് ബോധപൂർവ്വമായ ഒരു സുരക്ഷ വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ഡിജിപി. വാഹന വ്യൂഹം കടന്നു പോകാൻ സാധ്യതയുള്ള എല്ലാ റൂട്ടിലും പൊലീസ് സുരക്ഷയുണ്ടായിരുന്നു. അപ്രതീക്ഷിതമായി ജനകൂട്ടത്തിനുള്ളിൽ നിന്നും...
ഗുരുതരമായ കൃത്യവിലോപവും ചട്ടലംഘനവും നടത്തിയ രണ്ട് ഡ്രൈവർമാരെയും മൂന്ന് കണ്ടക്ടർമാരെയും കെഎസ്ആർടിസി എക്സിക്യൂട്ടിവ് ഡയറക്ടർ (വിജിലൻസ്) അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പയ്യന്നൂർ ഡിപ്പോയിലെ ഡ്രൈവറായ എ യു ഉത്തമൻ, വെള്ളനാട് ഡിപ്പോയിലെ ഡ്രൈവറായ ജെ സുരേന്ദ്രൻ,...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ നിര്‍ദേശം. ആരോഗ്യപ്രവർത്തകരും ആശുപത്രികളിൽ എത്തുന്ന രോഗികളും മാസ്ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. മാസ്ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും മുന്‍കരുതലായും രോഗ വ്യാപനം തടയാനും ഉപയോഗിക്കണമെന്നാണ്...
യൂത്ത് കോൺഗ്രസ്സ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡികാർഡ് ഉപയോഗത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഇക്കാര്യത്തിൽ ഡിജിപിയോട് ഹൈക്കോടതി വിശദീകരണം തേടി. അതേസമയം, ഹർജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാൻ ഹൈക്കോടതി മാറ്റി....
അഞ്ചുമാസമായി പെന്ഷന് ലഭിക്കുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിനെതിരെ അടിമാലി സ്വദേശിനി മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചു. വിധവ പെന്ഷന് മുടങ്ങിയത് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. അഞ്ചുമാസമായി പെൻഷൻ ലഭിക്കുന്നില്ലെന്നും പുതുവത്സരത്തിന് മുൻപ് പെൻഷൻ കുടിശ്ശിക ലഭിക്കാൻ കോടതിയുടെ...
കാസര്‍ഗോഡ് കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കല്ലൂരാവിയിലെ അൻഷിഫ റംഷീദ് ദമ്പതികളുടെ മകൾ ജസ ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് ദിവസം മുൻപ് വീട്ടിൽ കളിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്....
തിരുവനന്തപുരം കൺസ്യൂമർ ഫെഡ് എല്ലാ ജില്ലയിലും ക്രിസ്മസ്, പുതുവത്സര ചന്തകൾ ആരംഭിക്കും. ഇതിനായി സർക്കാർ സഹായമായി 1.34 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നിത്യോപയോഗ സാധനങ്ങൾ വിലക്കുറച്ച് വിതരണം ചെയ്യാൻ...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വസ്ത്രങ്ങളുടെ ബട്ടണില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശി മുഹമ്മദ് ബിഷ്റത്താണ് പിടിയിലായത്. സ്വര്‍ണം കടത്തിയ രീതിയാണ് വിചിത്രം. കുട്ടികളുടെ ഉടുപ്പിന്റെ ബട്ടണുകളിലാണ് ഈ സ്വര്‍ണം തയ്പ്പിച്ചുവെച്ചിരുന്നത്. തിരിച്ചറിയാതിരിക്കാന്‍ സ്വര്‍ണ...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 394 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ...
കോമറിൻ മേഖലക്കും സമീപ പ്രദേശത്തിനു മുകളിൽ ചക്രവാതചുഴി നിലനില്കുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും...
പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി മൂന്നിന് കേരളം സന്ദർശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. മൂന്ന് മണിക്ക് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് രണ്ട് ലക്ഷം വനിതകൾ പങ്കെടുക്കുന്ന “സ്ത്രീശക്തി മോദിക്കൊപ്പം” എന്ന പേരിൽ നടക്കുന്ന മഹിളാ...
സംസ്ഥാനത്ത് ഇന്നലെ 115 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്താകെ ആക്ടീവ് കേസുകൾ 1970 ആയി. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു. ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 1749...
ശബരിമലയിൽ ഭക്തജന പ്രവാഹം. മണിക്കൂറിൽ 4200 മുതൽ 4500 പേർ വരെ പതിനെട്ടാം പടി ചവിട്ടുന്നു. തീർഥാടകരുടെ ക്യു ശരംകുത്തിവരെ നീണ്ടു. വലിയ നടപ്പന്തലിൽ ആറ് വരിയയാണ് നിലവിൽ ക്യു ഏർപ്പെടുത്തിയത്. വെർച്യുൽ ക്യു വഴി...
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കില്ല. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ഇന്നു രാവിലെ 10 മണിയോടെ ഡാം തുറക്കുമെന്നായിരുന്നു തമിഴ്നാട് നേരത്തെ അറിയിച്ചിരുന്നത്. തമിഴ്നാട് ഡാമില്‍ നിന്നും കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കോമറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതാണ് സംസ്ഥാനത്ത് മഴ സജീവമാക്കിയത്. അതേസമയം ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും...
വയനാട് വാകേരിയില്‍ നിന്ന് പിടികൂടിയ നരഭോജി കടുവയെ തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചു. വനംവകുപ്പിന്റെ പ്രത്യേക വാഹനത്തിലാണ് കടുവയെ പുത്തൂരിലെത്തിച്ചത്. സുവോളജിക്കല്‍ പാര്‍ക്കില്‍ ഐസൊലേഷന്‍ സംവിധാനം ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്.കടുവയുടെ മുഖത്ത് നിലവില്‍ പരുക്കേറ്റ നിലയിലാണ്. ഇത്...
കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം. കൊവിഡ് കേസുകൾ ഉയരുന്നതിൽ നിതാന്ത ജാഗ്രത വേണമെന്നാണ് നിര്‍ദ്ദേശം. പരിശോധന ഉറപ്പാക്കണം, രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ ജനിതക ശ്രേണീ പരിശോധനയ്ക്ക് അയക്കണം, ഉത്സവക്കാലം മുന്നിൽ...
ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് 1600 ലധികം പേര്‍ക്ക് കോവിഡ് വന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരിച്ച പത്ത് പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും മറ്റ് ഗുരുതര അസുഖങ്ങള്‍ ഉണ്ടായിരുന്നു. പുതിയ...
ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട്...
ആൾക്കൂട്ടത്തിനിടയിൽ മിഠായിത്തെരുവിലെ കടയിലെത്തി ഹല്‍വ വാങ്ങി ഗവർണർ ആരിഫ് മുഹമദ് ഖാൻ. മിഠായിത്തെരുവിലെ കച്ചവടക്കാരോട് ഗവര്‍ണര്‍ കുശലം പറയുകയും ചെയ്തു. പൊലീസ് സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ചാണ് ആരിഫ് മുഹമ്മദ് ഖാന് തെരുവിലിറങ്ങിയത്. വിദ്യാർത്ഥികളും നാട്ടുകാരുമായി സംവദിച്ചു....
സംസ്ഥാനത്തെ വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുമ്പോൾ അതിനെതിരെ ഒന്നും ചെയ്യാതെ നവ കേരള സദസ്സുമായി മുന്നോട്ടു പോകുന്നതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ വ്യക്തമായി...
മാസപ്പടി കേസിൽ കോർപ്പറേറ്റ് അഴിമതി അന്വഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷം ആവശ്യപ്പെട്ട് ഷോൺ ജോർജ്ജ് നൽകിയ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. കേസിൽ സിഎംആർഎൽ കന്പനിയ്ക്ക് കോടതി പ്രത്യേക ദൂതൻ വഴി...
സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 80 രൂപയാണ് ഉയർന്നത്. ശനിയാഴ്ച വില കുത്തനെ കുറഞ്ഞിരുന്നു, പവന് 360 രൂപ കുറഞ്ഞ് വില 46000 ത്തിന് താഴെയെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 45,920...
ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവര്‍ണറുടേത് ജല്പനങ്ങളാണെന്നും ഇങ്ങനെ ഒരാളെ ആര്‍ക്കാണ് ഉള്‍ക്കൊള്ളാന്‍ കഴിയുകയെന്നും കൊല്ലം കൊട്ടാരക്കരയിൽ നവ കേരള സദസിന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി ചോദിച്ചു. പ്രതിഷേധക്കാർക്ക് നേരെ പാഞ്ഞടുക്കുന്ന...
സംസ്ഥാനത്തെ പ്രമുഖ പൊതുമേഖല കാലിത്തീറ്റ ഉദ്പാദന കമ്പനിയായ കേരള ഫീഡ്സ്സിന്റെ തിരുവങ്ങൂരിലെ പ്ലാന്റില്‍ ഉദ്പാദിപ്പിച്ച ലക്ഷക്കണക്കിന് രൂപയുടെ കാലിത്തീറ്റ ഉപയോഗ ശൂന്യമായി. അഞ്ച് ജില്ലകളിലേക്ക് വിതരണം ചെയ്ത അന്‍പത് ടണ്ണിലേറെ കാലിത്തീറ്റ മതിയായ ഗുണനിലവാരമില്ലാത്തതിനാല്‍ കമ്പനിയിലേക്ക്...
നവകേരള സദസുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടംപിടിച്ച കൊല്ലം ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ ഗണപതി ഹോമം നടത്തി. ഇടതുപക്ഷക്കാരനായ ആളാണ് അറുപതു രൂപ അടച്ച് ഗണപതി ഹോമത്തിനായി മുഖ്യമന്ത്രിയുടെ പേര് നൽകിയത്....
സംസ്ഥാനത്ത് ഇന്നലെ 227 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 1634 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. ഒരു മരണവും സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം കേരളത്തിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 10 ആയി. കൊവിഡിന്റെ...
ചിക്കൻ കറി കൊടുത്തത് കുറഞ്ഞുപോയെന്നാരോപിച്ച് വർക്കലയിൽ ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്ന് വെളുപ്പിന് ഒന്നരയോടെയായിരുന്നു സംഭവം. കടയിൽ ഭക്ഷണം കഴിക്കാനെത്തിയ സംഘത്തിന് നൽകിയ ചിക്കൻ കറി കുറഞ്ഞുപോയെന്ന് ആരോപിച്ചാണ് ഹോട്ടൽ ഉടമയെ ആക്രമിച്ചത്. വർക്കല രഘുനാഥപുരം...
നവകേരള സദസ്സിന് മുന്നോടിയായി കൊല്ലത്ത് കശുവണ്ടി പരിപ്പ് ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപം തീർത്ത് കലാകാരന്. പരമ്പരാഗത വ്യവസായങ്ങളുടെ നാടായ കൊല്ലത്താണ് മുഖ്യമന്ത്രിക്ക് വേറിട്ട കലാപരീക്ഷണത്തിലൂടെ ആദരവ് ഒരുക്കിയത്. നവകേരള സദസ്സിന് മുന്നോടിയായി 30...
തിരുനെൽവേലിയിൽ റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതിന് പിന്നാലെ വിവിധ ട്രെയിനുകൾ റദ്ദാക്കി. 2 ട്രെയിനുകൾ റദ്ദാക്കി. 10 ട്രെയിനുകൾ ഭാഗിഗമായി റദ്ദാക്കി. ഒരു ട്രെയിൻ വഴി തിരിച്ച് വിട്ടു. പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ : ട്രെയിൻ...
ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രിമാര്‍. ഉന്നത വിദ്യാഭ്യാസ മേഖലയിലെ തകര്‍ക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഗവര്‍ണറുടേത് സംസ്ഥാനത്തിന് ചേരാത്ത പദപ്രയോഗമെന്ന് മന്ത്രി സജി ചെറിയാന് കുറ്റപ്പെടുത്തി. ഗവര്‍ണര്‍ക്ക് പ്രത്യേക അജണ്ടയുണ്ടെന്നായിരുന്നു മന്ത്രി കെ...
ഡീഗോ ഗാർഷ്യ ദ്വീപിൽ ബ്രിട്ടീഷ് സേനയുടെ പിടിയിലായ തമിഴ്നാട് സ്വദേശി ഉൾപ്പെടെയുള്ള പത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. ഇന്ത്യൻ തീര സംരക്ഷണ സേനക്ക് കൈമാറിയ ഇന്ത്യക്കാരെ ഇന്നലെയാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചത്. ബോട്ടിന്റെ ഉടമസ്ഥനായ തമിഴ്നാട്...
കൊവിഡിന്റെ പുതിയ വകഭേതമായ ഒമിക്രോൺ JN.1 കേരളത്തിൽ ശക്തിപ്രാപിപ്പിക്കുന്നു. ഈ വർഷം മേയ് 15ന് ശേഷം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്.ആഘോഷങ്ങളും ഒത്തുചേരലുകളും കൂടുതലായി നടക്കുന്ന ജനുവരിവരെ രോഗവ്യാപനം തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. വാക്സിനെടുത്തതിനാൽ...
യുനെസ്കോയുടെ സാഹിത്യ നഗരം പദവിക്ക് ശേഷം പുതിയ നേട്ടവുമായി കോഴിക്കോട്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കി കോഴിക്കോട്. ആദ്യ പത്തിലുള്ള കേരളത്തിലെ ഏക നഗരവും കോഴിക്കോടാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ...
അഞ്ച് മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയിൽ ഒരുമാസത്തെ കുടിശ്ശിക നൽകാൻ ധനവകുപ്പ് തീരുമാനം. 2000 കോടിയുടെ വായ്പയെടുത്ത് ക്രിസ്മസിന് മുൻപ് തുക ലഭ്യമാക്കാനാണ് നടപടി. ഡിസംബര്‍ കൂടി ചേര്‍ത്താൽ അഞ്ച് മാസത്തെ കുടിശികയാണ് ക്ഷേമ പെൻഷൻ വിതരണത്തിൽ...
കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. പാചക തൊഴിലാളികള്‍ക്ക് പ്രതിമാസം നല്കുന്ന വേതനം സംബന്ധിച്ചാണ് കണക്കുകള്‍ നിരത്തി കൊണ്ടുള്ള മന്ത്രിയുടെ മറുപടി. ഓരോ സംസ്ഥാനവും എത്ര തുക പ്രതിമാസം...
കുടുംബശ്രീയുടെ യുവനിരയായ ഓക്സിലറി ഗ്രൂപ്പിലെ മൂന്നു ലക്ഷം അംഗങ്ങളുടെ സംഗമത്തിന് വേദിയൊരുങ്ങുന്നു. ഡിസംബര്‍ 23ന് സംസ്ഥാനത്തെ എല്ലാ സി.ഡി.എസുകളിലും സംഘടിപ്പിക്കുന്ന ഓക്സോമീറ്റാണ് പുതിയ നാഴികക്കല്ലാവുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് കുടുംബശ്രീ അറിയിച്ചു.ഇതാദ്യമായാണ് ഓക്സിലറി അംഗങ്ങള്‍ക്കു വേണ്ടി വിപുലമായ സംഗമം...
തട്ടിപ്പ് കണ്ടുപിടിക്കാൻ എഐ ക്യാമറ സഹായിച്ചതായി മലപ്പുറം പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഒരാളുടെ വാഹന രേഖകൾ ഉപയോഗിച്ച് അനധികൃതമായി മറ്റൊരാൾ വാഹനമുപയോഗിച്ചതാണ് എഐ ക്യാമറയുടെ സഹായത്തോടെ കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവമിങ്ങനെ – മലപ്പുറം ജില്ലയിലെ...
കെഎസ്ആർടിസിയിൽ പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ 71 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നവംബർ മുതൽ പെൻഷന് ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കൺസാേർഷ്യം വഴി ലഭ്യമാക്കാനായിരുന്നു മുൻ തീരുമാനം....
നവകേരള സദസിനെതിരെ പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന് നടത്തിയ കമന്റില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥന്മാരെയാണ് മുഖ്യമന്ത്രി കൂടെ കൊണ്ട് നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു....
കാലിക്കറ്റ് സര്‍വകലാശാലയിലെ സനാതന ധര്‍മപീഠം/ ഭാരതീയ വിചാര കേന്ദ്രം സെമിനാറില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ക്ക് അനുമതി. സര്‍വകലാശാല ജീവനക്കാര്‍ക്ക് സെമിനാറില്‍ പങ്കെടുക്കാന്‍ ചാന്‍സലറാണ് അനുമതി നല്‍കിയത്. നാളെ ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ അഞ്ച് മണി വരെയാണ്...