സ്പീക്കർ പി.ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിയിലാണ് നിലവിൽ അദ്ദേഹം. അടുത്ത ദിവസങ്ങളിൽ സ്പീക്കറുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണെന്നാണ് നിർദ്ദേശം. അതേസമയം ഡോളർ കടത്തിയ കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം...
കൊവിഡിൻ്റെ രണ്ടാം വ്യാപനം കേരളത്തിൽ അതിശക്തമായി തുടരുന്നതിനിടെ സംസ്ഥാനത്ത് കൊവിഡ് വാക്സിനുകൾക്ക് ക്ഷാമം അനുഭപ്പെട്ടു തുടങ്ങി. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് കൊവിഡ് വാക്സിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത്. തിരുവനന്തപുരത്ത് കൊവിഡ് വാക്സിൻ്റെ റീജിയണൽ സ്റ്റോറിൽ സ്റ്റോക്ക്...
സ്പീക്കറിന് കുരുക്ക് മുറുക്കി കസ്റ്റംസ്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ സഹോദരന്റെ പേട്ടയിലെ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തി. സ്പീക്കറുടെ വിദേശത്തുള്ള സഹോദരന്റെ ഫ്ലാറ്റിൽ വച്ച് ഡോളർ കൈമാറിയെന്നായിരുന്നു സ്വപ്ന കസ്റ്റംസിന് നല്കിയ മൊഴി. ഈ മൊഴിയുടെ...
കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിങ്കളാഴ്ച ഇടുക്കി ജില്ലയിലും, ബുധനാഴ്ച ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍...
നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 74.06 ശതമാനം പോളിംഗ് നടന്നുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. 140 മണ്ഡലങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നാണ് പുതിയ പോളിംഗ് ശതമാനം പുറത്തിറക്കിയത്. പോസ്റ്റല്‍ ബാലറ്റ് വിവരങ്ങള്‍ ഇതില്‍...
പാനൂരൂല്‍ മുസ്ലീംലീഗ് പ്രവര്ത്തകന് മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍. കൃത്യത്തില്‍ പങ്കെടുത്തവരാണ് പിടിയിലായ രണ്ടുപേരും. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. അന്വേഷണ ഉദ്യോഗസ്ഥന് ഇസ്മായില്‍ കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന് മുഹ്സിന്റെ മൊഴിയെടുക്കുകയാണ്....
നാദാപുരത്തെ പതിനാറുകാരന് അസീസിന്റെ മരണത്തില്‍ ദൃശ്യം ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. സഹോദരിയുടെ ഫോണ്‍ ആണ് പിടിച്ചെടുത്തത്. ഇതിന് പുറമേ അസീസിന്റെ മരണദിവസം വീട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തതായും വടകര റൂറല്‍ എസ്പി ഡോ. എ ശ്രീനിവാസ്...
ഡോളർക്കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. പ്രാഥമികമായ ചോദ്യം ചെയ്യൽ ഇന്നലെ നടന്നു. തെരഞ്ഞെടുപ്പിന് ശേഷം കസ്റ്റംസിന് മുന്നിൽ ഹാജരാകാമെന്ന് അറിയിച്ചെങ്കിലും സ്പീക്കർ എത്താത്തതിനെ തുടർന്നാണ് കസ്റ്റംസ് പ്രിവന്റീവ് സൂപ്രണ്ട് സലിലിന്റെ...
പാനൂരിൽ കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ വീട് സന്ദർശിച്ച് യുഡിഎഫ് നേതാക്കൾ. ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, കെ.സുധാകരന് തുടങ്ങിയവരാണ് മറ്റ് പ്രവർത്തകർക്കൊപ്പം മൻസൂറിന്റെ വീട്ടിലെത്തിയത്. മൻസൂറിന്റെ ബന്ധുക്കളുമായി സംസാരിച്ച നേതാക്കൾ നിലവിലെ അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തി. പാനൂരിൽ...
ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീലിന് കുരുക്കായ കത്ത് പുറത്ത്. ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജർ തസ്തികയിലെ യോഗ്യതയിൽ മാറ്റം വരുത്താന്‍ മന്ത്രി നിർദേശിച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്. ബന്ധുവായ അദീബിന്റെ...
തൃശൂരില്‍ പൂരപ്പെരുക്കത്തിന്റെ നാളുകള്‍ തുടങ്ങുകയായി. തൃശൂര്‍ പൂരത്തോടനുബന്ധിച്ച് പാറമേക്കാവ്-തിരുവമ്ബാടി ദേവസ്വങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന പൂരംപ്രദര്ശനത്തിന്റെ ഉദ്ഘാടനം 10ന് നടക്കും. മുന്‍വര്‍ഷങ്ങളിലെ പോലെ പ്രദര്‍ശന നഗരിയിലെ കൗണ്ടറുകളില്‍ നിന്ന് ലഭിക്കുന്ന ടിക്കറ്റ് വഴിയാണ് കാണികള്‍ക്ക് പ്രവേശനമെന്ന് പൂരം...
ഡാൻസ് വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇരുവരുടേയും മതത്തിന്റെ പേരിൽ ഒരു വിഭാഗം വിഭാഗീയ പരാമർശം നടത്തുകയും സംഭവം വിവാദമാവുകയും ചെയ്ത സാഹചര്യത്തിലാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ...
മന്ത്രി കെ ടി ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന ലോകായുക്ത വിധിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് ചികിത്സയിലായതിനാല്‍ അദ്ദേഹവുമായി ആലോചിച്ച് നിയമമന്ത്രി എ കെ ബാലന് നിലപാട്...
ലോകായുക്തയുടെത് മുമ്പ് ഹൈക്കോടതിയും മുന്‍ കേരളാ ഗവര്‍ണറും തള്ളിയ കേസിലെ വിധിയെന്ന് മന്ത്രി കെ ടി ജലീല്‍. വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. മന്ത്രിയുടെ പ്രതികരണം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. ” ബഹുമാനപ്പെട്ട ഹൈക്കോടതിയും ബഹുമാനപ്പെട്ട...
അധികമായി വാങ്ങിയ ശമ്പളത്തുക 25 ലക്ഷം രൂപ കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വിസി ഡോ. എം അബ്ദുല്‍ സലാമില്‍ നിന്ന് ഈടാക്കും. കഴിഞ്ഞ മേയ് 15ന് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. അബ്ദുല്‍ സലാമിന്റെ ഹർജിയില്‍...
പാനൂർ മൻസൂർ കൊലപാതക്കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്റ്റേഷൻ...
കേരളത്തില്‍ ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478, തിരുവനന്തപുരം 422, കോട്ടയം 417, തൃശൂര്‍ 414, മലപ്പുറം 359, കൊല്ലം 260, പത്തനംതിട്ട 259, പാലക്കാട് 252,...
ഇ ഡിയ്ക്കെതിരായ ക്രൈംബ്രാഞ്ച് കേസില്‍ ഹൈക്കോടതി ഈ മാസം 16ന് വിധി പറയും. അതുവരെ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി നല്‍കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം...
പാനൂരിൽ ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. കൊലപാതത്തിന്റെ ഗൂഢാലോചന വാട്സ്ആപ്പിലൂടെയെന്ന് പൊലീസ്. പ്രതി ഷിനോസിന്റെ ഫോണിൽ നിന്ന് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. മുഹ്സിന് പണി കൊടുക്കണമെന്ന തരത്തിലാണ് ഫോൺ...
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. ഒരു ഘട്ടത്തില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്...
കണ്ണൂർ കൂത്തുപറമ്പിൽ മാനേജരെ ബാങ്കിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാനറ ബാങ്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജർ കെ.സ്വപ്ന (38)യെയാണ് ബാങ്കിനകത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. 9 മണിയോടെ ജീവനക്കാരി ബാങ്കിൽ...
തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ ജാനകിക്കും നവീനുമെതിരെ ഉയര്‍ന്ന വിദ്വേഷ പ്രചരണത്തിന് പിന്നാലെ ഇരുവര്‍ക്കും പിന്തുണ നല്കി, ഡാന്‍സ് ചലഞ്ചുമായി എസ്.എഫ്.ഐ.ലവ് ജിഹാദ് ആരോപിച്ച് ആയിരുന്നു ഇരുവര്‍ക്കും എതിരെ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം ആരംഭിച്ചത്. ഇതിന്...
സംസ്ഥാനത്ത് രാജ്യസഭ തിരഞ്ഞെടുപ്പ് എന്ന് നടത്തുമെന്ന് വ്യക്തമാക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. നിലവിലെ അംഗങ്ങളുടെ കാലാവധി പൂര്‍ത്തിയാകുന്ന ഈ മാസം 21ന് മുൻപ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് കമ്മിഷന് ഉറപ്പ് നല്‍കിയിരിക്കുന്നത്. രാജ്യസഭാംഗങ്ങളുടെ...
കണ്ണൂരിലെ ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതികളെ പിടികൂടാത്ത പൊലീസിനെതിരെയും സിപിഎമ്മിനെതിരെയും രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി പി എമ്മിന്റെ ആസൂത്രിത കൊലപതാകമാണിതെന്നും അക്രമം രാഷ്ട്രീയം സി പി എം ഉപക്ഷിക്കണമെന്നും...
കൊവിഡ് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി സംസ്ഥാന സർക്കാർ. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിനും പരമാവധി രോഗവ്യാപനം തടയുന്നതിനും ക്രഷിങ് ദ കര്‍വ് എന്ന പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചു. പരമാവധി പേരെ വാക്സിൻ എടുപ്പിച്ച് രോഗ...
കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരം. മുഖ്യമന്ത്രിയുടെ നിലിവിലെ ആരോഗ്യനില പരിശോധിച്ചതിന് ശേഷം മെഡിക്കൽ ബോർഡാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ രാത്രിയിലെ പ്രാഥമിക പരിശോധനയില്‍...
വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രി കടയിൽ വിറ്റ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പരാതി നൽകി. യൂത്ത് കോൺഗ്രസ് പേരൂർക്കട മണ്ഡലം പ്രസിഡന്റാണ് മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. നന്തൻകോട് സ്വദേശി ബാലുവിനെതിരെയാണ് പരാതി. യു...
ഉത്ര വധക്കേസിൽ തനിക്കെതിരെയുള്ള സാക്ഷിമൊഴികൾ കളവാണെന്ന് പ്രതി സൂരജ്. ഉത്രയുടെ വീട്ടുകാർ പൊലീസിനെ സ്വാധീനിച്ച് കള്ളക്കേസ് എടുപ്പിച്ചതാണെന്ന് പറഞ്ഞ സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു എന്ന ആരോപണം നിഷേധിച്ചു. പാമ്പിനെ കൈകാര്യം ചെയ്യാൻ അറിയില്ലെന്നും വിശദീകരണവാദം...
കണ്ണൂരിലെ പാനൂരിൽ ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്ത്തകന് ഷിനോസിന്റെ ഫോണിൽ നിന്ന് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളാണ് ലഭിച്ചത്. വിശദ പരിശോധനയ്ക്കായി ഫോണ്‍ സൈബര്‍ സെല്ലിന്...
തങ്ങൾക്കെതിരെയുളള ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വസ്തുതകളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതെന്നാണ് സർക്കാരിന്റെ നിലപാട്. ഇഡിയുടെ ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും അന്വേഷണത്തിൽ കോടതി...
നിയമസഭ വോട്ടെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസം കഴിയുമ്പോഴും അന്തിമ പോളിങ് ശതമാനത്തിൽ അവ്യക്തത തുടരുന്നു. പോസ്റ്റൽ വോട്ട് കൂടി ചേർക്കുമ്പോൾ കഴിഞ്ഞ തവണത്തേതിന് സമാനമായി പോളിങ് ശതമാനം എത്തുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ...
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ ദിനംപ്രതിയുള്ള കണക്ക് പതിനായിരത്തിന് മുകളിൽ എത്തുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് ഉയരാനുള്ള സാധ്യതയാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടികാട്ടുന്നത്. ടി പി ആർ 5 ശതമാനത്തിനും മുകളിൽ...
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസമായി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. തുടർ ചികിത്സാർത്ഥം അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തെ തുടർ ചികിത്സാർത്ഥം...
ബൈക്കിന് സൈഡ് നൽകാത്തതിന് കണ്ടക്ടറെ കുത്തി പരിക്കേൽപ്പിച്ച കേസിൽ അഞ്ച് പേർ പിടിയിൽ. തൃശ്ശൂർ കരുവന്നൂരിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വിവിധ പൊലീസ് സ്റ്റേഷനുകളിയിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ ആണ് പിടിയിലായവർ. വെള്ളിയാഴ്ച ഉച്ചയ്ക്ക്...
വിഷു ഉത്സവ ചടങ്ങുകള്‍ക്കായി ശബരിമല 10-ാം തീയതി വൈകിട്ട് 5 ന് തുറക്കും. 11 മുതല്‍ 18 വരെയാണ് ഭക്തര്‍ക്ക് പ്രവേശനം. പൊലിസിന്റെ വെര്‍ച്വല്‍ ക്യു ബുക്കിംഗ് പൂര്‍ത്തിയായി. പ്രതിദിനം 10,000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി....
മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. മകൾ വീണ വിജയന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം വന്ന പരിശോധന ഫലത്തിലാണ് വീണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് വൈകിട്ട്...
കേരളത്തില്‍ ഇന്ന് 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസര്‍ഗോഡ് 234,...
സമൂഹമാധ്യമങ്ങളിൽ തരംഗമായ മുപ്പത് സെക്കൻഡ് നൃത്തത്തിലെ ജാനകിക്കും നവീനുമെതിരെ വർഗീയ പ്രചരണം നടക്കുന്നതായി റിപ്പോർട്ട്. ചില സംഘ്പരിവാർ അനുഭാവികളും, തീവ്ര ഹിന്ദുത്വവാദികളുമാണ് ലവ് ജിഹാദ് പോലുള്ള ആരോപണങ്ങളുമായി മെഡിക്കൽ കോളേജ് വിദ്യാർഥികളായ ഇരുവർക്കുമെതിരെ വർഗീയ ചേരിതിരിവ്...
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഉച്ചക്ക്...
വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിൽ നേരത്തെയുള്ള കൊവിഡ് പ്രോട്ടോക്കോളിൽ സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഒരാഴ്ച...
കോവിഡ്-19 അതിതീവ്ര വ്യാപനമുണ്ടായിരിക്കുന്ന സ്ഥിതിക്ക് കേരളത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്കും എല്ലാവരും ഒരിക്കല്‍ കൂടി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.കേരളം ഒറ്റമനസോടെ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കോവിഡ് വ്യാപനം വളരെയധികം കുറച്ച് കൊണ്ടുവരാന്‍ സാധിച്ചത്. ഓണവും...
ഇഡി ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്ന് ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച്. ഇഡിയ്ക്കെതിരായ എഫ്ഐആര്‍ നിയമപരമായി നിലനിൽക്കുന്നത്. സന്ദീപ് നായരുടെ മൊഴിയിൽ ഞെട്ടിക്കുന്ന വസ്തുതകൾ ഉണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. മൊഴി പൂർണമായി വെളിപ്പെടുത്തിയാൽ അന്വേഷണത്തെ ബാധിക്കും. മൊഴിപ്പകർപ്പ്...
കവിയും ഗാനരചയിതവുമായ മുരുകന് കാട്ടാക്കടയ്ക്ക് വധഭീഷണി. മുരുകനെ വധിക്കാന്‍ ഒരു സംഘത്തെ നിയോഗിക്കുമെന്നാണ് പേര് വെളിപ്പെടുത്താത ഫോണില്‍ ഭീഷണി മുഴക്കിയിട്ടുള്ളത്. ഏറെ ഹിറ്റായ ‘മനുഷ്യനാകണം’ എന്ന ഗാനം രചിച്ചതിനാണ് വധഭീഷണി. സംഭവത്തില്‍ മുരുകന് പരാതി നല്കി....
ലീഗ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ സി പി എം പ്രവർത്തകന്റ അറസ്റ്റ് രേഖപ്പെടുത്തി. മന്‍സൂറിന്റെ അയല്‍വാസിയായ ഷിനോസിനെ അൽപസമയത്തിനകം കോടതിയിൽ ഹാജരാക്കും. ഷിനോസില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് നിന്ന്...
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും പ്രചാരണങ്ങളിലും സജീവമായി പങ്കെടുത്തവർ, അതുപോലെ ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ എന്നിവർ ഉടൻ ടി. പി സി.ആർ ടെസ്റ്റ് നടത്തണമെന്ന് സംസ്ഥാനത്തെ അതാത് ജില്ലാകലക്ടര്‍മാരുടെ അറിയിപ്പിൽ പറഞ്ഞു. തിരഞ്ഞെടുപ്പു...
വിദേശത്തേക്ക് ഡോളർ കടത്തിയ കേസുമായി ബന്ധപ്പെട്ടുളള ചോദ്യം ചെയ്യാലിനായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇന്നും കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല. സുഖമില്ലാത്തതിനാൽ എത്തില്ലെന്നാണ് ശ്രീരാമകൃഷ്ണൻ നൽകിയ വിശദീകരണം. രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ്...
രോഗവ്യാപനം രൂക്ഷമാകുന്നത് പരിഗണിച്ച് കേരളത്തിലും കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഇന്നു മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. എല്ലാവരും മാസ്ക് ധരിക്കുന്നുണ്ടോ, സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കും. ഇതിനായി കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും....
കണ്ണൂരിലെ പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ കലക്ടർ ടി വി സുഭാഷ് ഇന്ന് സമാധാന യോഗം വിളിച്ചു. രാവിലെ പതിനൊന്ന് മണിക്ക് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം നടക്കും....
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം ഊര്‍ജിതമാക്കുന്നതിന് ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലും മാറ്റിവെച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ആരംഭിക്കുന്ന സാഹചര്യത്തിലും...
കൊവിഡ് 19 രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്കി. ക്രമസമാധാനവിഭാഗം എഡിജിപി , മേഖല ഐജിമാര്‍, ഡിഐജിമാര്‍ എന്നിവരെ കൂടാതെ എല്ലാ...