കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ധാരണ. രോഗവ്യാപനം രൂക്ഷമായ ഇടങ്ങളില്‍ നിയന്ത്രണം കടുപ്പിക്കാനും യോഗത്തില്‍ ധാരണയായി. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച...
തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ വാക്സിനേഷന് കേന്ദ്രത്തില്‍ തിരക്ക് ഉണ്ടായ സാഹചര്യത്തില്‍ അടിയന്തരമായി ഇടപെടാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍ദേശം നല്കി. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് വരുന്ന വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും...
കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന ശുപാർശയിൽ ഉടൻ തീരുമാനം ഉണ്ടാകും. ഗുരുതരമായ സാഹചര്യം ചർച്ച ചെയ്യാൻ 11.30നു ആരംഭിച്ച സർവകക്ഷി യോഗത്തിലാണ് അന്തിമ തീരുമാനം എടുക്കുക. ലോക്ഡൗൺ ആവശ്യമില്ലെന്നും കർശന നിയന്ത്രണങ്ങൾ...
തിരുവനന്തപുരത്തെ വാക്സിൻ വിതരണ കേന്ദ്രത്തിൽ സംഘർഷം. വാക്സിൻ വിതരണ കേന്ദ്രത്തിൽ വൻ തിക്കും തിരക്കും. സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും വൻ വീഴ്ച. നിരവധി പേർ കൊവിഡ് മാനദണ്ഡം പാലിക്കാതെ വയോജനങ്ങൾ ഉൾപ്പെടെ കാത്തു നിൽക്കുന്നു....
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിന്മുന്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്ക്ഡൗണിനോട് യുഡിഎഫിന് യോജിപ്പില്ല. കോവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിച്ചുകൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ്...
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് വാര്ഡിനേ വിവാഹ വേദിയാക്കി ശരത്തും അഭിരാമിയും. കൊവിഡ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കൈനകരി സ്വദേശി ശരത്തും തെക്കന്‍ ആര്യാട് സ്വദേശിനി അഭിരാമിയുമാണ് വിവാഹിതരായത്. നിശ്ചയിച്ച ദിവസം തന്നെ...
ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു.കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ 28നു ആരംഭിക്കാനിരുന്ന ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ താൽക്കാലികമായി മാറ്റിവച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. പുതുക്കിയ പരീക്ഷ...
കൊവിഡ് വ്യാപനം തുടരുന്നതിനിടെ നിയന്ത്രണങ്ങൾ കര്‍ശനമാക്കാനും വാക്സിൻ പ്രതിസന്ധി ചര്‍ച്ച ചെയ്യാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സര്‍വകക്ഷി യോഗം ചേരും. വോട്ടെണ്ണൽ ദിനത്തിൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തണോ, പൊതു ഇടങ്ങളിലെയും ആരാധനാലയങ്ങളിലേയും നിയന്ത്രണം...
കൊവിഡ് വ്യാപനം അതിരൂക്ഷമായ എറണാകുളം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെ ആക്കി ചുരുക്കി. തീയേറ്ററുകളും മെയ് രണ്ടുവരെ അടച്ചിടും. സിനിമാ ചിത്രീകരണവും നിരോധിച്ചു....
മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജീവന് രക്ഷിക്കുന്നതിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. അദ്ദേഹത്തെ അടിയന്തരമായി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു....
കേരളത്തില്‍ ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209,...
കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ റേഷൻ കടകളുടെ പ്രവർത്തനസമയം മാറ്റി. രാവിലെ ഒമ്പതു മുതൽ ഒന്നു വരേയും ഉച്ചക്ക് ശേഷം രണ്ടു മുതൽ അഞ്ചു വരേയുമായിരിക്കും ഇനിമുതൽ റേഷൻ പ്രവർത്തിക്കുക. കണ്ടെയിൻമെന്റ് സോണുകളായും മറ്റും പ്രഖ്യാപിച്ച...
കെ ആർ ഗൗരിയമ്മയുടെ നില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഗൗരിയമ്മ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. അണുബാധ നിയന്ത്രിക്കാനാണ് ഇപ്പോൾ ഡോക്ടർമാരുടെ പരിശ്രമം. പനിയും ശ്വാസംമുട്ടലും കാരണം കഴിഞ്ഞ ദിവസമാണ്...
കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിൽ വീണ്ടും ഓൺലൈൻ കുർബാന ആരംഭിച്ചു. ഒരു വര്‍ഷം മുമ്പ് കൊവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ പള്ളികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് അത് ഘട്ടം ഘട്ടമായി പിൻവലിച്ചു. ഒരിടവേളയ്ക്ക് ശേഷം...
സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ തിരുവനന്തപുരത്ത് കര്‍ശന പൊലീസ് പരിശോധന നടക്കുകയാണ്. അനാവശ്യമായി പുറത്തിറങ്ങിയവരില്‍ നിന്ന് പിഴയീടാക്കുകയും കേസെടുക്കുകയും ചെയ്തു. പൊതുവില്‍ ജനം നിയന്ത്രണം പാലിച്ചു....
കേരളത്തില്‍ കൊവിഡിന്റെ രണ്ടാംവരവിന്റെ ഭീതിയില്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ഉണ്ടാകില്ലെങ്കിലും വരുംദിവസങ്ങളില്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ക്ക് സാധ്യത. നിയന്ത്രണങ്ങളും കൊവിഡ് പ്രതിരോധനടപടികളും നാളെ നടക്കുന്ന സര്‍വകക്ഷിയോഗം ചര്‍ച്ചചെയ്യും. ശനിയും ഞായറും നടപ്പാക്കിയതുപോലുള്ള നിയന്ത്രണം വോട്ടെണ്ണല്‍ വരെയോ അതുകഴിഞ്ഞ്...
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യം. രോഗം പകരാനുള്ള സാധ്യതകൾ കണക്കിലെടുത്താണ് പരീക്ഷകൾ മാറ്റണമെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും ആവശ്യപ്പെട്ടത്. 28 മുതലാണ് പ്രാക്ടിക്കൽ പരീക്ഷകൾ തുടങ്ങുന്നത്....
കര്‍ശന നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഇന്നും തുടരും. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നുണ്ടോയെന്ന് പൊലീസിന്റെ വ്യാപക പരിശോധനയുണ്ടാകും. അവശ്യസര്‍വീസുകള്‍ തടയില്ല, അനാവശ്യ യാത്രകള്‍ തടയും. പുറത്തിറങ്ങുന്നവര്‍ കാരണം ബോധ്യപ്പെടുത്തുന്ന രേഖയോ സ്വയം തയാറാക്കിയ സത്യപ്രസ്താവനയോ കൈയില്‍ കരുതണം. കെ.എസ്.ആര്.ടി.സി ബസുകള്‍...
ഞായറാഴ്ചയും മേയ് രണ്ടിനും സർവ്വീസ് നടത്തേണ്ടിയിരുന്ന എട്ടു സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. കൊല്ലം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, ഷൊർണൂർ-എറണാകുളം, എറണാകുളം-ഷൊർണൂർ മെമു എക്സ്പ്രസ് ട്രെയിനുകളും പുനലൂർ-ഗുരുവായൂർ, ഗുരുവായൂർ-പുനലൂർ പ്രതിദിന സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനുമാണ്...
വൈഗ കൊലക്കേസിലെ പ്രതി സനു മോഹനെ ഗോവയിലെത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായി. അന്വേഷണസംഘം മൂകാംബികയിലേക്ക് പുറപ്പെട്ടു. കോയമ്പത്തൂർ, സേലം, ബംഗളൂർ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു. കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്ങ്റെ മുംബെയിൽ നേരിട്ടെത്തി സനുമോഹന്റെ...
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട് ആധികാരികവും ശാസ്ത്രീയവുമല്ലാത്ത നിരവധി കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകള്‍...
കൊവിഡ് 19-ന്റെ രണ്ടാം വ്യാപനത്തെ ഫലപ്രദമായി തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തൊഴില്‍ വകുപ്പ് സംസ്ഥാനതലത്തില്‍ ആരംഭിച്ചു. ലേബര്‍ കമ്മീഷണര്‍ ഡോ.എസ്.ചിത്ര അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍മാര്‍, ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ്, റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍, ജില്ലാ...
സംസ്ഥാത്ത് ശനി , ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ ഭാഗമായുള്ള നിർദ്ദേശങ്ങളുമായി ജനങ്ങൾ പൂർണ്ണമായി സഹകരിച്ചതായി പൊലീസ്. അവശ്യ സർവ്വീസുകൾ തടസമില്ലാതെയും , അനാവശ്യമായുള്ള യാത്രകൾ പൂർണമായി തടഞ്ഞും ശനിയാഴ്ചത്തെ നിയന്ത്രണം പൊലീസ് പാലിച്ചു. രാവിലെ...
സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് കുതിപ്പ് തുടരുകയാണ്. ഇന്നും കാൽ ലക്ഷത്തിന് മേലെയാണ് കൊവിഡ് രോഗികളുടെ എണ്ണം. അതേസമയം സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും രോഗവ്യാപനമുണ്ടെന്നും ഉത്തരേന്ത്യയിലെ വിപത്തുകളെ കുറിച്ചുള്ള വാർത്തകൾ കേരളത്തിലും പരിഭ്രാന്തി...
കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255,...
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5...
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ദേവാലയങ്ങളിലെ ശുശ്രൂഷകൾക്ക് കൊവിഡ് മാര്‍ഗനിര്‍ദേശങ്ങൾ പാലിക്കണമെന്ന് യാക്കോബായ സഭ. പ്രാര്‍ഥനകളിൽ അത്യാവശമെങ്കിൽ മാത്രമേ വിശ്വാസികൾ പങ്കെടുക്കാൻ പാടുള്ളു. നിലവിലെ കൊവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ വിവാഹം, മാമോദീസ അടക്കമുള്ള സാധ്യമായ ചടങ്ങുകളെല്ലാം മാറ്റി...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പഞ്ചായത്തുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പഞ്ചായത്ത് ഡയറക്ടര്‍ പുറത്തിറക്കി. കൊവിഡ് പ്രതിരോധത്തിനായി ഗ്രാമപഞ്ചായത്തുതല, വാര്‍ഡ് തല കമ്മിറ്റികള്‍ അടിയന്തരമായി പുനസംഘടിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതില്‍ വീഴ്ച വരുത്തുന്ന പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെ...
എറണാകുളം ജില്ലയിലെ അതിതീവ്ര കൊവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. ജനസംഖ്യാനുപാതത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗ വ്യാപനം ഉള്ള ജില്ലയായി എറണാകുളം മാറി. കർശന നിയന്ത്രണങ്ങൾ നടപ്പാക്കിയില്ലെങ്കിൽ രണ്ടാഴ്ചക്കുള്ളിൽ ഡൽഹിയിക്കും മുംബൈയ്ക്കും സമാനമായ സ്ഥിതി...
തൃശ്ശൂർ പൂരത്തിന് സമാപനം. അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തൃശ്ശൂർ പൂരം ചടങ്ങുകള്‍ വേഗത്തിലാക്കിയത്. ഒരാനപ്പുറത്ത് എഴുന്നള്ളിയ പാറമേക്കാവ്, തിരുവമ്പാടി ദേവതകൾ ശ്രീമൂലം സ്ഥാനത്ത് വച്ച് ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് ഈ വർഷത്തെ തൃശ്ശൂർ പൂരത്തിൻ്റെ ആഘോഷ ചടങ്ങുകൾ...
കൊവിഡ് രണ്ടാം തരംഗത്തിൽ സർക്കാരിന് പതിനഞ്ചിന നിർദ്ദേശങ്ങളുമായി മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടന. കേരളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ തിരുവനന്തപുരം യൂണിറ്റ് കേരളത്തിൽ കൊവിഡ് രണ്ടാം തരംഗം നേരിടാൻ ഉള്ള നിർദ്ദേശങ്ങൾ നൽകാൻ...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിഗരറ്റ്, ബീഡി വില്‍പ്പന താല്‍ക്കാലികമായി നിരോധിക്കുന്നത് സംബന്ധിച്ച് ബോംബെ ഹൈക്കോടതി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളില്‍നിന്നും പ്രതികരണം തേടി. പുകവലി ശീലമാക്കിയവരിലെ കൊവിഡ് ബാധയുടെ കണക്കും ആരാഞ്ഞു. കൊവിഡ് ശ്വാസകോശത്തെ ഗുരുതരമായി...
കേരള സാങ്കേതിക സർവ്വകലാശാലയിലെ രണ്ട്, നാല് സെമസ്റ്ററുകളിലെ ക്ലാസുകൾ ഈ മാസം 26 ന് തുടങ്ങും. ക്ലാസുകൾ ഓൺലൈനായി നടത്താനാണ് തീരുമാനം. കൊവിഡ് സാഹചര്യം പരിഗണിച്ച് മാത്രമേ മാറ്റിവെച്ച പരീക്ഷകൾ നടത്തുന്നതിൽ തീരുമാനമെടുക്കൂ. അതും മെയ്...
കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ മദ്യവിൽപ്പന ശാലകളും തുറക്കേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ ലൈസൻസോടെ പ്രവർത്തിക്കുന്ന ആശുപത്രികൾ ഒഴികെയുള്ള മുഴുവൻ സ്ഥാപനങ്ങളും നാളെയും മറ്റന്നാളും അടച്ചിടണമെന്ന്...
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സർക്കാർ നിർദ്ദേശാനുസരണം കെഎസ്ആർടിസി ഞായറാഴ്ചകളിൽ സർവ്വീസ് നടത്തുന്ന ദീർഘദൂര സർവ്വീസുകളുടെയും, ഓർഡിനറി സർവ്വീസുകളുടെയും 60% ഏപ്രിൽ 24, 25...
സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യം തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് പത്രസമ്മേളനത്തിൽ അറിയിച്ചു. നാളെയും മറ്റന്നാളും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക. അവശ്യ സര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുക. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പ്...
വാക്സിന് നയം ജനങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ. ജനങ്ങള്‍ക്ക് പ്രാണവായു ലഭിക്കാന്‍ കോടതി പോലും ഇടപെടേണ്ട അവസ്ഥയാണുള്ളത്. കുത്തകകളെ സഹായിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് എതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും...
സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യം തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. നാളെയും മറ്റന്നാളും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക. അവശ്യ സര്‍വീസുകള്‍ മാത്രമാണ് ശനിയാഴ്ചയിലും ഞായറാഴ്ചയിലും അനുവദിക്കുക. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പ്...
കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171,...
കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ 10 പഞ്ചായത്തുകളിൽ സിആർപിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. അരുവിക്കര, അമ്പൂരി, കാരോട്, പെരുങ്കടവിള, കാട്ടാക്കട, അണ്ടൂർക്കോണം, കൊല്ലയിൽ, ഉഴമലയ്ക്കൽ,...
സംസ്ഥാനത്തിന് കൂടുതൽ വാക്സിൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയോടാണ് മുഖ്യമന്ത്രി കേരളത്തിന് കൂടുതൽ വാക്സിൻ വേണമെന്നാവശ്യപ്പെട്ടത്. എന്നാൽ ഇപ്പോൾ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്നത് പോലെ തുക ഈടാക്കി വാക്സിൻ നൽകുന്നതിനെയും മുഖ്യമന്ത്രി എതിർത്തു. വാക്സിൻ...
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷന് രംഗത്ത് എത്തിയിരുന്നു. കൊവിഡ് സാഹചര്യത്തില്‍ പല സ്കൂളുകളിലും പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താനുള്ള സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു മനുഷ്യാവകാശ...
വാളയാർ കേസിൽ പെൺകുട്ടികളുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി സിബിഐ. സിബിഐ എസ്പി നന്ദകുമാർ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാളയാർ അട്ടപ്പളത്തെ വീട്ടിലെത്തിയത്. കുട്ടികളുടെ മാതാപിതാക്കളുടെ മൊഴിയും സംഘം രേഖപ്പെടുത്തി ഹൈക്കോടതി നിർദേശ പ്രകാരം കേസ് ഏറ്റെടുത്ത...
പാനൂർ മൻസൂർ കൊലക്കേസിൽ ക്രൈബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി. കസ്റ്റഡി കാലാവധി തീരുന്നതിനാൽ ഇന്ന് തിരികെ കോടതിയിൽ ഹാജരാക്കും. പ്രതികൾ തമ്മിൽ കൃത്യത്തിനു മുൻപും ശേഷവും ബന്ധപ്പെട്ടതിൻ്റെ ഫോൺ വിവരങ്ങളാണ് പ്രധാനമായും ശേഖരിച്ചത്...
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരം റേഞ്ചിന് പരിധിയിൽ ശനി, ഞായർ ദിവസങ്ങളിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി കെ. സജ്ഞയ്കുമാർ ഐപിഎസ് അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ...
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ. എം ഷാജി എം.എൽ.എ കോഴിക്കോട് വിജിലൻസ് ഓഫീസിൽ എത്തി. റെയ്ഡിൽ പിടിച്ചെടുത്ത പണത്തിന്റെ രേഖകൾ ഹാജരാക്കി. ഏപ്രില്‍ 16ന് തൊണ്ടായാട്ടെ വിജിലന്‍സ് സ്പെഷ്യൽ സെല്‍ ഓഫീസില്‍ അഞ്ചുമണിക്കൂറോളം ചോദ്യം...
ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ വിവാഹങ്ങൾ നടത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. ക്ഷേത്രത്തിൽ ബുക്ക് ചെയ്തിട്ടുള്ള എല്ലാ വിവാഹങ്ങളും നടത്താൻ അനുമതിയായി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഓരോ വിവാഹസംഘത്തിലും 12 പേർക്ക് മാത്രം പങ്കെടുക്കാം. ക്ഷേത്രത്തിൽ...
വനിതാ ദന്തഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍. കൂത്താട്ടുകുളത്തിനു സമീപം പാലക്കുഴ മൂങ്ങാംകുന്ന് വലിയകുളങ്ങരയില്‍ കെ.എസ്.ജോസിന്റെയും ഷെര്‍ലിയുടെയും മകള്‍ ഡോ. സോനയെ ക്ലിനിക്കിലെത്തി കുത്തിക്കൊന്ന കേസിലെ പ്രതി മഹേഷിനെയാണ് ചോറ്റാനിക്കരയില്‍ തൂങ്ങിമരിച്ച നിലയില്‍...
വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക് ഡൗണും നിരോധനാജ്ഞയും ഏർപ്പെടുത്തണമെന്നുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മൂന്ന് ഹർജികളാണ് കോടതി പരിഗണിക്കുന്നത്. മെയ് ഒന്ന് അർദ്ധ രാത്രി മുതൽ രണ്ടാം തീയതി അർദ്ധ രാത്രി...
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ തൃശൂർ പൂരം ഇന്ന്. ഇന്നലെ നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി കൊമ്പൻ എറണാകുളം ശിവകുമാർ തെക്കെ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തി. ഇന്ന് രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ്...