നിയമ വിരുദ്ധമായി സ്ഥാപിച്ച ബോർഡുകളും ആർച്ചുകളും നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആർച്ചുകൾ സ്ഥാപിക്കുന്ന വിഷയത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ്ആവശ്യപ്പെട്ടു. അപകടരഹിതമായ സഞ്ചാരസ്വതന്ത്ര്യം ഉറപ്പാക്കാൻ...
സംസ്ഥാനത്ത് അത്യുഷ്ണം തുടരുന്നു അടുത്ത അഞ്ചു ദിവസം ഒൻപത് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് അനുസൃതമായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍ നിയമനടപടി സുപ്രീംകോടതി മുഖേന അടിയന്തരമായി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. ഭരണഘടനയുടെ അനുച്ഛേദം...
കട്ടപ്പന ഇരട്ടക്കൊല കേസിൽ ഒന്നാം പ്രതിയായ നിധീഷിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. മാർച്ച് 16 വരെയാണ് കസ്റ്റഡി കാലാവധി. രണ്ടാം പ്രതിയായ വിഷ്ണുവിനെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ നിന്ന് പീരുമേട് സബ് ജയിലിലേക്ക് മാറ്റി....
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-88 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ...
കോട്ടയം ജില്ലയില്‍ വേനല്‍ മഴ ലഭിച്ച സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എന്‍ വിദ്യാധരന്. വീട്ടിലും പരിസരത്തും ചെറുപാത്രങ്ങളിലും മരപ്പൊത്തുകളിലും കെട്ടിനില്‍ക്കുന്ന മഴ വെള്ളം അടിയന്തരമായി നീക്കം...
കേരള സർവകലാശാല കലോത്സവത്തിലെ അഴിമതി ആരോപണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയുടെ പരാതി. എഡിജിപിക്കാണ് പ്രോഗ്രാം കമ്മിറ്റി കൺവീനറും എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റുമായ നന്ദന് പരാതി നൽകിയത്. കോഴ ഇടപാടിൻ്റെ തെളിവുകൾ സഹിതമാണ് പരാതി...
തൃശൂര്‍ ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തകര്‍ത്ത കേസില്‍ ഡിവൈഎഫ്ഐ നേതാവ് നിഥിന് പുല്ലനെതിരെ കാപ്പ ചുമത്താന്‍ ഉത്തരവ്. കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടുകടത്താന്‍ ഡിഐജി എസ് അജിതാ ബീഗം ഉത്തരവിട്ടു. കഴിഞ്ഞ ഡിസംബര്‍ 22...
ഇതുവരെ 22, 217 ഇലക്ടറല്‍ ബോണ്ടുകള്‍ വിറ്റതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതില്‍ 22,030 ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കി. ശേഷിക്കുന്ന 187 ബോണ്ടുകള്‍ വീണ്ടെടുത്ത് പണം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിച്ചതായും എസ്ബിഐ...
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു.. തുടർച്ചയായമൂന്ന് ദിവസം സ്വർണവില മാറ്റമില്ലാതെ തുടരുന്നതിന് ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞത്. പവന് 320 രൂപ ഇന്ന് കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 48,280 രൂപയാണ്. ഇന്നലെ...
പൗരത്വ നിയമ ഭേദഗതി ചട്ടം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടത്തിനൊരുങ്ങാന് മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഏതു രൂപത്തില്‍ ഇടപെടണമെന്നത് സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകരുമായി ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇന്നു തന്നെ ഇതു സംബന്ധിച്ച നീക്കമുണ്ടാകുമെന്നാണ് വിവരം....
ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ച കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. അൻപതേക്കർ പനച്ചിക്കമുക്കത്തിൽ എംഎൻ തുളസി (85) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ തുളസിയെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്. ഇന്നലെ ഉച്ച...
അത്യപൂർവമായ ലൈം രോഗം എറണാകുളം ജില്ലയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56കാരനാണ് രോഗം സ്ഥിരീകരിച്ചത്. പനിയും വലത് കാൽമുട്ടിൽ നീർവീക്കവുമായി രോഗിയെ കഴിഞ്ഞ ഡിസംബറിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപസ്മാര...
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗം വർധിച്ചതാണ് പ്രതിസന്ധിയിലേക്കെത്തിച്ചത്. വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നാളെ യോഗം ചേരും. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ആവശ്യപ്രകാരമാണ് യോഗം ചേരുന്നത്....
പുതിയ ഡ്രൈവിങ് ലൈസൻസ് പരിഷ്കാരത്തിനെതിരെ തൃശൂരിൽ പൂതനയെ ഇറക്കി ഡ്രൈവിങ് സ്കൂളുൾ ഉടമകളുടെ പ്രതിഷേധ സമരം. ചുങ്കം ജങ്ഷനിൽ നിന്ന് ആരംഭിച്ച സമര പൂതന സമരം കളക്ട്രേറ്റിൽ സമാപിച്ചു. തൃശൂർ കോർപ്പറേഷൻ ഒല്ലൂർ ഡിവിഷൻ കൗൺസിലർ...
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)ക്ക് 150 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞമാസം ആദ്യം 100 കോടി രൂപ നൽകിയിരുന്നു. രണ്ടാം പിണറായി സർക്കാർ ഇതുവരെ 2695 കോടി രൂപയാണ്...
ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എഎംആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു...
സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ ഉപയോഗിച്ചത് 100.16 ദശലക്ഷം യൂണിറ്റ്.വൈകുന്നേരം 5031 മെഗാവാട്ട്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോട് ഉപയോഗിക്കാൻ നിര്‍ദേശിക്കുകയാണ് കെഎസ്ഇബി.ഇന്നലത്തെ പീക്ക്...
കോര്‍പ്പറേഷനിലെ ലോറികളിലെ കുടിവെള്ള വിതരണത്തില്‍ ഒരു കോടിയുടെ അഴിമതി ആരോപിച്ച് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. രാജി ആവശ്യപ്പെട്ട് ഡപ്യൂട്ടി മേയര്‍ എം.എല്‍ റോസിയെ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങള്‍ തടഞ്ഞുവെച്ചു. പ്രതിഷേധം ശക്തമായപ്പോള്‍ ഡപ്യൂട്ടി മേയര്‍...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 406 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ...
എല്ലാ പശ്ചാത്തലത്തിൽ നിന്നുമുള്ള കുട്ടികളും സ്കൂളിൽ ചേരുന്നു എന്നതാണ് കേരളത്തിന്റെ പ്രത്യേകതയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാജ്യം മൊത്തം എടുത്താൽ അതല്ല സ്ഥിതി. വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ പാഠപുസ്തകങ്ങളുടെ പ്രധാന പങ്ക് കേരള സർക്കാർ...
പൗരത്വ നിയമ ഭേദഗതി നിയമത്തെ ശക്തമായി എതിർക്കുന്നുവെന്ന് സിപിഎം പിബി. സിഎഎ പൗരത്വത്തെ മതപരമാക്കുന്നതാണെന്നും അയല്‍ രാജ്യങ്ങളിലെ മുസ്ലീം വിഭാഗത്തോട് വിവേചനപരമായാണ് ചട്ടങ്ങള്‍ ഉണ്ടാക്കിയത്. പൗരത്വ ഭേദഗതി നിയമം എൻആർസിയുമായി ബന്ധപ്പെട്ടതാണ്. പൗരത്വ നടപടികളില്‍ നിന്ന്...
ദില്ലിയിൽ ഹൈവേയിൽ മോഷണ ശ്രമത്തിനിടെ ബസ് ഡ്രൈവർക്ക് വെടിയേറ്റു. കയ്യിൽ വെടിയേറ്റിട്ടും ഡ്രൈവർ 30 കിലോമീറ്ററോളം ദൂരം യാത്ര ചെയ്ത് ബസ് പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ക്ഷേത്രദർശനം കഴിഞ്ഞ് അമരാവതിയിൽ നിന്ന് നാഗ്പൂരിലേക്ക് പോകുകയായിരുന്ന മിനി ബസ്സിലെ...
സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ നടത്തുന്നതാണ്. ചൂട് കാലമായതിനാല്‍ ദാഹം...
സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളിൽ താപനില രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പാലക്കാട് കൊല്ലം കോട്ടയം പത്തനംതിട്ട ആലപ്പുഴ...
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് പ്രത്യേക രക്ഷാപാക്കേജ് നിര്‍ദേശിച്ച് സുപ്രീംകോടതി. പത്തു ദിവസത്തിനുള്ളില്‍ ഇളവ് പരിഗണിക്കാനാണ് നിര്‍ദേശം. വിശാല മനസോടെ പ്രവര്‍ത്തിക്കണമെന്നും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. പാക്കേജില്‍ നാളെ വിവരം അറിയിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു....
ആധാര്‍ വിവരങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസാന ദിവസം വ്യാഴാഴ്ച. കഴിഞ്ഞ ഡിസംബര്‍ 23 നാണ് സൗജന്യ സേവനം മൂന്ന് മാസം കൂടി നീട്ടിയത്. ആധാര്‍ സെന്ററില്‍ പോയാണ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതെങ്കില്‍ 50...
മാസ്റ്റർപ്ലാനില്ല, അനുമതിയില്ല, ഫ്ലോട്ടിംഗ് ബ്രിഡ്ജ് നടപ്പാക്കിയതിൽ വീഴ്ചയെന്ന് റിപ്പോർട്ട്മാസ്റ്റർപ്ലാനില്ല, സർക്കാർ അനുമതിയില്ല, സുരക്ഷയുമില്ല!ഫ്ലോട്ടിംഗ് ബ്രിഡ്ജ് നടപ്പാക്കിയത് സർക്കാർ ഉത്തരവില്ലാതെ കരാര്‍ കമ്പനികളുടെ തെരഞ്ഞെടുപ്പിന് മാത്രമല്ല സുരക്ഷ സംവിധാനങ്ങൾ സംബന്ധിച്ചും പ്രത്യേക മാനദണ്ഡങ്ങളൊന്നും തയ്യാറാക്കിയിരുന്നില്ലെന്നാണ് വിനോദ സഞ്ചാര...
മാസപ്പടി വിവാദത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണത്തിനെതിരെ സംസ്ഥാന വ്യവസായ വികസന കോര്പറേഷന് (കെഎസ്ഐഡിസി) സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിഎംആര്‍എലിന്റെ സംശയകരമായ ഇടപാടുകള്‍ സംബന്ധിച്ച് കെഎസ്ഐഡിസി ജാഗ്രത പുലര്‍ത്തിയില്ലെന്ന്...
വന്ദേഭാരത് അടക്കം മൂന്നു ട്രെയിനുകളുടെ സർവീസ് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. വിഡിയോ കോണ്‍ഫറൻസ് വഴിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കുക. മംഗളൂരു വരെ നീട്ടിയ മംഗളൂരു–തിരുവനന്തപുരം -മംഗളൂരു സെൻട്രൽ വന്ദേഭാരത്, പുതിയതായി പ്രഖ്യാപിച്ച...
ഇന്ന് റമദാൻ ഒന്ന്; ഇനി 30 ദിനം സ്വയം നവീകരണത്തിൻ്റെയും ആത്മ ശുദ്ധീകരണത്തിൻ്റെയും രാപ്പകലുകള്‍ ഇനിയുള്ള 30 ദിനങ്ങൾ ഇസ്ലാം വിശ്വാസികള്‍ക്ക് പുണ്യം തേടിയുള്ള ദിനരാത്രങ്ങളാണ്. പകല്‍ മുഴുവൻ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ശരീരവും മനസ്സും പരമകാരുണീയനായ...
പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ന് യുഡിഎഫ് പ്രതിഷേധം. മണ്ഡല തലങ്ങളിലാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുക. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലതല പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത്. പൗരത്വ ഭേദഗതിക്കെതിരെ എറണാകുളത്ത്...
പഞ്ചസാര പോലെ ചിലര്‍ക്ക് ഉപ്പ് കഴിക്കാന്‍ കൊതി തോന്നാം. ഉപ്പിനോടുള്ള ആസക്തിക്ക് പിന്നില്‍ പലപ്പോഴും വിരസത, സമ്മർദ്ദം, ചില പോഷകങ്ങളുടെ കുറവ്, ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടാകാം. ഉപ്പ് ആസക്തിക്ക് പിന്നിലെ കൃത്യമായ...
എന്‍ഡിഎയുമായി സഖ്യത്തിനില്ലെന്ന് വിജയകാന്ത് രൂപീകരിച്ച പാര്‍ട്ടിയായ ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ). ബിജെപിയുമായി സഖ്യ ചര്‍ച്ചകള്‍ നടത്തില്ലെന്നാണ് സിഎംഡികെ അറിയിച്ചത്. ചര്‍ച്ചയ്ക്ക് സമയം അനുവദിച്ചിട്ടില്ലെന്ന് പാര്‍ട്ടി അധ്യക്ഷ പ്രേമലത വിജയകാന്ത് വ്യക്തത വരുത്തി. പിഎംകെ,...
സംസ്ഥാനത്ത് ക്ഷേമപെൻഷൻ കുടിശികയിൽ ഒരു മാസത്തേത് കൂടി അനുവദിച്ച് സംസ്ഥാന ധനവകുപ്പ് ഉത്തരവിട്ടു. മാര്‍ച്ച് 15 മുതൽ ഒരു മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഒരു ഗഡു വിതരണം ചെയ്യുമെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ...
പൗരത്വ ഭേദഗതി ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് വിജ്ഞാപനം ചെയ്യും. പൗരത്വത്തിന് അപേക്ഷിക്കാനായുള്ള പോര്‍ട്ടലും ഇന്ന് നിലവില്‍ വരും. 1955ലെ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള നിയമം നിലവില്‍ വന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ഉയര്‍ന്ന ശക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍...
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 760 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനമായ 75 ലക്ഷം WD 420764 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ...
പെരുമ്പിലാവിൽ മദ്യലഹരിയിൽ കുതിച്ചുപാഞ്ഞ കാറിനെ പിന്തുടർന്ന് പിടികൂടി നാട്ടുകാർ. കാറിലുണ്ടായിരുന്നവർ പ്രകോപനം സൃഷ്ടിച്ചത് സംഘർഷത്തിനിടയാക്കി. സംഭവത്തിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേരെ കുന്നംകുളം പൊലീസ് പിടികൂടി. മലപ്പുറം തിരൂരങ്ങാടി പോക്കാട്ട് വീട്ടിൽ നൂഹ് (42), ചങ്കുവെട്ടി വടക്കൻ...
നെടുമ്പാശേരിയിൽ വീണ്ടും സ്വർണം പിടികൂടി. ഹെയർ ബാൻഡ് രൂപത്തിലും മറ്റുമായി യുവതി ഒളിപ്പിച്ചു കൊണ്ടുവന്ന സ്വർണമാണ് കൊച്ചി രാജ്യാന്തര വിമാനതാവളത്തിൽ കസ്റ്റംസ് പിടികൂടിയത്. കാസർകോട് സ്വദേശിനി അയിഷയാണ് 885 ഗ്രാം സ്വർണം രൂപം മാറ്റി കൊണ്ടുവന്നത്....
മലപ്പുറത്ത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കുറ്റിപ്പുറം പാഴൂര്‍ സ്വദേശി റാഫി – റഫീല ദമ്പതികളടെ മകള്‍ റിഷ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് കഞ്ഞികൊടുക്കുന്നതിനിടെയാണ് കുഞ്ഞിന്റെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയത്....
രാജസ്ഥാനിൽ ബിജെപി എംപി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ചുരുവിൽ നിന്നുള്ള ലോക്സഭ എംപി രാഹുൽ കസ്വാനാണ് ബിജെപി വിട്ടത്. കഴിഞ്ഞ പത്ത് വർഷമായി ചാരു മണ്ഡലത്തിലെ ബിജെപി എംപിയാണ് രാഹുൽ കസ്വാൻ. ഇത്തവണ സ്ഥാനാർഥി...
കേരള സർവകലാശാല കലോത്സവം നിർത്തി വെക്കാന്‍ തീരുമാനം. വൈസ് ചാന്‍സിലറാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. ഇനി മത്സരങ്ങൾ ഉണ്ടാവില്ല. കഴിഞ്ഞ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിക്കില്ല. കലോത്സവത്തിന്റെ സമ്മാപന സമ്മേളനവും ഉണ്ടാകില്ലെന്ന് സർവകലാശാല അറിയിച്ചു. കലോത്സവവുമായി...
സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. 2024 മാർച്ച് 11 മുതൽ 12 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന...
സുപ്രീംകോടതിഇലക്ടറല് ബോണ്ട് കേസില്‍ എസ്ബിഐയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. വിധി വന്ന് 26 ദിവസമായിട്ടും എന്തെടുക്കുകയായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ചോദിച്ചു. പതിനായിരം ബോണ്ട് എങ്കിലും ക്രോഡീകരിക്കാമായിരുന്നില്ലേ. വിവരങ്ങള്‍ സീല്‍ഡ് കവറില്‍ ഇല്ലേ....
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 48,600 രൂപ. 6075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.46,320 രൂപയായിരുന്നു ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവര്‍...
ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ പ്രതി നിതീഷ് മൊഴി മാറ്റുന്നത് പൊലീസിനെ കുഴക്കുന്നു. നവജാത ശിശുവിനെ തൊഴുത്തില്‍ കുഴിച്ചുമൂടിയെന്ന മൊഴിയാണ് മാറ്റിപ്പറഞ്ഞത്. ഇതോടെ കുട്ടിയെ മറവു ചെയ്ത സ്ഥലത്തില്‍ അവ്യക്തത തുടരുകയാണ്.കൂട്ടുപ്രതിയായ വിഷ്ണു അറിയാതെ മൃതദേഹം നിതീഷ്...
ജെ എസ് സിദ്ധാര്‍ഥന്റെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട വയനാട് പൂക്കോട് വെറ്ററിനറി കോളജ് നാളെ തുറക്കും. സംഘര്‍ഷ സാധ്യത ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇത് സംബന്ധിച്ച് വൈസ് ചാന്‍സലര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി ജെ...
ചുട്ടുപ്പൊള്ളുന്ന വെയിലില്‍ ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തും. ഇന്ന് അഞ്ച് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്. നാളെ...
വന്യജീവി ശല്യം തടയുന്നതില്‍ കേരളവും കര്‍ണാടകയും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ കരാറില്‍ ഒപ്പുവെച്ചു. വന്യമൃഗ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂരില്‍ ചേര്‍ന്ന വനംമന്ത്രിമാരുടെ യോഗത്തിലാണ് ഇരു സംസ്ഥാനങ്ങളും കരാറിലെത്തിച്ചേര്‍ന്നത്. നാലു ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ചാര്‍ട്ടറിലാണ്...
കേരള സർവകലാശാല കലോത്സവത്തിനിടെ പ്രതിഷേധവുമായി കെഎസ്യു. പ്രവർത്തകരെ എസ്എഫ്ഐ വ്യാപകമായി മർദിക്കുന്നുവെന്നാരോപിച്ചാണ് കെഎസ്യു പ്രതിഷേധം നടത്തിയത്. യൂണിവേഴ്സിറ്റി കലോത്സവത്തിൻറെ വേദിയായ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലാണ് കെഎസ്യു പ്രതിഷേധം നടന്നത്. പ്രതിഷേധം നടന്നതോടെ മത്സരത്തിന് തടസം നേരിട്ടു....